ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം സപ്തംബര്‍ 24 മുതല്‍

August 30th, 2014

logo-ekata-sharjah-ePathram ഷാര്‍ജ : ഏകത നവരാത്രി മണ്ഡപം സംഘടിപ്പിക്കുന്ന ‘സംഗീതോത്സവം’ ഷാര്‍ജ എക്‌സ്‌പോ സെന്ററിന് സമീപമുള്ള ഇന്ത്യ ട്രേഡ് ആന്‍ഡ് എക്‌സി ബിഷന്‍ സെന്റര്‍ ആഡിറ്റോറിയ ത്തിൽ സപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കും.

മൂന്നാം വര്‍ഷ മാണ് ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം ഷാര്‍ജ യില്‍ ആഘോഷിക്കുന്നത്. തിരുവനന്തപുരം നവ രാത്രി മണ്ഡപ സംഗീതോത്സവ ത്തിന്റെ അതേ ചിട്ടയില്‍ ഭാരത ത്തിന് പുറത്ത് നടത്തുന്ന ഏക സംഗീതോത്സവ മാണ് ഇത്. ഓരോ സന്ധ്യ കളിലും മണ്‍ മറഞ്ഞ പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞരെ സ്മരിക്കുകയും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യും.

സംഗീത അദ്ധ്യാപകര്‍ക്കും വിദ്വാന്മാര്‍ക്കും സംഗീത അര്‍ച്ചന സമര്‍പ്പിക്കാനുള്ള വേദിയും വിദ്യാര്‍ത്ഥി കള്‍ക്ക് അരങ്ങേറ്റം നടത്താനുള്ള അവസരവും നവരാത്രി മണ്ഡപ ത്തില്‍ ലഭിക്കുന്ന തോടൊപ്പം ആരാധകര്‍ക്ക്‌സംഗീത ആസ്വാദന ത്തിനുള്ള അവസരവും ലഭിക്കുന്നു.

ഒമ്പത് ദിവസം നീളുന്ന സംഗീതോത്സവത്തെ 3 ദിവസങ്ങളിലായി 3 ഖണ്ഡങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യത്തെ ഖണ്ഡത്തെ ലോക ജനത യുടെ വിജ്ഞാന പ്രബോധന ത്തിനും രണ്ടാം ഖണ്ഡത്തെ ശാന്തിക്കും സമാധാന ത്തിനും മൂന്നാം ഖണ്ഡത്തെ സമ്പദ്‌ സമൃദ്ധിക്കും നന്മക്കും വേണ്ടി സമര്‍പ്പിക്കും.

കലാരത്‌നം കെ. ജി. ജയന്‍ (ജയവിജയ), പെരുമ്പാവൂര്‍ ജി. രവീന്ദ്ര നാഥ്, നെല്ലായി കെ. വിശ്വനാഥന്‍ തുടങ്ങിയ വരാണ് ഈ വര്‍ഷ ത്തെ സംഗീതോത്സവ ത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രമുഖര്‍.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ഏകത നവരാത്രി മണ്ഡപ ത്തില്‍ കലാരത്‌നം കെ. ജി. ജയന്‍ (ജയവിജയ), ശ്രീവത്സന്‍ ജെ. മേനോന്‍, പദ്മഭൂഷണ്‍ പ്രൊഫ. ഡോ. ടി. വി. ഗോപാല കൃഷ്ണന്‍, വയലിന്‍ വിദ്വാന്‍ രാഗരത്‌നം നെടുമങ്ങാട് ശിവാനന്ദന്‍, മൃദംഗം വിദ്വാന്‍ കലൈമാ മണി തിരുവാരൂര്‍ ഭക്തവത്സലം, ഘടം വിദ്വാന്‍ പൂര്‍ണ്ണത്രയി ത്രിപ്പൂണിത്തുറ രാധാകൃഷ്ണന്‍ എന്നിവരും യു. എ. ഇ. യിലേയും ജി. സി. സി. രാജ്യങ്ങളിലേയും 150 ല്‍ പരം കര്‍ണ്ണാടക സംഗീതജ്ഞരും പക്കമേളം കലാകാരന്മാരും വിദ്യാര്‍ത്ഥി കളും സംഗീത അര്‍ച്ചന നടത്തിയിരുന്നു.

സംഗീത അര്‍ച്ചനയും അരങ്ങേറ്റവും നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ സഹിതം സപ്തംബര്‍ 5ന് മുന്‍പായി റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവര ങ്ങള്‍ക്കും അപേക്ഷാ ഫോറങ്ങള്‍ക്കും : ഫോണ്‍: 050 9498 825.

ഇ- മെയില്‍: navarathrimandapam at gmail dot com

- pma

വായിക്കുക: , ,

Comments Off on ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം സപ്തംബര്‍ 24 മുതല്‍

എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരിക്ക് ബാഗേജ് നഷ്ടപ്പെട്ടു

August 26th, 2014

airport-passengers-epathram

അബുദാബി : കോഴിക്കോട് കരിപ്പൂർ അന്താരാഷ്‌ട്ര വിമാന ത്തവള ത്തിൽ നിന്നും ഷാർജ യിലേക്ക് ആഗസ്റ്റ്‌ 18ന് യാത്ര ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് യാത്ര ക്കാരിക്ക് ബാഗേജ് നഷ്ടപ്പെട്ടു. വൈകുന്നേരം 5 മണിക്ക് ലാന്റ് ചെയ്ത വിമാന ത്തിൽ നിന്നാണ് ബാഗ് നഷ്ട പ്പെട്ടത്.

അബുദാബി യിൽ എഞ്ചിനിയറിംഗ് കണ്‍സൽട്ടൻസി ഉദ്യോഗസ്ഥ നായ മലപ്പുറം കോട്ടക്കൽ സ്വദേശി ഷബീറിന്റെ മകൾ ഫസ യുടെ ബാഗേജ് ആണ് നഷ്ടപ്പെട്ടത്.

ഇതു മായി ബന്ധപ്പെട്ട് ഷാർജ വിമാന ത്താവള ത്തിൽ ലോസ്റ്റ്‌ ആന്റ് ഫൗണ്ട് വകുപ്പിൽ പരാതി പ്പെട്ടപ്പോൾ ലഗേജ് ഷാർജ യിൽ എത്തിയിട്ടില്ല എന്നാണ് ലഭിച്ച മറുപടി. തുടർന്ന് എയർഇന്ത്യ എസ്ക്പ്രസ് ഒഫീസു കളുമായും, ഔദ്യോഗിക വെബ്സൈറ്റ് വിലാസവു മായും ബന്ധപ്പെട്ടപ്പോളും തൃപ്തികര മല്ലാത്ത മറുപടി യാണ് ഷബീറിന് ലഭിക്കുന്നത്.

നഷ്ടപ്പെട്ട ബാഗേജിൽ പ്രധാന ഡോക്യുമെന്റ്സ് അടക്കം അത്യാവശ്യ മുള്ള പലസാധന ങ്ങളും ഉണ്ടായതായി ഷബീർ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരിക്ക് ബാഗേജ് നഷ്ടപ്പെട്ടു

ആവേശമുണർത്തിയ കലാലയം

August 26th, 2014

ഷാർജ : രിസാല സ്റ്റഡി സർക്കിൾ ഖാസിമിയ യുണിറ്റ് ‘കലാലയം’ സംഘടിപ്പിച്ചു. ഗൾഫ്‌ ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ഹനീഫ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. റംഷാദ് നീലംപാറ കീ നോട്ട്‌ അവതരിപ്പിച്ചു. അലി മാസ്റ്റർ, അബ്ദുൽ ജലീൽ, അർഷദ് സഖാഫീ, ഇബ്റാഹിം ഐ. കെ, ഫസൽ വടകര, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

കവിത, ഗാനം, കഥ പറച്ചിൽ, പ്രബന്ധം തുടങ്ങിയവ അവതരിപ്പിച്ചു. അൻവർ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു. റിയാസ് ഏണിയാടി സ്വാഗതവും ശുഹൈബ് പോതാംകണ്ടം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ആവേശമുണർത്തിയ കലാലയം

സ്നേഹോല്ലാസ യാത്ര

July 30th, 2014

risala-study-circle-eid-snehollasa-yathra-ePathram
ഷാർജ : ചെറിയ പെരുന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ രാജ്യ വ്യപക മായി നടത്തിയ ‘സ്നേഹോല്ലാസ യാത്ര’ യുടെ ഭാഗമായി അബുഷഗാറ, ഖാസിമിയ, കിംഗ് ഫൈസൽ യൂണിറ്റുകൾ സംയുക്തമായി ഫുജൈറ, ഖോർഫുക്കാൻ എന്നി സ്ഥല ങ്ങളി ലേക്ക് സംഘടി പ്പിച്ച യാത്ര, രിസാല സ്റ്റഡി സർക്കിൾ പ്രവർത്ത കർക്ക് നവ്യാനുഭവമായി.

റഫീഖ് അഹ്സനി ചേളാരിയുടെ നേതൃത്വ ത്തിൽ രാജ്യത്തെ ചരിത്ര പുരാതന സ്ഥലങ്ങളും നൂറ്റാണ്ടു കൾ പഴക്ക മുള്ള പള്ളി കളും സന്ദർശി ക്കുകയും യാത്രാ വേള യിൽ വിവിധ സ്ഥല ങ്ങളിൽ വെച്ച്‌ ആശയ സംവാദം, മുഖാമുഖം, ബോട്ടിംഗ് എന്നിവ നടത്തി.

- pma

വായിക്കുക: , , ,

Comments Off on സ്നേഹോല്ലാസ യാത്ര

നിലമേല്‍ പ്രവാസി ‘ഇഫ്താര്‍ സംഗമം 2014’

July 11th, 2014

ഷാര്‍ജ : കൊല്ലം ജില്ലയിലെ നിലമേല്‍ നിവാസി കളുടെ കൂട്ടായ്മ യായ നിലമേല്‍ പ്രവാസി അസോസി യേഷന്‍ സംഘടി പ്പിക്കുന്ന നോമ്പു തുറ ‘ഇഫ്താര്‍ സംഗമം 2014’ എന്ന പേരില്‍ ജൂലായ്‌ 11 വെള്ളിയാഴ്ച, ഷാര്‍ജ റോള യിലെ മുബാറക്ക്‌ സെന്റെറില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യാ പാലസ് റസ്റ്റോറന്റില്‍ വെച്ചു നടക്കും.

നിലമേല്‍ നിവാസി കളായ എല്ലാ പ്രവാസി സുഹൃത്തു ക്കളും കുടുംബ സമേതം നോമ്പു തുറ യിലേക്ക് എത്തി ച്ചേരണം എന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് – 050 103 56 56

- pma

വായിക്കുക: ,

Comments Off on നിലമേല്‍ പ്രവാസി ‘ഇഫ്താര്‍ സംഗമം 2014’


« Previous Page« Previous « ഹോളി ഖുറാന്‍ അവാര്‍ഡ് : കാന്തപുരത്തിന്റെ പ്രഭാഷണം വ്യാഴാഴ്ച
Next »Next Page » ഐ. എസ്. സി. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine