എൻ. വരദരാജൻ അന്തരിച്ചു

April 12th, 2012

n-varadarajan-epathram

ചെന്നൈ : തമിഴ്‌നാട് സി. പി. എം. മുന്‍ സംസ്ഥാന സെക്രട്ടറി എന്‍. വരദരാജന്‍ (87) അന്തരിച്ചു. കോഴിക്കോടു നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് ചെന്നെയില്‍ മടങ്ങിയെത്തിയ വരദരാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ടി. നഗറിലെ സി. പി. എം. ഓഫീസില്‍ പൊതു ദര്‍ശനത്തിനു വെച്ചു. ശവസംസ്കാരം ബുധനാഴ്ച സ്വദേശമായ ഡിണ്ടിഗലില്‍ നടക്കും.

മൂന്നു തവണ എം. എല്‍. എ. ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വരദരാജന്‍ 2002 – 2010 കാലഘട്ടത്തിലാണ് തമിഴ്‌നാട് സി. പി. എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നത്. സി. പി. എം. കേന്ദ്ര കമ്മറ്റിയിലും അംഗമായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ഡി. എം. കെ. നേതാവ് എം. കരുണാനിധി തുടങ്ങിയവര്‍ വരദരാജന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യയിൽ 4ജിയ്ക്ക് എയർടെൽ തുടക്കമിട്ടു

April 12th, 2012

airtel-4g-epathram

കൊല്‍ക്കത്ത : ഇന്ത്യയിൽ നാലാം തലമുറ (4ജി) സാങ്കേതിക വിദ്യയുടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് എയര്‍ടെല്‍ തുടക്കമിട്ടു. 2.3 ജിഗാഹെട്സ് ആണ് ബാന്റ് വിഡ്ത്. ഹൈ ഡെഫനിഷന്‍ വീഡിയോ സ്ട്രീമിങ്ങ് ഉള്‍പ്പെടെ ഇന്റര്‍നെറ്റ് അധിഷ്ഠിതമായ നിരവധി കാര്യങ്ങള്‍ 4ജി സാങ്കേതിക വിദ്യ വഴി അനായാസം കൈകാര്യം ചെയ്യുവാന്‍ ആകും. കൊല്‍ക്കത്ത, മഹാരാഷ്ട്ര, കര്‍ണ്ണാടക, പഞ്ചാബ് എന്നീ സര്‍ക്കിളുകളില്‍ ബ്രോഡ്ബാന്റ് സ്പെക്ട്രം ലൈസന്‍സ് നേടിയിട്ടുള്ള കമ്പനിക്ക് വരും മാസങ്ങളില്‍ മറ്റിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ചൈനീസ് കമ്പനിയാണ് എയര്‍ടെലിനു സാങ്കേതിക സൌകര്യങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒഡീഷ : പാൻഡയുടെ ഭാര്യയെ വിട്ടയച്ചു

April 11th, 2012

shubhashree-panda-epathram

ഭുബനേശ്വർ : സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ നേതാവായ സബ്യസാചി പാൻഡയുടെ ഭാര്യയെ ഒഡീഷയിലെ റായ്ഗഡ ജില്ലയിലെ അതിവേഗ കോടതി വിട്ടയച്ചു. ഒരു പോലീസ് ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് 2010ലാണ് പൊലീസ് ശുഭശ്രീ പാൻഡയെ അറസ്റ്റ് ചെയ്ത്. സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പിടിയിലുള്ള ഇറ്റാലിയൻ വിനോദ സഞ്ചാരിയെ മോചിപ്പിക്കണമെങ്കിൽ തങ്ങളുടെ 7 പ്രവർത്തകരെ വിട്ടയക്കണം എന്ന പ്രക്ഷോഭകരുടെ ആവശ്യം നിലനിൽക്കുന്ന സമയത്താണ് ഈ നടപടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

15 വര്‍ഷമായി ഒളിവിലായിരുന്ന സുധീര്‍ മേത്ത അറസ്റ്റില്‍

April 10th, 2012

Sudhir-Mehta-epathram

പൂനെ: ഓഹരി നല്‍കാമെന്ന കരാറില്‍ ഒരു സാമ്പത്തിക സ്ഥാപനത്തില്‍ നിന്ന് 86.39 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസില്‍ ഓഹരി കുംഭകോണക്കേസിലെ മുഖ്യപ്രതിയായിരുന്ന ഹര്‍ഷദ് മേത്തയുടെ സഹോദരന്‍ സുധീര്‍ മേത്ത അറസ്റ്റില്‍. 1997ലാണ് കേസിനാസ്പദമായ സംഭവം. 15 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.1997 ജൂലൈയില്‍ ഗോപാല്‍ രതി സാമ്പത്തിക ഇടപാടു സ്ഥാപനത്തിന്‍റെ ഡയറക്റ്റര്‍ ശ്രീകാന്ത് ഗോപാലാണ് ഓഹരി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഫറസ്ഖന്ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 1994ല്‍ മേത്ത ഒരു സ്വകാര്യ കമ്പനി ഏറ്റെടുക്കുകയും അതിന്‍റെ മാനെജിങ് ഡയറക്റ്ററായി അമിത് ഷായെ നിയമിക്കുകയും ചെയ്തു. പിന്നീട് ഇരുവരും ചേര്‍ന്ന് 75 ലക്ഷം ഓഹരി വില്‍പ്പന നടത്തി 750 ലക്ഷം രൂപ സമാഹരിക്കാന്‍ തീരുമാനിച്ചു. ഇതില്‍ ഒരു ലക്ഷത്തിലേറെ വ്യാജ ഷെയറുകള്‍ ഉള്‍പ്പെടുത്തി നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് കേസ്. സുധീര്‍ മേത്ത പൂനെയില്‍ എത്തിയെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു പ്രത്യേക സി. ഐ. ഡി സംഘത്തിലെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വിജയ് തികോലിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇയാളെ അറെസ്റ്റ്‌ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മേത്തയെ 18 വരെ റിമാന്‍ഡ് ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിയെ ശ്രീകൃഷ്ണനാക്കി പത്ര പരസ്യം

April 7th, 2012
modi-as-krishna-epathram
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ചു കൊണ്ട് പുറത്തിറക്കിയ പത്ര പരസ്യം വിവാദമാകുന്നു. ബി. ജെ. പിയുടെ കര്‍ഷക കൂട്ടായ്മയായ കിഷന്‍ യാത്രയുടെ പ്രചരണാര്‍ഥമാണ് ഇത്തരം ഒരു പരസ്യം ഗുജറാത്തി പത്രത്തില്‍ വന്നത്. ഗീതോപദേശത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ പരസ്യത്തില്‍ ശ്രീകൃഷ്ണനായി തേരു തെളിക്കുന്ന രീതിയില്‍ മോഡിയെയും അര്‍ജ്ജുനനായി  ബി. ജെ. പിയുടെ സംസ്ഥാന പ്രസിഡണ്ട് അര്‍. സി. ഫല്‍ദുവിനേയുമാണ് നല്‍കിയിരിക്കുന്നത്. പഞ്ച പാണ്ഡവരായി സംസ്ഥാന ബി. ജെ. പിയിലെ പ്രമുഖരേയും പരസ്യത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ്സ് ശക്തമായി രംഗത്തെത്തി. ഇത്തരം ഒരു പരസ്യത്തിലൂടെ ജനങ്ങളെ വിഡ്ഡികളാക്കുവാനാണ് ബി. ജെ. പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്സ്  നേതാവ് നര്‍ഹരി അമീന്‍ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബന്ദികൾക്ക് പകരമായി 27 തടവുകാരെ വിട്ടയയ്ക്കും
Next »Next Page » 15 വര്‍ഷമായി ഒളിവിലായിരുന്ന സുധീര്‍ മേത്ത അറസ്റ്റില്‍ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine