അബുദാബി : ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി യൂണിറ്റ് പതി നൊന്നാം വാര്‍ഷി കവും ഈ പ്രവർത്തന വർഷ ത്തേക്കു ള്ള പുതിയ കമ്മിറ്റി യുടെ തെരഞ്ഞെ ടുപ്പും അബുദാബി കേരളാ സോഷ്യല്‍ സെന്ററിലെ അസ്മോ നഗറില്‍ നടന്നു. പരിഷത്ത് പ്രവർത്ത ന ങ്ങളിൽ സജീവ മായ ഇടപെട ലുകൾ നടത്തിയ കവിയും എഴുത്തു കാരനു മായിരുന്ന അസ്മോ പുത്തഞ്ചിറ യുടെ സ്മരണ ക്കായി ഒരുക്കിയ തായിരുന്നു അസ്മോ നഗർ.
പുതിയ പ്രസിഡ ണ്ടായി ഈദ് കമലി നെയും ട്രഷറർ ആയി സിന്ധു രാജേഷി നെയും തെരഞ്ഞെടുത്തു. അബു ദാബി യിലെ സംഘടനാ ചരിത്ര ത്തിൽ ആദ്യ മായി ട്ടാണ് പ്രധാന ഉത്തര വാദിത്വ ങ്ങ ളിലേക്ക് വനിത കളെ തെരഞ്ഞെ ടുക്കുന്നത്.
ജനറൽ സെക്രട്ടറി കെ. മണി കണ്ഠൻ, വൈസ് പ്രസി ഡന്റ് ഷെറിൻ വിജയൻ, ജോയിന്റ് സെക്രട്ടറി സ്മിത ധനേഷ്, മീഡിയ സെക്രട്ടറി അഷറഫ് ചമ്പാട് എന്നിവ രാണ്.
പൊതു സമ്മേളന ത്തില്‍ പരിഷത്ത് പതാക, മുതിര്‍ന്ന പ്രവര്‍ത്ത കരില്‍ നിന്നും ബാല വേദി പ്രവര്‍ത്തകര്‍ ഏറ്റു വാങ്ങി ക്കൊണ്ടാണ് ഉല്‍ഘാടനം നിര്‍വ്വ ഹിച്ചത്. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന വര്‍ഗ്ഗീയ – സാംസ്കാരിക ഫാസിസ ത്തിന് എതിരെ ആശങ്ക പ്രകടിപ്പിച്ചും വന്‍ സാമ്പത്തിക ബാദ്ധ്യത വരുത്തി വെക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം എന്നുമുള്ള പ്രമേയ ങ്ങൾ അവതരിപ്പിച്ചു.
തുടർന്ന് നടന്ന ശാസ്ത്ര പഠന ക്ലാസ്സിൽ ഡോക്ടർ. അബ്ദുൽ ഖാദർ ‘പൊതു ആപേക്ഷിക സിദ്ധാന്തം ഒരു സാന്ദ്ര ദർശനം’ എന്ന വിഷയം അവതരി പ്പിച്ചു. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സ്മിത ധനേഷ് സ്വാഗതവും മണി കണ്ഠൻ റിപ്പോർട്ടും അവതരിപ്പിച്ചു. ഇ. പി. സുനിൽ നന്ദി രേഖ പ്പെടുത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, ശാസ്ത്രം, ശാസ്ത്ര സാഹിത്യ പരിഷത്ത്, സംഘടന, സാംസ്കാരികം, സ്ത്രീ