പുതുവൽസര ആഘോഷങ്ങൾ റദ്ദ് ചെയ്തു

January 1st, 2013

2013-no-rape-epathram

ന്യൂഡൽഹി : ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ മരണത്തിന്റെ ആഘാതത്തിലാണ് ഇപ്പോഴും ഇന്ത്യ. എല്ലാ വർഷവും ഡൽഹിയിലെ പുതുവൽസര ആഘോഷങ്ങളുടെ കേന്ദ്രമായി മാറാറുള്ള കോണാട്ട് പ്ലേസ് ഇന്നലെ രാത്രി വിജനമായിരുന്നു. വർണ്ണ ശബളമായ പുതുവൽസര ആഘോഷങ്ങൾക്ക് പ്രസിദ്ധമായ ഡൽഹി ജിംഖാന ഇത്തവണത്തെ ആഘോഷം പൂർണ്ണമായി വേണ്ടെന്ന് വെച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഇത്തവണത്തെ പുതുവൽസരം ആഘോഷിക്കുന്നില്ല. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പുതുവൽസരം ആഘോഷിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യവും തങ്ങളുടെ ആഘോഷ പരിപാടികൾ റദ്ദ് ചെയ്തു.

തന്റെ ഗാനങ്ങളിലൂടെ സ്ത്രീകൾക്ക് എതിരെയുള്ള അക്രമത്തിന് ആക്കം കൂട്ടുന്നു എന്ന ആരോപണത്തിന് വിധേയനായ യോ യോ ഹണി സിങ്ങ് എന്ന റാപ്പ് ഗായകന്റെ പുതുവൽസര പരിപാടി സോഷ്യൽ മാദ്ധ്യമങ്ങളിൽ ഉയർന്ന വൻ എതിർപ്പിനെ തുടർന്ന് സംഘാടകർ റദ്ദ് ചെയ്തു.

ഒട്ടേറെ ഹോട്ടലുകളും തങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്ന ആഘോഷ പരിപാടികൾ റദ്ദ് ചെയ്തതായി അറിയിച്ചു. ബോളിവുഡ് താരങ്ങളും തങ്ങൾ ഒരു ആഘോഷത്തിനുള്ള മാനസികാവസ്ഥയിൽ അല്ല എന്ന് അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അതിശൈത്യം – 14 മരണം കൂടി

January 1st, 2013

cold-wave-india-epathram

ഡൽഹി : ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. കഴിഞ്ഞ രാത്രി തലസ്ഥാന നഗരമായ ഡൽഹിയിൽ 5.5 ഡിഗ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിൽ തണുപ്പ് മൂലം 14 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 84 ആയി. കടുത്ത മഞ്ഞ് മൂലം പലയിടത്തും തീവണ്ടികളും വിമാനങ്ങളും സർവീസുകൾ റദ്ദ് ചെയ്തു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ തണുപ്പ് 1.9 ഡിഗ്രി വരെ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാനിലെ ശ്രീ ഗംഗനഗറിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഞായറാഴ്ച്ച ഇവിടെ 0.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു തണുപ്പ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാവാട നിരോധനം ആവശ്യപ്പെട്ട ബി.ജെ.പി നേതാവിനു പാവാട നല്‍കി പ്രതിഷേധം

December 31st, 2012

ജയ്പൂര്‍: സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പാവാട നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി എം.എല്‍.എയ്ക്ക് പാവാട നല്‍കിക്കൊണ്ട് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചു. രാജസ്ഥാനിലെ അല്‍‌വാര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആയ ബന്‍‌വാരിലാല്‍ സിംഘാലിനാണ് പാവാട നിരോധനത്തെ ചൊല്ലി പ്രതിഷേധം ഏറ്റു വാങ്ങേണ്ടി വന്നത്. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പാവാട നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍പ്രതിഷേധിച്ചത്. സ്ത്രീകള്‍ക്കെതിരെ ഉള്ള ലൈംഗിക അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ സ്കൂളുകളില്‍ യൂണിഫോം ആയി പാവാട ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടത്. പെണ്‍കുട്ടികള്‍ സല്‍‌വാര്‍ കമ്മീസോ, ട്രൌസേഴ്സോ ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതിന് ബന്‍‌വാരിലാല്‍ സിംഘാല്‍ പെണ്‍കുട്ടികളോട് മാപ്പു പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

പെൺകുട്ടിയുടെ ശവസംസ്കാരം അതീവ രഹസ്യമായി

December 30th, 2012

wreath-epathram

ന്യൂഡൽഹി : ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് മരണമടഞ്ഞ പെൺകുട്ടിയുടെ ശവ സംസ്കാരം അതീവ രഹസ്യമായി ഡൽഹിയിൽ നടത്തി. സിംഗപ്പൂരിൽ വെച്ചു മരണമടഞ്ഞ പെൺകുട്ടിയുടെ മൃതശരീരം പ്രത്യേക വിമാനത്തിൽ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ എത്തിയപ്പോൾ സ്വീകരിക്കാൻ പ്രധാന മന്ത്രി മന്മോഹൻ സിങ്ങും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും സന്നിഹിതരായിരുന്നു. ഇവർ പെൺകുട്ടിയുടെ ബന്ധുക്കളോട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ താമസ സ്ഥലത്തിന് അടുത്തുള്ള മഹാവീർ എൻക്ലേവിന് സമീപത്തുള്ള ശ്മശാനത്തിൽ ആയിരുന്നു ശവ സംസ്കാരം. മാദ്ധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ച ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, അഭ്യന്തര സഹമന്ത്രി അർ. പി. എൻ. സിങ്ങ്, എം. പി. മഹാബൽ മിശ്ര, ഡൽഹി ബി. ജെ. പി. നേതാവ് വിജേന്ദ്ര ഗുപ്ത തുടങ്ങിയവരും പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാലേഗാവ് സ്ഫോടനം : പ്രതി കുറ്റം സമ്മതിച്ചു

December 30th, 2012

nia-epathram

മുംബൈ : മാലേഗാവ് ബോംബ് സ്ഫോടന കേസിലെ പ്രധാന പ്രതികളിൽ ഒരാളായ മനോഹർ സിങ്ങ് കുറ്റം സമ്മതിച്ചു. മുംബൈയിലെ പ്രത്യേക കോടതിയിൽ ഇന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചതാണ് ഈ കാര്യം. 2006ൽ മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് നടക്കുന്ന അദ്യ അറസ്റ്റാണ് മനോഹസ് സിങ്ങിന്റേത്. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസി ഇയാളെ പിടികൂടിയത്.

2007ലെ സംഝൌത്താ എക്സ്പ്രസ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജേന്ദർ ചൌധരിയുടെ മൊഴിയാണ് മനോഹർ സിങ്ങിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട മറ്റു പ്രതികളെ കുറിച്ചുള്ള സുപ്രധാന സൂചനകൾ പോലീസിന് ലഭിച്ചതായാണ് സൂചന.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പീഢനക്കാർക്ക് ശിക്ഷ ഷണ്ഡത്വം
Next »Next Page » പെൺകുട്ടിയുടെ ശവസംസ്കാരം അതീവ രഹസ്യമായി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine