ന്യൂഡല്‍ഹി : പൊതുജനങ്ങള്‍ തെരുവു നായ്കള്‍ക്ക് ഭക്ഷണം നല്‍കരുത് എന്നും ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കണം എന്നും സുപ്രീം കോടതി ഉത്തരവ്. നിയമ പ്രകാരം തെരുവു നായ്ക്കളെ പിടിക്കുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ല എന്നും സുപ്രീം കോടതി.
ഡല്‍ഹിയിലെ തെരുവു നായ പ്രശ്നത്തില്‍, തെരുവില്‍ നിന്ന് പിടികൂടുന്ന നായകളെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റണം എന്നും പിന്നീട് പുറത്ത് വിടരുത് എന്നും ഉള്ള സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ വിധി മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍. വി. അന്‍ജാരിയ എന്നിവ ർ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്.
ഡല്‍ഹിയിലെ തെരുവുകളില്‍ നിന്ന് പിടികൂടുന്ന നായകളെ വന്ധ്യം കരണം നടത്തി തിരികെ വിടണം എന്നും മൂന്നംഗ ബെഞ്ച് ഉത്തരവ് ഇറക്കി. റാബീസ് ബാധിച്ചവ, റാബീസിന് സാധ്യതയുള്ളവ, അക്രമണ സ്വഭാവമുള്ളവ എന്നിവയെ പുറത്തു വിടരുത് എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. തെരുവ് നായ്ക്കളുടെ വിഷയവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതി കളുടെ പരിഗണനയിൽ ഉള്ള ഹരജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റി. റോയിട്ടേഴ്സ്
- പട്ടിക്കും ഡോക്ടറേറ്റ്
- കാവലിനും കൂട്ടിനും ശ്വാനന്മാര്
- മൃഗങ്ങൾക്കും ഇനി തിരിച്ചറിയൽ കാർഡ്
- വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം
- നായ്ക്കളെ വളര്‍ത്തുന്നത് ആടുകളെ കൊല്ലുവാന്‍
- കോമണ്‍വെല്‍ത്ത് ഗെയിംസ് : കളിക്കാരുടെ കട്ടിലില്‍ തെരുവ് നായ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: animal, ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, കോടതി, നിയമം, പരിസ്ഥിതി, രാജ്യരക്ഷ, വിവാദം, സുപ്രീംകോടതി