അബുദാബി : മതേ തരത്വവും വികസന വും പ്രാവര്‍ ത്തിക മാക്കി മുസ്ലിം ലീഗ് വിപ്ളവം സൃഷ്ടിച്ചു എന്ന് സി. മമ്മൂട്ടി എം. എല്‍. എ.
അബുദാബി – തിരൂര്‍ മണ്ഡലം കെ. എം. സി. സി. സംഘടി പ്പിച്ച കാരുണ്യ ധാര പദ്ധതി പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. വികസന ത്തോ ടൊപ്പം മതേ തരത്വ ത്തിന്‍െറ ശക്ത രായ കാവലാ ളായി സേവനം അനുഷ്ഠിക്കണം എന്ന കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നുള്ള നിര്‍ദ്ദേശം നടപ്പാ ക്കുക യാണ് മുസ്ലിം ലീഗ് ജന പ്രതി നിധി കള്‍ ചെയ്യുന്നത്.
കേരള ത്തിന്‍െറ വിവിധ ഭാഗ ങ്ങളിലെ ക്ഷേത്ര ങ്ങളിലേ ക്കുള്ള പാത കള്‍ വികസി പ്പി ക്കുന്ന തിലും പരിപാലി ക്കുന്ന തിലും ലീഗ് എം. എല്‍. എ. മാര്‍ കര്‍ത്തവ്യം നിര്‍വ്വ ഹി ച്ചിട്ടുണ്ട്.
വോട്ടല്ല, സൗഹൃദവും മതേതര അന്തരീക്ഷ വുമാണ് ലീഗ് എന്നും ലക്‌ഷ്യം ഇട്ടിട്ടുള്ളത്. നാലര വര്‍ഷ ത്തിനകം തിരൂര്‍ മണ്ഡല ത്തില്‍ 550 കോടി രൂപ യുടെ വികസന പ്രവര്‍ത്തന ങ്ങളാണ് നടത്തിയത്. തെരഞ്ഞെടുപ്പ് പ്രകടന പത്രിക യില്‍ പറഞ്ഞ കാര്യങ്ങൾ എല്ലാം പൂര്‍ണ്ണ മായും നടപ്പാക്കി.
മലയാളം സര്‍വ്വ കലാ ശാല തിരൂരില്‍ യാഥാര്‍ത്ഥ്യ മാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ ത്ഥ്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്‍റ് പാറ യില്‍ ഹംസു ഹാജി അദ്ധ്യക്ഷത വഹിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തന രംഗ ത്തെ മികച്ച സേവന ത്തിന് പ്രമുഖ വ്യവസായി പാറ പ്പുറത്ത് ബാവ ഹാജി യെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന കെ. എം. സി. സി പ്രസിഡന്‍റ് നസീര്‍ ബി. മാട്ടൂല്‍, ജില്ലാ പ്രസിഡന്‍റ് കളപ്പാട്ടില്‍ അബു ഹാജി, ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കെ. എം. സി. സി. ദക്ഷിണ മേഖലാ പ്രസിഡന്‍റ് അഡ്വ. കെ. എം. ഹസൈനാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി. കെ. ഹുസൈന്‍ സ്വാഗതവും ട്രഷറര്‍ മുസ്തഫ ഹാജി നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍