
- ലിജി അരുണ്‍
ന്യൂഡല്‍ഹി : കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍ഡോര്‍ നഗരത്തില്‍ മൂന്നു പീഡന കേസുകളാണ് റെജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഏറ്റവും ഒടുവിലായി ബുധനാഴ്ച രാത്രി 30കാരിയായ സ്ത്രീയെ ഒരു സഘം പോലീസുകാര്‍ ചമഞ്ഞ് പീഡിപ്പിച്ചു. അമ്പലത്തില്‍ നിന്നും തിരികെ വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന ദമ്പതികളെ ഇവര്‍ തടയുകയാണ് ഉണ്ടായത്. ഭര്‍ത്താവിനെ വഴിയരികിലെ ഒരു ചായക്കടയ്ക്ക് പുറത്തു വെച്ച് മര്‍ദ്ദിക്കുകയും അതെ സമയം ഭാര്യയെ കടയ്ക്ക് ഉള്ളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു.
പോലീസ് എട്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ യഥാര്‍ത്ഥ പോലീസുകാര്‍ തന്നെ ആയിരുന്നോ അതോ പോലീസ് ആണെന്ന് ചമഞ്ഞ് കുറ്റകൃത്യം ചെയ്തതാണോ എന്നും അന്വേഷിക്കും എന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ രണ്ടു കൂട്ട ബലാത്സംഗങ്ങള്‍ ഇന്‍ഡോറില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതി ആദ്യത്തെ കേസില്‍ രണ്ടു സ്ത്രീകളാണ് പീഡനത്തിന് ഇരകളായത് എങ്കില്‍ രണ്ടാമത്തെ കേസില്‍ ബധിരയും മൂകയുമായിരുന്നു ഇര.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, പീഡനം, സ്ത്രീ
ന്യൂഡല്‍ഹി: ടു ജി സ്പെക്ട്രം അഴിമതി സമ്പന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട് യു. ഇ.യിലെ ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഡിബി ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. അടുത്തിടെ സുപ്രീംകോടതി റദ്ദാക്കിയ ടുജി ലൈസന്‍സുകളില്‍ 15 എണ്ണം എത്തിസലാത്ത് ഡിബിയുടേതാണ് ഇതോടെ ഇത്തിസലാത്തിലെ ഇന്ത്യയിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു എന്ന് കമ്പനി അധികൃതര്‍. ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി ബി റിയാലിറ്റിയുമായി ചേര്‍ന്ന് അബുദാബിയിലെ ഇത്തിസലാത്ത് രൂപവത്ക്കരിച്ച കമ്പനിയാണ് ഇത്തിസലാത്ത് ഡിബി. 16 ലക്ഷം ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഇത്തിസലാത്ത് ഡിബിക്കുള്ളത് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം വരിക്കാരെ ഉടന്‍ അറിയിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഓപ്പറേറ്റര്‍ മാറാന്‍ ഒരു മാസത്തെ സമയമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്റര്‍നെറ്റ്, വിവാദം
ചെന്നൈ: ചെന്നൈയില്‍ അഞ്ച് ബാങ്ക് കൊള്ളക്കാരെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊന്നു. മരിച്ചവര്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളാണ്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ വേളാച്ചേരിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊള്ളക്കാരായ 10 വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. എറ്റുമുട്ടലില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ചെന്നൈ നഗരത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ കൊള്ളയടിച്ച സംഘമാണിതെന്ന് പൊലീസ് പറഞ്ഞു. വേളാച്ചേരിയില്‍ കൊള്ളസംഘം ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി സംഘത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടങ്കിലും പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു . തുടര്‍ന്ന് പൊലീസ് പ്രത്യാക്രമണം നടത്തി. രാത്രി 11ന് ആരംഭിച്ച ഏറ്റുമുട്ടല്‍ പുലര്‍ച്ചെ ഒന്ന് വരെ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, പോലീസ്
- ലിജി അരുണ്‍
വായിക്കുക: കോടതി, നിയമം, മനുഷ്യാവകാശം, വിവാദം