ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം യു. എ. ഇ. യിലെ എട്ടാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടിപ്പിച്ച കഥാ മത്സര വിജയി കളെ പ്രഖ്യാപിച്ചു.
ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്കൂളിലെ അനന്തു ദിനു കുമാറിന്റെ ‘ഒാണത്തുമ്പിയും മുത്തശ്ശിയും വാഴേല പ്രാന്തനും’ എന്ന കഥ യ്ക്കാണ് ഒന്നാം സ്ഥാനം.
ദുബായ് ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സംയുക്താ സുനിലിന്റെ ‘വിചിത്ര മായ വായനശാല’, ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്കൂളിലെ വിമല്‍ തോമസിന്റെ ‘മായാത്ത ഒാര്‍മ്മകള്‍’ എന്നിവ യഥാ ക്രമം രണ്ടും മൂന്നും സ്ഥാന ങ്ങള്‍ നേടി.
പ്രവാസി വിദ്യാര്‍ത്ഥി കളിലെ രചനാ വൈഭവം മുന്‍ നിര്‍ത്തി ഏഴ് വിദ്യാര്‍ത്ഥി കള്‍ക്ക് പ്രത്യേക ജൂറി പുരസ്കാരം നല്‍കും.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രചന കള്‍ നിലവാരം പുലര്‍ത്തി യതായി ജൂറി ചെയര്‍മാന്‍ എസ്. ശ്രീലാല്‍ പറഞ്ഞു.
സുകുമാരന്‍ വെങ്ങാട്, സലീം അയ്യനത്ത് എന്നിവര്‍ അടങ്ങുന്ന ജൂറി യാണ് വിജയികളെ തെരഞ്ഞെടുത്തത്.
പുരസ്കാരങ്ങള്‍ പാം പുസ്തക പ്പുര യുടെ വാര്‍ഷിക ആഘോഷ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് വിജു സി. പറവൂര്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ഷാര്‍ജ, സംഘടന, സാഹിത്യം