അബുദാബി : കേരള ത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ആത്മീയ ചൂഷണം തടയുന്നതിന് വേണ്ടി കര്‍ശന നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എസ്. കെ. എസ്. എസ്. എഫ്. നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു നിവേദനം നല്‍കി.
അബുദാബി : കേരള ത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ആത്മീയ ചൂഷണം തടയുന്നതിന് വേണ്ടി കര്‍ശന നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എസ്. കെ. എസ്. എസ്. എഫ്. നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു നിവേദനം നല്‍കി.
- pma
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ഷാര്‍ജ
ഷാര്‍ജ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സുവര്‍ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് കെ എസ് എസ് പി ‘രചനാ കേരളം’ മത്സരം ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ അഞ്ഞൂറില്പരം വിദ്യാര്‍ത്ഥി കളുടെ സാന്നിധ്യ ത്തില്‍ നടന്നു.
‘അറിയുക നാം പ്രിയ കേരളത്തെ, പണിതിടാം പുത്തനാം കേരളത്തെ’ എന്ന വിഷയത്തെ ആസ്പദമാക്കി മാതൃ നാടിനെക്കുറിച്ചുള്ള അഭിപ്രായ ങ്ങളും വീക്ഷണ ങ്ങളും സ്വപ്നങ്ങളു മൊക്കെ വിദ്യാര്‍ത്ഥി കള്‍ കഥ, കവിത, ലേഖനം, ചിത്രരചന, പെയിന്റിംഗ് തുടങ്ങിയവ യിലൂടെ പ്രകടിപ്പിച്ചു.
ഇന്ത്യ യില്‍ സംഘടിപ്പിക്കുന്ന രചനാ കേരളം പരിപാടി യില്‍ കേരള സംസ്ഥാനതിനു പുറത്തുളള തിരഞ്ഞെടുത്ത 50 മലയാളി കുട്ടികള്‍ക്ക് പത്തു ദിവസത്തെ കേരള പഠന യാത്ര ഒരുക്കുന്നു. കേരള ത്തെക്കുറിച്ച് കുഞ്ഞു ങ്ങളുടെ കാഴ്ച പ്പാടുകളും അഭിപ്രായ ങ്ങളും ആകുലത കളും പങ്കുവയ്ക്കുക എന്നതാണ് ഈ പരിപാടി യിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ശ്രീകുമാരി ആന്റണി – 050 – 309 72 09, 056 -142 49 00
- pma
വായിക്കുക: കുട്ടികള്‍, ശാസ്ത്ര സാഹിത്യ പരിഷത്ത്, ഷാര്‍ജ
ദുബായ് : സോഷ്യല്‍ നെറ്റ് വര്‍ക്കു കളിലെ പ്രമുഖ മലയാളം കൂട്ടായ്മ യായ ‘മനസ്സി’ ന്റെ യു. എ. ഇ. മീറ്റ് ജനുവരി പതിനൊന്നാം തീയതി (വെള്ളി)രാവിലെ പത്തു മണി മുതല്‍ നാല് മണി വരെ ഷാര്‍ജ റോള യിലെ നജഫ് ഹോട്ടല്‍ ഹാളില്‍ നടക്കും.
കലാ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രശസ്തര്‍ പങ്കെടുക്കും.
വിശദ വിവരങ്ങള്‍ക്ക് : ഷാനവാസ് കണ്ണഞ്ചേരി 050 78 42 286
- pma
ഷാര്‍ജ: പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ പ്രശ്നം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരോട് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി തട്ടിക്കയറി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവാസികളുടെ പ്രശ്നങ്ങള്‍ എല്ലാം തനിക്കറിയാമെന്നും ഞാന്‍ നിങ്ങളുടെ പ്രിയ സുഹൃത്താണെന്നുമെല്ലാം പറഞ്ഞ മന്ത്രിയാണ് പിന്നീട് യാത്രാപ്രശ്നം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് രോഷം കോണ്ടത്.
എയര്‍ ഇന്ത്യ സ്ഥിരമായി സര്‍വ്വീസ് മുടക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എയര്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ ഇവിടെ വന്നതിനു ശേഷം ആരും തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ക്സിസ്റ്റുകാരുടെ പണി എടുക്കേണ്ടെന്നും ഇത്തരത്തിലുള്ള വേല തന്റെ അടുത്ത് ചിലവാകില്ലെന്നും മന്ത്രി രോഷത്തോടെ പറഞ്ഞു. ‘പരിഹാരം ഉണ്ടാക്കി നിങ്ങള്‍ പറയൂ ഞാന്‍ അതു പോലെ ചെയ്യാം‘ എന്ന് കോപാകുലനായ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറയുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തു വിട്ടു. പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉള്ള മന്ത്രിയുടെ രോഷപ്രകടനം വലിയ തോതില്‍ പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്.
പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രതിഷേധിച്ച യാത്രക്കാരെ ഭീകരന്മാരായി ചിത്രീകരിക്കുകയും ചോദ്യം ചെയ്യലിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുകയും ചെയ്തപ്പോള്‍ മന്ത്രിയെന്ന നിലയി ഇടപെടല്‍ നടത്താത്തതിന്റെ പേരില്‍ പ്രവാസികള്‍ക്കിടയില്‍ വയലാര്‍ രവിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഓണ്‍ലൈനില്‍ വലിയ തോതില്‍ ഉയര്‍ന്ന പ്രതിഷേധം മന്ത്രിയുടെ ശ്രദ്ധയിലും പെട്ടിരിക്കാം. തനിക്കെതിരെ ഗള്‍ഫ് മേഖലയില്‍ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ നടക്കുന്ന സന്ദര്‍ശനം മന്ത്രി വെട്ടിച്ചുരുക്കിയതായും റിപ്പോര്‍ട്ടുണ്ട്. സൌദി, ബഹറൈന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനമാണ് മന്ത്രി ഒഴിവാക്കുന്നത്. ചൊവ്വാഴ്ച മസ്കറ്റിലെത്തുന്ന അദ്ദേഹം അന്നു രാത്രി തന്നെ ദില്ലിക്കു മടങ്ങും. ദില്ലിയില്‍ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തില്‍ പങ്കെടുക്കുവാനാണ് വയലാര്‍ രവി തന്റെ യാത്രാ പരിപാടികള്‍ വെട്ടിച്ചുരുക്കിയതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
- എസ്. കുമാര്‍
വായിക്കുക: nri, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, പ്രവാസി, മാധ്യമങ്ങള്‍, വിമാനം, ഷാര്‍ജ
ഷാര്‍ജ : ഭാഷ യുടെ അടിസ്ഥാന ത്തില്‍ രൂപം കൊണ്ട നാട് ഭാഷയെ അവഗണിക്കുന്നത് സംസ്കാരിക അധ:പതന ത്തിന് കാരണമാകും എന്നും ഭാഷ അന്യം നിന്നു പോകാതിരിക്കാന്‍ ശ്രമിക്കേണ്ടത് വിദ്യാര്‍ത്ഥി കള്‍ ആണെന്നും ചെറുകഥാകൃത്ത് സലീം അയ്യനത്ത് അഭിപ്രായപ്പെട്ടു. ഇന്‍ഡ്യ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
മാതൃ ഭാഷയെ അവഹേളിക്കുന്നതും കൈവെടിയുന്നതും സ്വന്തം മാതാവിനെ ഉപേക്ഷിക്കുന്നത് പോലെ യാണെന്നും ഏതൊരു സംസ്കാര ത്തിന്റെയും അടിസ്ഥാനം മാതൃഭാഷ യാണെന്നും മാതൃ ഭാഷയുടെ മരണം സംസ്കാര ത്തിന്റെ മരണം ആണെന്നും ശുദ്ധമായ ഭാഷ കൈകാര്യം ചെയ്യുന്ന തിലൂടെ മലയാള ത്തനിമ നിലനിര്‍ത്താന്‍ ആയിരിക്കണം കേരളപ്പിറവി ദിനം അര്‍ത്ഥമാക്കേണ്ട തെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കുട്ടികളുടെ കയ്യെഴുത്തു മാസിക ‘കലിക’ സ്കൂള്‍ ഡയറക്ടര്‍ ആസിഫ് മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ ഡോ. മഞ്ജു റെജി അദ്ധ്യക്ഷത വഹിച്ചു. ആസിഫ് മുഹമ്മദ്, ഹെഡ്മിസ്ട്രസ് ജിഷ ജയന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികള്‍ അരങ്ങേറി. മലയാള വിഭാഗം അദ്ധ്യാപകരായ അര്‍ച്ചന രാജേഷ്, ബിന്ദു സന്തോഷ്, മാലിനി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
- pma