ആവേശമുണർത്തിയ കലാലയം

August 26th, 2014

ഷാർജ : രിസാല സ്റ്റഡി സർക്കിൾ ഖാസിമിയ യുണിറ്റ് ‘കലാലയം’ സംഘടിപ്പിച്ചു. ഗൾഫ്‌ ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ഹനീഫ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. റംഷാദ് നീലംപാറ കീ നോട്ട്‌ അവതരിപ്പിച്ചു. അലി മാസ്റ്റർ, അബ്ദുൽ ജലീൽ, അർഷദ് സഖാഫീ, ഇബ്റാഹിം ഐ. കെ, ഫസൽ വടകര, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

കവിത, ഗാനം, കഥ പറച്ചിൽ, പ്രബന്ധം തുടങ്ങിയവ അവതരിപ്പിച്ചു. അൻവർ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു. റിയാസ് ഏണിയാടി സ്വാഗതവും ശുഹൈബ് പോതാംകണ്ടം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ആവേശമുണർത്തിയ കലാലയം

സ്നേഹോല്ലാസ യാത്ര

July 30th, 2014

risala-study-circle-eid-snehollasa-yathra-ePathram
ഷാർജ : ചെറിയ പെരുന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ രാജ്യ വ്യപക മായി നടത്തിയ ‘സ്നേഹോല്ലാസ യാത്ര’ യുടെ ഭാഗമായി അബുഷഗാറ, ഖാസിമിയ, കിംഗ് ഫൈസൽ യൂണിറ്റുകൾ സംയുക്തമായി ഫുജൈറ, ഖോർഫുക്കാൻ എന്നി സ്ഥല ങ്ങളി ലേക്ക് സംഘടി പ്പിച്ച യാത്ര, രിസാല സ്റ്റഡി സർക്കിൾ പ്രവർത്ത കർക്ക് നവ്യാനുഭവമായി.

റഫീഖ് അഹ്സനി ചേളാരിയുടെ നേതൃത്വ ത്തിൽ രാജ്യത്തെ ചരിത്ര പുരാതന സ്ഥലങ്ങളും നൂറ്റാണ്ടു കൾ പഴക്ക മുള്ള പള്ളി കളും സന്ദർശി ക്കുകയും യാത്രാ വേള യിൽ വിവിധ സ്ഥല ങ്ങളിൽ വെച്ച്‌ ആശയ സംവാദം, മുഖാമുഖം, ബോട്ടിംഗ് എന്നിവ നടത്തി.

- pma

വായിക്കുക: , , ,

Comments Off on സ്നേഹോല്ലാസ യാത്ര

നിലമേല്‍ പ്രവാസി ‘ഇഫ്താര്‍ സംഗമം 2014’

July 11th, 2014

ഷാര്‍ജ : കൊല്ലം ജില്ലയിലെ നിലമേല്‍ നിവാസി കളുടെ കൂട്ടായ്മ യായ നിലമേല്‍ പ്രവാസി അസോസി യേഷന്‍ സംഘടി പ്പിക്കുന്ന നോമ്പു തുറ ‘ഇഫ്താര്‍ സംഗമം 2014’ എന്ന പേരില്‍ ജൂലായ്‌ 11 വെള്ളിയാഴ്ച, ഷാര്‍ജ റോള യിലെ മുബാറക്ക്‌ സെന്റെറില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യാ പാലസ് റസ്റ്റോറന്റില്‍ വെച്ചു നടക്കും.

നിലമേല്‍ നിവാസി കളായ എല്ലാ പ്രവാസി സുഹൃത്തു ക്കളും കുടുംബ സമേതം നോമ്പു തുറ യിലേക്ക് എത്തി ച്ചേരണം എന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് – 050 103 56 56

- pma

വായിക്കുക: ,

Comments Off on നിലമേല്‍ പ്രവാസി ‘ഇഫ്താര്‍ സംഗമം 2014’

‘പരേതര്‍ക്കൊരാള്‍’ രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നു

June 10th, 2014

ashraf-thamarassery-paretharkkoral-ePathram
ഷാര്‍ജ : യു. എ. ഇ. യില്‍ മരണ പ്പെടുന്നവര്‍ക്കു വേണ്ടി നിസ്വാര്‍ഥ സേവനം നടത്തുന്ന സാമൂഹിക പ്രവര്‍ത്ത കന്‍ അഷ്റഫ് താമരശ്ശേരി യുടെ ജീവിത കഥ ഹൃദയ സ്പര്‍ശി യായി അവതരിപ്പിച്ച ‘പരേതര്‍ക്കൊരാള്‍’ എന്ന പുസ്തക ത്തിന്‍െറ രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നു.

basheer-thikkodi-book-cover-paretharkkoraal-ePathram

ബഷീര്‍ തിക്കോടി രചിച്ച പുസ്തകം മാതൃഭൂമി ബുക്സാണ് പ്രസിദ്ധീ കരിച്ചത്. പൊതു പ്രവര്‍ത്തന രംഗത്തു നിന്നും അഷ്റഫ് അനുഭവിച്ചറിഞ്ഞ ജീവിത യാഥാര്‍ഥ്യങ്ങളാണ് പുസ്തക ത്തിന്റെ രചനക്ക് ആധാരം.

ആദ്യ പതിപ്പിന്‍െറ മുഴുവന്‍ കോപ്പികളും പ്രകാശന ചടങ്ങില്‍ തന്നെ വിറ്റു പോയിരുന്നു. ബഷീര്‍ തിക്കോടി തന്നെ തിരക്കഥ ഒരുക്കി ‘പരേതര്‍ക്കൊരാള്‍’ എന്ന കൃതിയിലെ ഒരു അദ്ധ്യായം പ്രശസ്ത തിരക്കഥാ കൃത്ത് ടി. എ. റസാഖ് സിനിമ യാക്കുകയാണ്. ഇതോടൊപ്പമാണ് വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയും ആവശ്യവും മാനിച്ച് രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാം പുസ്തകപ്പുരക്ക് പുതിയ സാരഥികള്‍

June 3rd, 2014

salim-ayyanath-ePathram
ഷാര്‍ജ : പാം പുസ്തകപ്പുരയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സലീം അയ്യനത്ത് (പ്രസിഡന്റ്), സുകുമാരന്‍ വെങ്ങാട്ട് (ജനറല്‍ സെക്രട്ടറി), വിജു സി. പരവൂര്‍ (ട്രഷറര്‍), ഗഫൂര്‍ പട്ടാമ്പി (വൈസ് പ്രസിഡന്റ്), വെള്ളിയോടന്‍ (മീഡിയ കോര്‍ഡിനേറ്റര്‍), ജോസാന്റണി കുരീപ്പുഴ (കേരള കോര്‍ഡി നേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹി കള്‍.

മലയാള ഭാഷയുടെ പ്രചരണം പ്രവാസ ലോകത്ത് ശക്തമായ സാന്നിധ്യ മായി നില നിര്‍ത്താന്‍ യു. എ. ഇ. യിലെ സ്‌കൂളു കളിലെ മലയാള വിഭാഗ വുമായി ചേര്‍ന്ന് പുതിയ പരിപാടി കള്‍ക്ക് തുടക്കം കുറിക്കാനും സ്‌കൂള്‍ കുട്ടി കളുടെ കഥാ കവിതാ സമാഹാരം പുറത്തിറക്കാനും പുതിയ കമ്മറ്റി തീരുമാനിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്‌പിക് മാകെ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു
Next »Next Page » ഇത്തിസലാത്ത് പ്രീപെയ്ഡ് വരിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ »



  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine