രാമൻ ഒരു നല്ല ഭർത്താവായിരുന്നില്ല : രാം ജെഠ്മലാനി

November 9th, 2012

ram-jethmalani-epathram

ന്യൂഡൽഹി : ബി. ജെ. പി. യുടെ ഹിന്ദുത്വ വാദത്തിനും രാം ക്ഷേത്ര നിർമ്മാണം എന്ന രാഷ്ട്രീയ ലക്ഷ്യത്തിനും വൻ തിരിച്ചടി ഏൽപ്പിച്ചു കൊണ്ട് ബി. ജെ. പി. യുടെ രാജ്യ സഭാംഗം രാം ജെഠ്മലാനി രാമായണത്തിലെ മുഖ്യ കഥാപാത്രമായ രാമൻ ഒരു നല്ല ഭർത്താവായിരുന്നില്ല എന്ന് പ്രസ്താവിച്ചു. ഏതോ ഒരു മുക്കുവൻ എന്തോ അസംബന്ധം പറയുന്നത് കേട്ട് സ്വന്തം ഭാര്യയെ നാടു കടത്തിയ ആളാണ് രാമൻ ഒരിക്കലും ഒരു നല്ല ഭർത്താവല്ല. എനിക്ക് അയാളെ ഇഷ്ടമേയല്ല – ജെഠ്മലാനി വ്യക്തമാക്കി. ഇതിലും കഷ്ടമാണ് ലക്ഷ്മണന്റെ കാര്യം. ലക്ഷ്മണന്റെ സംരക്ഷണത്തിൽ കഴിയവെ കാണാതായ സീതയെ വീണ്ടെടുത്ത് കൊണ്ടുവരാൻ രാമൻ ആവശ്യപ്പെട്ടപ്പോൾ സീത തന്റെ ജ്യേഷ്ഠ പത്നി ആയതിനാൽ താൻ അവരുടെ മുഖത്ത് നോക്കിയിട്ടില്ല എന്നും അതിനാൽ മുഖം തിരിച്ചറിയാനാവില്ല എന്നും ഒഴികഴിവ് പറഞ്ഞയാളാണ് ലക്ഷ്മണൻ എന്നും രാം ജെഠ്മലാനി തുടർന്നു.

സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന വേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വാമി വിവേകാനന്ദനെയും ദാവൂദിനേയും താരതമ്യം ചെയ്തതിനു ഗഡ്കരിക്കെതിരെ കേസ്

November 7th, 2012
ന്യൂഡെല്‍ഹി: പ്രസംഗത്തിനിടയില്‍ സ്വാമി വിവേകാനന്ദനേയും ദാവൂദ് ഇബ്രാഹിമിനേയും താരതമ്യം ചെയ്തതിന്റെ പേരില്‍ ബി.ജെ.പി പ്രസിഡണ്ട് നിധിന്‍ ഗഡ്കരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ജാംനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി. ഗുജറാത്തിലെ ജാം‌നഗര്‍ ജില്ലയില്‍ നിന്നുള്ള അഭിഭാഷകന്‍ ഹര്‍ഷദ് ഭട്ടാ‍ണ് കോടതിയെ സമീപിച്ചത്. അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് പ്രതിച്ഛായ മോശമായ ബി.ജെ.പി പ്രസിഡണ്ട് ഗഡ്കരിക്ക് സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സംഘപരിവാര്‍ സംഘടനകള്‍ വളരെ ആദരപൂര്‍വ്വം കാണുന്ന സ്വാമി വിവേകാനന്ദനെ ദാവ്വൂദ് ഇബ്രാഹിമിനെ പോലെ ഒരാളുമായി താരതമ്യം ചെയ്തതില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായതെന്നും വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഗഡ്കരി പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആരോപണ വിധേയനായ ഗഡ്കരിക്ക് ബി.ജെ.പിയുടെ പിന്തുണ

November 7th, 2012

bjp

ന്യൂഡല്‍ഹി: അഴിമതി ആരോപണ വിധേയനായ ബി. ജെ. പി. ദേശീയ പ്രസിഡണ്ട് നിതിന്‍ ഗഡ്കരിക്ക് ബി. ജെ. പി. നേതൃത്വത്തിന്റെ പിന്തുണ. ഏതന്വേഷണവും നേരിടുവാന്‍ തയ്യാറാണെന്ന ഗഡ്കരിയുടെ നിലപാട് അംഗീകരിക്കുന്നതായും പാര്‍ട്ടി അദ്ദേഹത്തിനു പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും വിവാദമുണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്നും പാര്‍ട്ടി നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും മുതിർന്ന ബി. ജെ. പി. നേതാക്കളായ സുഷമാ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.  

ഇന്നലെ ചേര്‍ന്ന നിണ്ണായകമായ നേതൃയോഗത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് എല്‍. കെ. അഡ്വാനി വിട്ടു നിന്നു. അഡ്വാനിയടക്കം പല നേതാക്കന്മാര്‍ക്കും ആരോപണ വിധേയനായ ഗഡ്കരി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ട്. മുന്‍ കേന്ദ്ര മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ രാം ജഠ്മലാനി ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. ഇതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി.

ഗഡ്കരിക്കെതിരെ ഉള്ള അഴിമതി ആരോപണങ്ങൾ ബി. ജെ. പി. യില്‍ അടുത്ത കാലത്തായി രൂപപ്പെട്ടു വരുന്ന ധ്രുവീകരണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഗഡ്കരി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നതില്‍ പ്രതിഷേധിച്ച് മഹേഷ് ജഠ്‌മലാനി ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും രാജി വെച്ചിരുന്നു. ഡിസംബറില്‍ കാലാവധി തീരുമെന്നതിനാല്‍ തല്‍ക്കാലം ഗഡ്കരിയെ മാറ്റേണ്ടതില്ല എന്നാണ് ആര്‍. എസ്. എസിന്റെ തീരുമാനം.

ഗഡ്കരിയെ ബി. ജെ. പി. പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടു വന്നതില്‍ ആര്‍. എസ്. എസിന്റെ പിന്തുണ ഉണ്ടായിരുന്നു. സമീപ കാലത്ത് ഇത്രയും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനാകുന്ന ബി. ജെ. പി. പ്രസിഡണ്ട് നിധിന്‍ ഗഡ്കരിയാണ്. അരവിന്ദ് കേജ്‌രിവാളാണ് കഴിഞ്ഞ ദിവസം ഗഡ്കരിക്കെതിരെ ചില രേഖകള്‍ പുറത്ത് വിട്ടത്. കര്‍ണ്ണാടക പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് ഉള്‍പ്പെടെ പാര്‍ട്ടി പ്രസിഡണ്ട് എന്ന നിലയില്‍ നിധിന്‍ ഗഡ്കരി പരാജയമാണെന്ന അഭിപ്രായം ശക്തമാകുന്ന വേളയില്‍ ഉയര്‍ന്നു വന്ന അഴിമതി ആരോപണവും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചു. വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന യു. പി. എ. സര്‍ക്കാറിനെതിരെ  ആഞ്ഞടിക്കാനിരിക്കെ തങ്ങളുടെ പ്രസിഡണ്ട് വലിയ അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടത് ബി. ജെ. പി. യെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. ഗുജറാത്തില്‍ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിലും നരേന്ദ്ര മോഡിക്ക് ഗഡ്കരി വിവാദം തിരിച്ചടിയാകുവാന്‍ ഇടയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദേശ നിക്ഷേപം : സുപ്രീം കോടതി ഇടപെടില്ല

November 5th, 2012

supremecourt-epathram

ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള മൻമോഹൻ സിംഗ് സർക്കാരിന്റെ നീക്കത്തിനെതിരെ ഇടപെടണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഇത്തരം നയപരമായ തീരുമാനങ്ങൾ സ്വീകരിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ് എന്ന് വ്യക്തമാക്കിയ കോടതി ഇത് പാർലമെന്റിന്റെ പരിഗണനയ്ക്ക് വെയ്ക്കാതെ നിയമമാക്കും എന്ന പരാതിക്കാരന്റെ വാദം തള്ളി. വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സർക്കാർ പാർലമെന്റിന്റെ പരിഗണനയ്ക്ക് വെയ്ക്കാനുള്ള സാദ്ധ്യത തള്ളികളയാനാവില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കാര്യം സർക്കാരിനോട് നിർദ്ദേശിക്കാൻ തയ്യാറല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത് സർക്കാർ സ്വയമേവ ചെയ്തില്ലെങ്കിൽ അപ്പോൾ നോക്കാം എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് കലാപം : രേഖകൾ നശിപ്പിച്ചെന്ന് സർക്കാർ സമ്മതിച്ചു

November 2nd, 2012

narendra-modi-epathram

അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില രേഖകൾ നശിപ്പിച്ചതായി ഗുജറാത്ത് സർക്കാർ ജസ്റ്റിസ് നാനാവതി കമ്മീഷൻ മുൻപാകെ സമ്മതിച്ചു. ഗുജറാത്തിൽ കലാപം നടക്കുമ്പോൾ സർക്കാറിന്റെ ഭാഗത്തു നിന്നും കുറ്റകരമായ നിഷ്ക്രിയത്വം ഉണ്ടായതായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ഐ. എ. എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ വാദത്തിന് ഉപോൽബലകമായ ചില രേഖകളാണ് നശിപ്പിക്കപ്പെട്ടത്. ഈ രേഖകൾ കമ്മീഷൻ സമക്ഷം ഹാജരാക്കണം എന്ന ഭട്ടിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ഭട്ട് ഹൈക്കോടതിയിൽ ഒരു പൊതു താൽപര്യ ഹർജി നൽകി. ഈ രേഖകൾ നശിപ്പിക്കപ്പെട്ടതായി അന്ന് ഒരു സർക്കാർ അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇത് സർക്കാർ ഉടൻ തന്നെ നിഷേധിച്ചു. ഭട്ടിന്റെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി ഈ രേഖകൾ ഭട്ടിന് ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കോടതി നിർദ്ദേശപ്രകാരം രേഖകൾ ഉടൻ ഹാജരാക്കാം എന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ സമ്മതിക്കുകയും ചെയ്തു. എന്നാൽ ഭട്ട് ആവശ്യപ്പെട്ട 47 രേഖകളിൽ വെറും 16 എണ്ണം മാത്രമാണ് സർക്കാർ ഹാജരാക്കിയത്. ബാക്കിയുള്ളവ ചട്ടപ്പടി നടപടി അനുസരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ നശിപ്പിച്ചു എന്നാണ് ഗുജറാത്ത് സർക്കാർ ഇപ്പോൾ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഡിയുടെ പ്രസ്താവന വൈകല്യത്തിന്റെ ലക്ഷണം : ബൃന്ദ
Next »Next Page » വിദേശ നിക്ഷേപം : സുപ്രീം കോടതി ഇടപെടില്ല »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine