ഹൃദയ കീർ‌ത്തനം പ്രകാശനം ചെയ്തു

February 18th, 2015

devotional-song-hrudhaya-keerthanam-release-ePathram
ഷാർജ : ഭക്തി ഗാന ആല്‍ബമായ ‘ഹൃദയ കീർത്തനം’ പ്രകാശനം ചെയ്തു. ഷാർജ സെന്റ്‌ മൈക്കിള്‍സ് ദേവാലയ ത്തിൽ വെച്ചു നടന്ന ചടങ്ങില്‍ ആദ്യ കോപ്പി, ഫാദർ മാത്യു കണ്ടത്തിൽ ബിജു പാറപ്പുറ ത്തിനു നല്‍കി കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു.

ജിമ്മി ജോൺ അടൂർ രചിച്ച് ഫാദർ ഷാജി തുമ്പേച്ചിറയിലും സാം കടമ്മനിട്ടയും ചേർന്ന് സംഗീതം നിർ‌വഹിച്ച്, മാർക്കോസ്, കെസ്റ്റർ, അഞ്ജു ജോസ്, എലിസബത്ത് രാജു തുടങ്ങി യവർ ആലപിച്ച ഹൃദയ കീർത്തനം സാം കടമ്മനിട്ട മ്യൂസിക്‌ പ്രൊഡക്ഷൻസും ജെ. ജെ. മീഡിയയും കൂടി യാണ് വിപണി യിൽ എത്തിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on ഹൃദയ കീർ‌ത്തനം പ്രകാശനം ചെയ്തു

ഗ്രാമിക : മലയാള നാട് വാര്‍ഷികം ആഘോഷിച്ചു

February 15th, 2015

poet-inchakkad-balachandran-ePathram
ഷാര്‍ജ : സോഷ്യൽ മീഡിയ യിലെ സജീവ സാന്നിദ്ധ്യമായ മലയാള നാട് കൂട്ടായ്മയുടെ യു. എ. ഇ. ഘടക ത്തിന്റെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും ‘ഗ്രാമിക’ എന്ന പേരില്‍ വിവിധ പരിപാടി കളോടെ ആഘോഷിച്ചു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടി കള്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘ഹരിത ദര്‍ശനം എന്ത് എന്തിന്’ എന്ന വിഷയ ത്തില്‍ നടന്ന സെമിനാറില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുള്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. കെ. പോക്കര്‍, ഫൈസല്‍ ബാവ, മിഥിലാജ്, സലിം ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യ വിഷയങ്ങള്‍ ജനമധ്യത്തില്‍ എത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്ന പൊതു പ്രവര്‍ത്തകര്‍ ക്കായി മലയാള നാട് യു. എ. ഇ. ചാപ്റ്റര്‍ ഏര്‍പ്പെടു ത്തി യിരിക്കുന്ന ‘ഗ്രാമിക പുരസ്കാരം’ ടി. എന്‍. സന്തോഷിന് സമ്മാനിച്ചു. സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ നില്‍പ്പ് സമര ത്തിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു ടി. എൻ. സന്തോഷ്‌.

ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറിക്കായി മലയാള നാട് സംഭാവന നല്‍കിയ ഇരുനൂറോളം പുസ്തകങ്ങള്‍ സമ്മേളന ത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാല കൃഷ്ണന്‍, സെക്രട്ടറി അഡ്വ. വൈ. എ. റഹിം എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി.

കൂടാതെ ടാന്‍സാനിയ യിലെ കിച്ചന്കാനി ഗ്രാമ ത്തില്‍ പൊതുജന സഹായ ത്തോടെ നിര്‍മിക്കുന്ന ലൈബ്രറി ക്കായി നൂറോളം പുസ്തക ങ്ങള്‍ സംഭാവന നല്‍കുകയും ചെയ്തു.

പരിപാടിയുടെ ഭാഗ മായി വിവിധ കലാ പരിപാടികളും സംഘടി പ്പിച്ചിരുന്നു. അഡ്വ. ജെയിംസ് വിന്‍സെന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുനില്‍ രാജ് സ്വാഗതവും നസീര്‍ ഉസ്മാന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഗ്രാമിക : മലയാള നാട് വാര്‍ഷികം ആഘോഷിച്ചു

മലയാളനാട് ഗ്രാമിക ഫെബ്രുവരി 13ന്

February 10th, 2015

poster-malayala-nadu-gramika-2015-ePathram
ദുബായ് : മലയാളനാട് യു എ ഇ ചാപ്റ്റർ അഞ്ചാം വാർഷിക ആഘോഷങ്ങൾ ‘ഗ്രാമിക’ എന്ന പേരില്‍ ഷാര്‍ജ യില്‍ വെച്ച് നടത്തുന്നു. ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടിയില്‍ വിശിഷ്ടാതിഥിയായി ഇഞ്ചക്കാട് ബാലചന്ദ്രന്‍ സംബന്ധിക്കും.

ഹരിത ദര്‍ശനം – എന്ത്, എന്തിന്? എന്ന വിഷയം ആധാരമാക്കി നടത്തുന്ന സെമിനാറില്‍ പ്രമുഖ പരിസ്ഥിതി ശാസ്ത്രഞ്ജന്‍ ഡോ. അബ്ദുള്‍ ഖാദർ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഫോട്ടോ പ്രദര്‍ശനം, പുസ്തക പ്രകാശനം, മലയാള നാട് കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാവും.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ യു എ ഇ മലയാളികളുടെ പ്രിയപ്പെട്ട കൂട്ടായ്മ യായി മാറിയ മലയാളനാട്, കുടുംബ സംഗമവും വിവിധ കലാ സാംസ്കാരിക പരിപാടി കളും ഉള്‍പ്പെടുത്തി യാണ് ‘ഗ്രാമിക’ അവതരി പ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 055 38 400 38, 050 93 911 28 എന്നീ നമ്പറു കളിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , ,

Comments Off on മലയാളനാട് ഗ്രാമിക ഫെബ്രുവരി 13ന്

നിയമ സഹായം ലഭിച്ചു – ആനുകൂല്യങ്ങളുമായി നിശാന്ത് നാട്ടിലേക്ക് മടങ്ങി

February 4th, 2015

lady-of-justice-epathram
ഷാര്‍ജ : കമ്പനി അധികൃതര്‍ തൊഴില്‍ ആനുകൂല്യം നല്‍കാത്തതിനെ ത്തുടര്‍ന്ന് പ്രതിസന്ധി യില്‍ ആയിരുന്ന കണ്ണൂര്‍ സ്വദേശിക്ക് നിയമ യുദ്ധ ത്തിലൂടെ ആനുകൂല്യ ങ്ങള്‍ ലഭ്യമായി.

ഷാര്‍ജ യിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സിന്റെ സൗജന്യ നിയമ സഹായ ത്തോടെ കണ്ണൂര്‍ പാണപ്പുഴ സ്വദേശി നിശാന്ത് മട്ടുമ്മേല്‍ ആനുകൂല്യ ങ്ങളുമായി നാട്ടിലേക്ക് മടങ്ങി.

സൊമാലിയന്‍ സ്വദേശിയായ മുഹമ്മദ് ഹെര്‍സിയുടെ ഷാര്‍ജ യിലെ കമ്പനിയില്‍ അഞ്ചു വര്‍ഷ മായി ജോലി ചെയ്യുക യായിരുന്ന നിശാന്ത്, വിസ കാലാവധി തീരുന്ന തിന് ഒരു മാസം മുന്‍പേ വിസ റദ്ദാക്കാന്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ തൊഴില്‍ ആനുകൂല്യം നല്‍കാതെ ‘ആനുകൂല്യം ലഭിച്ചു’ വെന്ന് എഴുതി നല്‍കി വിസ റദ്ദാക്കാനാണ് കമ്പനി അധികൃതര്‍ ആവശ്യ പ്പെട്ടത്. തുടര്‍ന്ന് ഷാര്‍ജ യില്‍ തൊഴില്‍ മന്ത്രാലയ ത്തെ സമീപിച്ച നിശാന്തിന് ആനുകൂല്യം നല്‍കാന്‍ അവിടെയും കമ്പനി അധികൃതര്‍ വിസമ്മതിച്ചു.

salam-pappinisseri-epathram

ഈ സാഹചര്യ ത്തില്‍ സാമൂഹിക പ്രവര്‍ത്തക നായ സലാം പാപ്പിനിശ്ശേരി യുടെ നേതൃത്വ ത്തില്‍ അഭിഭാഷകരായ കെ. എസ്. അരുണ്‍, രമ്യ അരവിന്ദ്, രശ്മി ആര്‍. മുരളി, ജാസ്മിന്‍ ഷമീര്‍, നിയമ പ്രതിനിധി വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ പ്രവര്‍ത്തന ങ്ങളിലാണ് നിശാന്തിന് സൗജന്യ നിയമ സഹായം വഴി അനുകൂല തീരുമാന മുണ്ടായത്.

അങ്ങനെ തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ ക്കോടതി ഏറ്റെടുത്ത ഈ കേസ്സില്‍ ആനുകൂല്യമായ 7,416 ദിര്‍ഹം (1,26,070 രൂപ) വും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും കമ്പനി യില്‍ നിന്ന് ലഭിച്ചു.

- pma

വായിക്കുക: , , ,

Comments Off on നിയമ സഹായം ലഭിച്ചു – ആനുകൂല്യങ്ങളുമായി നിശാന്ത് നാട്ടിലേക്ക് മടങ്ങി

പാം മലയാള കഥാ മത്സരം ശ്രദ്ധേയമായി

February 1st, 2015

palm-pusthakappura-epathram ഷാര്‍ജ : പാം പുസ്തക പ്പുര വാര്‍ഷികത്തോട് അനുബന്ധിച്ച് യു. എ. ഇ. യിലെ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി മലയാള ഭാഷാ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കഥാ മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ സ്കൂളു കളില്‍ നിന്ന് 70 കുട്ടികള്‍ പങ്കെടുത്തു.

‘നഷ്ടമാകുന്ന സൌഹൃദങ്ങള്‍’ എന്ന വിഷയ ത്തില്‍ ആയിരുന്നു കുട്ടികള്‍ തങ്ങളുടെ ഭാവനാ ലോകത്തേയ്ക്ക് അക്ഷര ങ്ങള്‍ കൊണ്ട് മിഴിതുറന്നത്.

മുതിര്‍ന്നവരുടെ എഴുത്ത് കാണുവാന്‍ രക്ഷിതാക്കളുടെ കൂടെ എത്തിയ കുരുന്നുകള്‍ കൂടി മലയാളം എഴുതുവനായി മുന്നോട്ട് വന്നു. ചിലര്‍ അക്ഷര മാലകളും ചിത്ര ങ്ങളും വരച്ച് പെട്ടെന്ന് എഴുത്ത് പൂര്‍ത്തി യാക്കി എങ്കിലും മുതിര്‍ന്ന കുട്ടികള്‍ പലരും കഥ യുടെ ലോകത്ത് മുഴുകി ച്ചേര്‍ന്നു.

മലയാളം എഴുതാന്‍ പഠിക്കാത്ത കുട്ടികള്‍ മലയാള ഭാഷ യില്‍ കഥ പറഞ്ഞു കൊടുക്കുകയും എഴുത്തുകാര്‍ എഴുതി എടുക്കു കയും ചെയ്തത് ശ്രദ്ധേയമായി.

സലീം അയ്യനത്ത് അധ്യക്ഷത വഹിച്ച പരിപാടി ബാലചന്ദ്രന്‍ തെക്കന്മാര്‍ ഉദ്ഘാടനം ചെയ്തു. തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അസ്മോ പുത്തന്‍ചിറ കവിത അവതരിപ്പിച്ചു.

വിജു സി. പരവൂര്‍, സുകുമാരന്‍ വെങ്ങാട്ട്, ശേഖര്‍, വിജു വി. നായര്‍, ബിനു തങ്കച്ചി, രമ്യ, എലിസബത്ത് ജിജു, സാദിഖ് കാവില്‍, ഷാജി ഹനീഫ്, ലത്തീഫ് മമ്മിയൂര്‍, സാജിതാ അബ്ദു റഹ്മാന്‍, ഷീബാ ഷിജു, രാജേഷ് ചിത്തിര, അഷര്‍ ഗാന്ധി, ദേവി നായര്‍, പുഷ്പ, അജിത് അനന്ത പുരി എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പാം മലയാള കഥാ മത്സരം ശ്രദ്ധേയമായി


« Previous Page« Previous « രക്ത സാക്ഷിത്വ ദിനം ആചരിച്ചു
Next »Next Page » ‘സ്‌നേഹരാഗം 2015’ കലാ സന്ധ്യ സംഘടിപ്പിച്ചു »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine