അക്ഷരം കഥാ പുരസ്കാരം റഫീഖ് പന്നിയങ്കരക്ക്

March 17th, 2014

ഷാര്‍ജ : അക്ഷരം സാംസ്‌കാരിക വേദി യുടെ ഈ വര്‍ഷ ത്തെ കഥാ പുരസ്‌കാരം റഫീഖ് പന്നിയങ്കര യുടെ ‘ബത്ഹ യിലേക്കുള്ള വഴി’ അര്‍ഹമായി.

പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന കഥാ പുരസ്‌കാരം ഏപ്രില്‍ 25 ന് ഷാര്‍ജ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന വാര്‍ഷിക ആഘോഷ ത്തില്‍ വിതരണം ചെയ്യും.

സാഹിത്യ രംഗ ത്തെ പ്രതിഭ കളെ പ്രോത്സാഹി പ്പിക്കു ന്നതിനു വേണ്ടി അക്ഷരം സാംസ്‌കാരിക വേദി ഏര്‍പ്പെടു ത്തിയ കഥാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ പ്രവാസ ലോകത്തു നിന്നും നിരവധി രചനകള്‍ എത്തി എന്നു സംഘാടകര്‍ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാം അക്ഷര തൂലിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 10th, 2014

ഷാര്‍ജ : പാം പുസ്തക പ്പുര യുടെ അക്ഷര തൂലിക പുരസ്കാരം പ്രഖ്യാപിച്ചു.

കഥാ വിഭാഗ ത്തില്‍ സീനോ ജോണ്‍ നെറ്റോ (കഥ -പൂച്ചകള്‍)യും കവിതാ വിഭാഗ ത്തില്‍ സബീന ഷാജഹാനും (കവിത – തലവര) അവാര്‍ഡ് നേടി.

യു. എ. ഇ. യിലെ മലയാളി കള്‍ക്കു വേണ്ടി ഒരുക്കിയ മല്‍സരത്തിന്റെ വിധി കര്‍ത്താക്കള്‍ പ്രൊഫസര്‍ കെ. അലവി ക്കുട്ടി, ശേഖര്‍ വാര്യര്‍ എന്നിവരായിരുന്നു.

റാസല്‍ഖൈമ യില്‍ താമസിക്കുന്ന തിരുവനന്തപുരം മണക്കാട് സ്വദേശിനി യായ സബീന ഷാജഹാന്‍ ഒട്ടേറെ ആല്‍ബ ങ്ങള്‍ക്കു ഗാന രചന നിര്‍വഹിച്ചിട്ടുണ്ട്.

കൊല്ലം സ്വദേശി യായ സീനോ ജോണ്‍ നെറ്റോ ഷാര്‍ജ യിലെ സ്വകാര്യസ്ഥാപന ത്തില്‍ ഫിനാന്‍സ് മാനേജരാണ്.

മാര്‍ച്ച് അവസാന വാരം ഷാര്‍ജ യില്‍ നടക്കുന്ന പാം സര്‍ഗ സംഗമ ത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാര വാഹികള്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാം കഥാ രചനാ മത്സരം ശ്രദ്ധേയമായി

February 4th, 2014

ഷാര്‍ജ : മലയാള ഭാഷ യുടെ പ്രചാരണാര്‍ഥം പാം പുസ്തക പ്പുര യു. എ. ഇ. യിലെ മലയാളി വിദ്യാര്‍ഥി കള്‍ക്കായി നടത്തിയ കഥാ രചനാ മത്സരം ശ്രദ്ധേയമായി.

‘മറക്കാനാവാത്ത അവധിക്കാല കാഴ്ചകള്‍’ എന്ന വിഷയ ത്തില്‍ നടന്ന രചന കളില്‍ ഗൃഹാതുരതയും കേരളവും വേരറ്റു പോകുന്ന ബന്ധ ങ്ങളുമെല്ലാം നിറഞ്ഞു നിന്നു.

സാമൂഹിക പ്രവര്‍ത്തകന്‍ സബാ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ അലവിക്കുട്ടി കഥാ ക്ലാസ് നടത്തി. സലീം അയ്യനത്ത് അധ്യക്ഷത വഹിച്ചു.

കമലാസനന്‍, ശേഖര്‍, സുകുമാരന്‍ വെങ്ങാട്, വിജു. വി. നായര്‍, അജിത്, വിജു.സി. പരവൂര്‍, വെള്ളിയോടന്‍ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൊട്ടാവാടി : കുട്ടികളുടെ പരിസ്ഥിതി ക്യാമ്പും രക്ഷാ കര്‍ത്താക്കളുടെ സംഗമവും

February 3rd, 2014

thottavadi-prasakthi-environmental-camp-in-sharjah-ePathram
ഷാര്‍ജ : കുട്ടികള്‍ക്കായി പ്രസക്തി ഷാര്‍ജ യില്‍ സംഘടിപ്പിച്ച ‘തൊട്ടാവാടി’ പരിസ്ഥിതി ക്യാമ്പ് വിനോദ ത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു. നഴ്‌സറി തലം മുതല്‍ പത്താം ക്ലാസ്സു വരെ യുള്ള കുട്ടി കളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

ക്യാമ്പ് ഡയറക്ടര്‍ ഡോ. ഷീജാ ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ്, പരിസ്ഥിതി പ്രവര്‍ത്ത കരായ പ്രസന്നാ വേണു, ജാസ്സിര്‍ എരമംഗലം, രഹ്ന നൗഷാദ്, കെ. ജി. അഭിലാഷ്, ജെയ്ബി എന്‍. ജേക്കബ്, ദീപു ജയന്‍, ജയമോള്‍ അജി എന്നിവര്‍ വിവിധ പഠന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്കി.

മാതൃ ഭാഷാ പഠനം, കുട്ടികളുടെ സ്വഭാവവും കൗമാര ത്തിലെ സവിശേഷത കളും എന്നീ വിഷയ ങ്ങളില്‍ രക്ഷാ കര്‍ത്താക്കള്‍ പങ്കെടുത്ത ചര്‍ച്ചയും സംഘടി പ്പിച്ചിരുന്നു. അജി രാധാ കൃഷ്ണന്‍ മോഡറേറ്റര്‍ ആയിരുന്നു.

കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ‘മാഡം ക്യൂറി’ എന്ന മലയാളം ഡോക്യുമെന്‍ററിയുടെ സി. ഡി. യും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍, നിഷ അഭിലാഷ്, ജാസ്മിന്‍ നവാസ്, ജോണ്‍ വര്‍ഗീസ്, ബാബു തോമസ്, ലിജി രഞ്ജിത്ത് എന്നിവര്‍ വിതരണം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വടകര മഹോത്സവം ഷാര്‍ജയില്‍

January 30th, 2014

ഷാര്‍ജ : വടകര എന്‍ ആര്‍ ഐ ഫോറം ഷാര്‍ജ ചാപ്റ്റര്‍ സംഘടി പ്പിക്കുന്ന ‘വടകര മഹോത്സവം’ ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

കേരളാ കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനന്‍ മുഖ്യാതിഥി ആയിരിക്കും. വ്യവസായ ലോകത്തെ പ്രമുഖരെ ചടങ്ങില്‍ ആദരിക്കും.

‘ചരിത്രമുറങ്ങുന്ന കടത്തനാടിന്റെ വഴികളിലൂടെ’ എന്ന ദൃശ്യാവിഷ്കാരം, തിരുവാതിര, ദഫ്മുട്ട്, കോല്‍ക്കളി, ചെണ്ടമേളം, ഒപ്പന, ഇശല്‍ മേള തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക്: 050 63 971 02, 055 81 200 61

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്‌നേഹ സംഗമം മലയാളി സമാജ ത്തില്‍
Next »Next Page » ഉള്ളാള്‍ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്കാരവും »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine