ഷാര്‍ജ : വിഖ്യാത സാഹിത്യ കാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടി കളുടെ ഭാഗമായി ജൂണ്‍ 28, വെള്ളിയാഴ്ച 3 മുതല്‍ 8 വരെ ഷാര്‍ജ യില്‍ സംഘ ചിത്ര രചനയും സെമിനാറും സംഘടിപ്പിക്കും. ഷാര്‍ജ അമൃത ഹോട്ടല്‍ ഹാളില്‍ പ്രസക്തി യുടെ ആഭിമുഖ്യ ത്തിലാണ് വാര്‍ഷികാചരണ പരിപാടികള്‍.
പാവങ്ങള്‍ നോവലിലെ വിവിധ സന്ദര്‍ഭങ്ങള്‍ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പിലെ കലാകാരന്മാര്‍ സംഘ ചിത്ര രചന യിലൂടെ ക്യാന്‍വാസില്‍ പകര്‍ത്തും.
തുടര്‍ന്ന് ‘പാവ ങ്ങളുടെ നൂറ്റമ്പത് വര്‍ഷങ്ങള്‍’ എന്ന വിഷയ ത്തെ അധികരിച്ച് സെമിനാര്‍ നടക്കും. സെമിനാറില്‍ യു. എ.ഇ. യിലെ സാംസ്‌കാരിക പ്രവര്‍ത്ത കരായ ആയിഷ സക്കീര്‍ ഹുസ്സൈന്‍, ശിവ പ്രസാദ്, അജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ് അദ്ധ്യക്ഷത വഹിക്കും.