ഷാര്‍ജ : ഏകത നവരാത്രി മണ്ഡപം സംഘടിപ്പിക്കുന്ന ‘സംഗീതോത്സവം’ ഷാര്‍ജ എക്‌സ്‌പോ സെന്ററിന് സമീപമുള്ള ഇന്ത്യ ട്രേഡ് ആന്‍ഡ് എക്‌സി ബിഷന്‍ സെന്റര്‍ ആഡിറ്റോറിയ ത്തിൽ സപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കും.
മൂന്നാം വര്‍ഷ മാണ് ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം ഷാര്‍ജ യില്‍ ആഘോഷിക്കുന്നത്. തിരുവനന്തപുരം നവ രാത്രി മണ്ഡപ സംഗീതോത്സവ ത്തിന്റെ അതേ ചിട്ടയില്‍ ഭാരത ത്തിന് പുറത്ത് നടത്തുന്ന ഏക സംഗീതോത്സവ മാണ് ഇത്. ഓരോ സന്ധ്യ കളിലും മണ്‍ മറഞ്ഞ പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞരെ സ്മരിക്കുകയും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യും.
സംഗീത അദ്ധ്യാപകര്‍ക്കും വിദ്വാന്മാര്‍ക്കും സംഗീത അര്‍ച്ചന സമര്‍പ്പിക്കാനുള്ള വേദിയും വിദ്യാര്‍ത്ഥി കള്‍ക്ക് അരങ്ങേറ്റം നടത്താനുള്ള അവസരവും നവരാത്രി മണ്ഡപ ത്തില്‍ ലഭിക്കുന്ന തോടൊപ്പം ആരാധകര്‍ക്ക്‌സംഗീത ആസ്വാദന ത്തിനുള്ള അവസരവും ലഭിക്കുന്നു.
ഒമ്പത് ദിവസം നീളുന്ന സംഗീതോത്സവത്തെ 3 ദിവസങ്ങളിലായി 3 ഖണ്ഡങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യത്തെ ഖണ്ഡത്തെ ലോക ജനത യുടെ വിജ്ഞാന പ്രബോധന ത്തിനും രണ്ടാം ഖണ്ഡത്തെ ശാന്തിക്കും സമാധാന ത്തിനും മൂന്നാം ഖണ്ഡത്തെ സമ്പദ് സമൃദ്ധിക്കും നന്മക്കും വേണ്ടി സമര്‍പ്പിക്കും.
കലാരത്‌നം കെ. ജി. ജയന്‍ (ജയവിജയ), പെരുമ്പാവൂര്‍ ജി. രവീന്ദ്ര നാഥ്, നെല്ലായി കെ. വിശ്വനാഥന്‍ തുടങ്ങിയ വരാണ് ഈ വര്‍ഷ ത്തെ സംഗീതോത്സവ ത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രമുഖര്‍.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ഏകത നവരാത്രി മണ്ഡപ ത്തില്‍ കലാരത്‌നം കെ. ജി. ജയന്‍ (ജയവിജയ), ശ്രീവത്സന്‍ ജെ. മേനോന്‍, പദ്മഭൂഷണ്‍ പ്രൊഫ. ഡോ. ടി. വി. ഗോപാല കൃഷ്ണന്‍, വയലിന്‍ വിദ്വാന്‍ രാഗരത്‌നം നെടുമങ്ങാട് ശിവാനന്ദന്‍, മൃദംഗം വിദ്വാന്‍ കലൈമാ മണി തിരുവാരൂര്‍ ഭക്തവത്സലം, ഘടം വിദ്വാന്‍ പൂര്‍ണ്ണത്രയി ത്രിപ്പൂണിത്തുറ രാധാകൃഷ്ണന്‍ എന്നിവരും യു. എ. ഇ. യിലേയും ജി. സി. സി. രാജ്യങ്ങളിലേയും 150 ല്‍ പരം കര്‍ണ്ണാടക സംഗീതജ്ഞരും പക്കമേളം കലാകാരന്മാരും വിദ്യാര്‍ത്ഥി കളും സംഗീത അര്‍ച്ചന നടത്തിയിരുന്നു.
സംഗീത അര്‍ച്ചനയും അരങ്ങേറ്റവും നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ സഹിതം സപ്തംബര്‍ 5ന് മുന്‍പായി റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവര ങ്ങള്‍ക്കും അപേക്ഷാ ഫോറങ്ങള്‍ക്കും : ഫോണ്‍: 050 9498 825.
ഇ- മെയില്‍: navarathrimandapam at gmail dot com