ന്യൂഡൽഹി : തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്ന പോഷ് നിയമ ത്തിൻ്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ടു വരണം എന്ന ആവശ്യം ഉന്നയിക്കേണ്ടത് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് എന്ന് സുപ്രീം കോടതി.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെട്ടില്ല എങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം എന്നും സുപ്രീം കോടതി നിർദ്ദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, മൻ മോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം വെച്ചത്.
പോഷ് നിയമം നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക എം. ജി. യോഗമായ യാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിനെയും ഒൻപത് ദേശിയ പാർട്ടി കളെയും എതിർ കക്ഷികൾ ആക്കിയിരുന്നു.
എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയുള്ള നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമുള്ളത് എന്നും സുപ്രീം കോടതി ചൂണ്ടി ക്കാട്ടി.
പോഷ് ആക്ടിൻറെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളിലെ ലൈംഗിക അതിക്രമ പരാതികൾ പരിഗണിക്കാൻ ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതില്ല എന്ന് കേരള ഹൈക്കോടതി യുടെ വിധി നേരത്തെ വന്നിരുന്നു. ഈ വിധിക്ക് എതിരെ ആരും അപ്പീൽ നൽകിയിട്ടില്ല എന്നുള്ളതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതുപോലെ അസംഘടിത മേഖലയിലും കരാർ അടിസ്ഥാനത്തിൽ ഉള്ള തൊഴിൽ ഇടങ്ങളിലും ഇത്തരം പരാതി കൾ ഉണ്ടാകുമ്പോൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നും സുപ്രീം കോടതി ആരാഞ്ഞു.
എല്ലാ തൊഴിലിടങ്ങളിലുമുള്ള സ്ത്രീകളെ നിയമം ഉൾക്കൊള്ളുന്നു എന്ന് ഹർജിക്കാരിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീം കോടതിയിൽ പറഞ്ഞു. അസംഘടിത മേഖലകൾക്ക് ഈ നിയമം ബാധകമാണോ എന്ന ചോദ്യത്തിന് ലോക്കൽ കമ്മിറ്റികൾ മുഖേന അത്തരം സ്ഥാപന ങ്ങളെയും ഈ നിയമം ഉൾക്കൊള്ളുന്നു എന്നും ശോഭ ഗുപ്ത അറിയിച്ചു.
- വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
- തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എങ്ങിനെ നടപ്പിലാക്കും എന്നു വ്യക്തമാക്കണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-commission-of-india, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, കേരളം, തിരഞ്ഞെടുപ്പ്, നിയമം, പീഡനം, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം, സാങ്കേതികം, സുപ്രീംകോടതി, സ്ത്രീ, സ്ത്രീ വിമോചനം