ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

December 17th, 2012

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഡല്‍ഹിയിലെ വസന്ത് വിഹാര്‍ നഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം സിനിമ കണ്ടതിനു ശേഷം സുഹൃത്തിനൊപ്പം താമസ സ്ഥലത്തേക്ക് പോകുവാന്‍ ബസ്സില്‍ കയറിയതായിരുന്നു വിദ്യാര്‍ഥിനി. ഇവരെ ഉപദ്രവിക്കുവാന്‍ അഞ്ചംഗ സംഘം ശ്രമിച്ചു. ഇത് തടയുവാന്‍ ശ്രമിച്ച സുഹൃത്തിനെ മര്‍ദ്ദിച്ച് അവശാനാക്കുകയും പെണ്‍കുട്ടിയെ ബലാ‍ത്സംഗം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇരുവരേയും വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുറ്റവാളികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്

December 13th, 2012

endosulfan-india-epathram

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. എന്‍സോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇതിനിടയിലാണ് കാലാവധി കഴിഞ്ഞാല്‍ കൂടുതല്‍ ഹാനികരം ആകുമെന്നതിനാല്‍ കെട്ടിക്കിടക്കുന്ന ഉല്പന്നം വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കുവാന്‍ കോടതി കൂട്ടാക്കിയില്ല.

എൻഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് രണ്ടാമത്തെ സമിതിയുടെ പഠന റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. കേരളവും കര്‍ണ്ണാടകവും മാത്രമാണ് നിരോധനം ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ മറ്റിടങ്ങളില്‍ വില്‍ക്കുവാന്‍ അനുമതി വേണമെന്നും കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ജസ്റ്റിസുമാരായ മാന്‍ ലോകര്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസില്‍ സംസ്ഥാന സര്‍ക്കാറിനെ കൂടാതെ ഡി. വൈ. എഫ്. ഐ. യും കക്ഷിയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മോഡിയുടെ നാട്ടില്‍ മത്സരിക്കുവാന്‍ അന്തിക്കാട്ടുകാരനും

December 13th, 2012

m-ramachandran-epathram

രാജ്‌കോട്ട്: ഗുജറാ‍ത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനായി ഒരു മലയാളി സ്ഥാനാര്‍ത്ഥി. തൃശ്ശൂര്‍ അന്തിക്കാട്ടുകാരന്‍ രാമചന്ദ്രന്‍ ആണ് രാജ് കോട്ട് 68 ഈസില്‍ സി. പി. എം. സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. കോര്‍പ്പറേറ്റുകളുടെ കണ്ണിലുണ്ണിയായ മോഡിയുടെ നാട്ടില്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് രാമചന്ദ്രന്‍ പറയുന്നു. ഇവര്‍ക്ക് മാന്യമായ കൂലിയോ മറ്റു ജീവിത സാഹചര്യങ്ങളോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തന്റെ സ്ഥാനാര്‍ത്ഥിത്വം കോര്‍പ്പറേറ്റ് രാജിനെതിരെ ഉള്ള സമരമായാണ് രാമചന്ദ്രന്‍ കാണുന്നത്. നിരവധി ഉപവാസ സമരങ്ങളിലൂടെയും പ്രതിഷേധ പ്രവര്‍ത്തനങ്ങളിലൂടെയും തൊഴിലാളികള്‍ക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന് ഇതിന്റെ പേരില്‍ മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഹെലികോപ്ടറുകളില്‍ സഞ്ചരിച്ചും വലിയ റോഡ് ഷോകളും മറ്റും സംഘടിപ്പിച്ചും മോഡിയും കൂട്ടരും മുന്നേറുമ്പോള്‍ വീടു വീടാന്തരം സഞ്ചരിച്ചാണ് ഈ സഖാവ് വോട്ട് തേടുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവി ശങ്കര്‍ അന്തരിച്ചു

December 13th, 2012

pandit-ravi-shanker-epathram

സാന്റിയാഗോ: സിത്താര്‍ മാന്ത്രികൻ പണ്ഡിറ്റ് രവി ശങ്കര്‍ (92) അന്തരിച്ചു. ഇന്ത്യന്‍ സംഗീതത്തിന്റെ യശസ്സിനെ ഏഴു കടലും കടത്തി ലോകത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഇതിഹാസങ്ങളില്‍ ഒരാളായ പണ്ഡിറ്റ്‌ രവിശങ്കരിന്റെ വിയോഗം തീരാ നഷ്ടമാണ്. മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ രവി ശങ്കറിനെ രാജ്യം ഭാരത രത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്.1920 ഏപ്രില്‍ ഏഴിന് വാരണാസി യിലായിരുന്നു ഈ അതുല്യ സംഗീത പ്രതിഭയുടെ ജനനം. പ്രായാധിക്യം കാരണം ഏറെ നാളായി മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന രവി ശങ്കറിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലത്ത് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് അലാവുദ്ദീൻ ഖാനാണ് പ്രശസ്ത നർത്തകനും സ്വന്തം ജ്യേഷ്ഠനുമായ പണ്ഡിറ്റ് ഉദയ് ശങ്കറിന്റെ നൃത്ത സംഘത്തിൽ നർത്തകനായി അരങ്ങേറ്റം കുറിച്ച രവി ശങ്കറിനെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് കൈ പിടിച്ച് ആനയിച്ചത്. ഉസ്താദിന്റെ മകളും പ്രശസ്ത സുർബഹാർ സംഗീതജ്ഞയുമായ റോഷനാറ ഖാനെ രവി ശങ്കർ ആദ്യ പത്നിയുമാക്കി. അന്നപൂർണ്ണാ ദേവി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ രവി ശങ്കറുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം പിന്നീട് പൊതു വേദികളിൽ നിന്നും മാറി നിൽക്കുകയും സംഗീതം അഭ്യസിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ ഹരിപ്രസാദ് ചൌരസ്യ ഇവരുടെ ശിഷ്യനാണ്.

പിന്നീട് മൂന്ന് സ്ത്രീകൾ രവി ശങ്കറിന്റെ ജീവിതത്തിലൂടെ കടന്നു പോയി. ആദ്യ ഭാര്യയിൽ ജനിച്ച പുത്രൻ ശുഭേന്ദ്ര ശങ്കർ സിത്താറും സുർബഹാറും വായിക്കുമായിരുന്നു. 1992ൽ ഇദ്ദേഹം മരണമടഞ്ഞു. പിന്നീട് നർത്തകിയായ കമലാ ശാസ്ത്രി രവിശങ്കറിന്റെ ജീവിതത്തിലേക്ക് കടന്നു വരികയുണ്ടായി. 1981 വരെ ഇവർ ഒരുമിച്ചു ജീവിച്ചെങ്കിലും ഇതിനിടെ 1979ൽ ഇദ്ദേഹത്തിന് ന്യൂ യോർക്കിൽ കോൺസേർട്ട് പ്രൊഡ്യൂസർ ആയിരുന്ന സൂ ജോൺസിൽ ഒരു പെൺകുഞ്ഞ് പിറന്നു. ഒൻപത് ഗ്രാമി അവാർഡുകൾ വാങ്ങി ലോക പ്രശസ്തയായി നോറാ ജോൺസ് എന്ന ഇദ്ദേഹത്തിന്റെ ഈ മകൾ. ഇതിനിടെ 1972ൽ തന്റെ സംഘത്തിൽ തമ്പുരു വായിക്കുന്ന സുകന്യ രാജൻ എന്ന 18 കാരിയെ രവി ശങ്കർ കണ്ടുമുട്ടി. വിവാഹിതയായിരുന്നിട്ടും പ്രണയത്തിലായ ഇവർക്ക് 1981ൽ അനുഷ്ക ശങ്കർ എന്ന് പിന്നീട് പ്രശസ്തയായ സംഗീതജ്ഞ മകളായി പിറന്നു. 1989ൽ രവി ശങ്കർ സുകന്യയെ വിവാഹം ചെയ്തു.

മറ്റുള്ളവരുടെ ജീവിതത്തിൽ സംഗീതത്തിന്റെ അഭൌമമായ ശാന്തി പരത്തിയ തന്റെ സ്വകാര്യ ജീവിതം ഇത്രയേറെ പ്രക്ഷുബ്ധമായതിനെ കുറിച്ച് ചോദിച്ചപ്പോൾ രവി ശങ്കർ ഇങ്ങനെ മറുപടി പറഞ്ഞു : “സംഭവിച്ചതെല്ലാം സ്വാഭാവികവും നൈസർഗ്ഗികവുമായിരുന്നു. ഇത് തനിക്കും മറ്റുള്ളവർക്കും ഒരുപാട് സന്തോഷവും ചിലർക്ക് വിഷമവും നൽകി. എന്നാൽ തനിക്ക് ലഭിച്ചതിനെല്ലാം തനിക്ക് നന്ദിയുണ്ട്. തനിക്ക് തന്നെ കുറിച്ച് തന്നെ അദ്ഭുതം തോന്നാറുണ്ട്.”

- സ്വ.ലേ.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ അന്തരിച്ചു

December 12th, 2012

സാന്റിയാഗോ: സിത്താര്‍ മാന്ത്രികന്പണ്ഡിറ്റ് രവിശങ്കര്‍ (92) അന്തരിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ കാലിഫോര്‍ണീയായിലെ സാന്‍‌ഡിയാഗോയിലുള്ള സ്ക്രിപ്റ്റ് മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യം കാരണം ഏറെനാളായി മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന രവിശങ്കറിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലത്ത് ആസ്പത്രിയിലെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ത്യന്‍ സംഗീതത്തിന്റെ ശയസ്സ് സിത്താറിന്റെ തന്ത്രികളിലൂടെ മാന്ത്രികമായ വിരസ്പര്‍ശം നടത്തിക്കൊണ്ട് ഏഴു കടലിനക്കരെയെത്തിച്ചയാളാണ് രവിശങ്കര്‍.സംഗീത ലോകത്തിന്റെ ഹൃദയത്തില്‍ തന്റെ പ്രതിഭയെ അദ്ദേഹം പ്രതിഷ്ടിച്ചു. പണ്ഡിറ്റ്‌ രവിശങ്കരിന്റെ വിയോഗം തീരാ നഷ്ടമാണ്. മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ രവിശങ്കറിനെ രാജ്യം 1999-ല്‍ ഭാരതരത്നം നല്‍കി ആദരിച്ചിട്ടുണ്ട്. 1992-ല്‍ മഗ്‌സരെ പുരസ്കാരം ലഭിച്ചു. രാജ്യസഭാംഗമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

1920 ഏപ്രില്‍ ഏഴിന് വാരണാസിയിലായിരുന്നു ഈ അതുല്ല്യ സംഗീതപ്രതിഭയുടെ ജനനം. സഹോദരനും പ്രശസ്ത നര്‍ത്തകനുമായ ഉദയശങ്കറിനൊപ്പം ഒന്‍‌പതാം വയസ്സില്‍ പാരീസിലേക്ക് പൊയി. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം സിത്താര്‍ കച്ചേരികളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് സിനിമാ സംഗീത രംഗത്തും സജീവമായി പ്രവര്‍ത്തിച്ചു. പഥേര്‍ പാഞ്ചാലി, അപൂര്‍ സന്‍സാര്‍, പരാജിതോ എന്നീ സത്യജിത് റേ ചിത്രങ്ങള്‍ക്കും റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ ഗാന്ധി ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാഷ്ട്രീയ പാർട്ടികളുടെ തനിനിറം പുറത്തായി : യെച്ചൂരി
Next »Next Page » സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവി ശങ്കര്‍ അന്തരിച്ചു »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine