ബാംഗളൂര്‍: അന്ന ഹസാരെയേ പിന്തുണച്ച് സാമൂഹികപ്രവര്‍ത്തക മേധാ പട്കര്‍ രംഗത്ത് വന്നു. എന്നാല്‍ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന അന്ന ഹസാരെയെയും ബാബാ രാംദേവിനെയും ഒരേ രീതിയില്‍ കാണാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. ബാംഗ്ലൂര്‍ ശേഷാദ്രിപുരം കോളേജില്‍ നടന്ന ചടങ്ങിലാണ് മേധാ പട്കര്‍ ഈ അഭിപ്രായം പറഞ്ഞത്. രാംദേവ് നടത്തിയ ഹൈടെക് സമരത്തെ മേധ കണക്കറ്റു പരിഹസിച്ചു.
അഴിമതി ചെയ്യില്ലെന്ന ശപഥത്തിലൂടെ ഇതിന് നമ്മള്‍ തുടക്കം കുറിക്കണക്കണം അഴിമതിയില്ലാത്ത ലോകത്തിനായി പോരാടാന്‍ മേധ ആഹ്വാനം ചെയ്തു. അഴിമതി എന്നും ചര്‍ച്ചാവിഷയമാണ്. ലോക്പാല്‍ ബില്‍ ഇതിനൊരു തുടക്കം മാത്രമാണെന്നും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്പാല്‍ പരിധിയില്‍ വരണമെന്നും മേധ അഭിപ്രായപ്പെട്ടു. ഗദഗില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത ശേഷമാണ് മേധ ബാംഗ്ലൂരിലെത്തിയത്. ജാതി, മത, ഭാഷാവ്യത്യാസമില്ലാത്ത ലോകമാണ് തന്റെ സ്വപ്നമെന്ന ആമുഖത്തോടെ പ്രസംഗമാരംഭിച്ച മേധ അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രി യെദ്യൂരപ്പ, റെഡ്ഡി സഹോദരന്മാര്‍ എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ചു.
എസ്.എം.എസ്., സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്, ഡിജിറ്റല്‍ സാങ്കേതികത എന്നിവ ഗുണകരമായി ഉപയോഗിച്ചാല്‍ അഴിമതിക്കെതിരായുള്ള പോരാട്ടത്തില്‍ ഏറെ പങ്ക് വഹിക്കാനുണ്ടെന്നതിന്റെ തെളിവാണ് ഹസാരെയുടെ സമരത്തിനു ലഭിച്ച ജനപിന്തുണ, പൊതു ജനങ്ങള്‍ അഴിമതി ഇഷടപ്പെടുന്നില്ലെന്നുമാത്രമല്ല അതിനെതിരെ പോരാടാനുള്ള ജനങ്ങളുടെ ആഗ്രഹമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. അതിന്റെ ഫലമായാണ് 2 ജി. സ്‌പെക്ട്രം പോലുള്ള അഴിമതികള്‍ പുറത്തു വന്നത്. ലോകത്ത് ഇപ്പോഴുള്ളത് രണ്ടു തരത്തിലുള്ള സുനാമികളാണ്. പ്രകൃതിദുരന്തവും അഴിമതിയും. ഇത് തുടച്ചുനീക്കാന്‍ പൊതുജനങ്ങളുടെ പിന്തുണയും പ്രാതിനിധ്യവും ആവശ്യമാണ് എന്നും മേധ പട്കര്‍ പറഞ്ഞു. നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് കര്‍ണാടക ഘടകം പ്രവര്‍ത്തകര്‍ സി. സീലിയ, രേണുക എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, പരിസ്ഥിതി




























