ന്യൂഡല്‍ഹി : ഐ. എന്‍. എക്‌സ്. മീഡിയ അഴിമതി ക്കേസില്‍ സി. ബി. ഐ. ചോദ്യം ചെയ്തു വരുന്ന മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബര ത്തെ തിഹാര്‍ ജയിലിലേക്ക് അയക്കേണ്ട എന്ന് സുപ്രീം കോടതി.
ചിദംബര ത്തെ ആഗസ്റ്റ് 21 നാണ് അറസ്റ്റ് ചെയ്തത്. 11 ദിവസം അദ്ദേഹം സി. ബി. ഐ. കസ്റ്റഡി യില്‍ ആയി രുന്നു. ഇപ്പോള്‍ സി. ബി. ഐ. ഗസ്റ്റ് ഹൗസില്‍ ആണുള്ളത്. പി. ചിദംബര ത്തെ തിഹാര്‍ ജയിലി ലേക്ക് അയക്കരുത് എന്ന് അഭിഭാഷകനായ കപില്‍ സിബല്‍ കോടതി യില്‍ ആവശ്യപ്പെട്ടിരുന്നു.
ഇടക്കാല ജാമ്യ ത്തിന് വേണ്ടിയുള്ള ചിദംബര ത്തിന്റെ അപേക്ഷ പരിഗണി ക്കണം എന്ന് സുപ്രീം കോടതി വിചാ രണ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സി. ബി. ഐ. കസ്റ്റഡി യുടെ കാലാവധി തീരുന്നത് ഇന്നാണ്. ജയിലി ലേക്ക് അയക്കാതെ വീട്ടു തടങ്കലില്‍ പാര്‍പ്പി ക്കണം എന്ന ആവശ്യം കേട്ടതിനു ശേഷമാണ് സുപ്രീം കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇളവ് നല്‍കിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, സുപ്രീംകോടതി