കാശ്മീര്‍ തീവ്രവാദത്തിന്റെ നിറമെന്ത് എന്ന് നരേന്ദ്ര മോഡി

September 13th, 2010

narendra-modi-epathramഗുജറാത്ത്‌ : തീവ്രവാദത്തിനു കാവിയുടെ നിറം നല്‍കിയ കേന്ദ്ര ആഭ്യന്തര മന്ത്രി കാശ്മീരില്‍ നടക്കുന്ന തീവ്രവാദത്തിന്റെ നിറം എന്തെന്ന് വിശദീകരി ക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ബി. ജെ.പിയുടെ യുവജന വിഭാഗത്തിന്റെ ഒരു സെമിനാറില്‍ സംസാരിക്കുമ്പോളാണ് മോഡി ഇക്കാര്യം ഉന്നയിച്ചത്. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ ഉള്ള ഭീകരതയുടെ നിറമെന്താണ്, കാശ്മീര്‍ ജനത നേരിടുന്ന ഭീകരതയുടെ നിറമെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ മോഡി ഉന്നയിച്ചു.

അടുത്തയിടെ കാവി ഭീകരത എന്ന ചിദംബരത്തിന്റെ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു മോഡിയുടെ പ്രസംഗം. കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ പരാമര്‍ശമനുസരിച്ച് തീവ്രവാദത്തിനു പല നിറങ്ങളാണ് ഉള്ളതെന്നും മോഡി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒറീസയില്‍ 63 കോളറ മരണം

September 12th, 2010

cholera-patient-epathramഭുവനേശ്വര്‍ : ഒറീസയില്‍ കോളറ പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 63 പേരാണ് ഒറീസയിലെ റായ്ഗഡ് ജില്ലയില്‍ മാത്രം കോളറ മൂലം മരിച്ചത്. എന്നാല്‍ ഇതിനെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികരണം ഏറെ മന്ദഗതി യിലാണ് എന്ന് ആരോപണമുണ്ട്. രോഗം പടര്‍ന്നു പിടിച്ചത് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ ആണെന്നാണ്‌ അധികൃതര്‍ വിശദീകരിക്കുന്നത്. തങ്ങളുടെ വൈദ്യ സഹായ സംഘങ്ങള്‍ എല്ലാ പ്രദേശങ്ങളിലും എത്തുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളില്‍ എത്താന്‍ സമയം പിടിക്കുന്നത് ചികില്‍സയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് ജില്ലാ കലക്ടര്‍ അറിയിക്കുന്നു.

ഒറീസ്സയില്‍ ഉടനീളം 600 ലേറെ പേരെ രോഗം ബാധിച്ചതായി സൂചനയുണ്ട്. എന്നാല്‍ പല കോളറ മരണങ്ങളും അതിസാരമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നു എന്നും ആരോപണമുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ജാതി സെന്‍സസ്‌ : കേന്ദ്രം അനുമതി നല്‍കി

September 10th, 2010

census-in-india-epathram

ന്യൂഡല്‍ഹി : ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയില്‍ ജാതി അടിസ്ഥാനത്തില്‍ കണക്കെടുപ്പ്‌ നടത്താന്‍ കേന്ദ്രം അനുമതി നല്‍കി. 2011 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ആയിരിക്കും ജാതി തിരിച്ചുള്ള സെന്‍സസ്‌ നടത്തുക. ഇതിനു മുന്‍പ്‌ ദേശീയ ജനസംഖ്യാ രെജിസ്റ്റര്‍ തയ്യാറാക്കും. പ്രണബ്‌ മുഖര്‍ജിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം ഈ കാര്യത്തില്‍ പഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രി സഭ അംഗീകരിക്കുകയായിരുന്നു.

ജാതി കണക്കെടുപ്പ്‌ വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെടുത്തുന്നത് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സഹായിക്കും എന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍ ഇത് കൂടുതല്‍ സംവരണത്തിനുള്ള ആവശ്യത്തിന് വഴി വെയ്ക്കും എന്നാണ് എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.

കാനേഷുമാരി ഉദ്യോഗസ്ഥര്‍ കണക്കെടുപ്പിനു വീട് വീടാന്തരം കയറിയിറങ്ങി ആളുകളുടെ ജാതി ചോദിക്കും. എന്നാല്‍ ആവശ്യമുള്ളവര്‍ക്ക്‌ “ജാതി ഇല്ല” എന്ന് പറയുവാനുള്ള സ്വാതന്ത്ര്യം ഉണ്ടാവും.

ഇന്ത്യന്‍ സമൂഹത്തിന്റെ പരാധീനതയായ ജാതി വ്യവസ്ഥയെ രാഷ്ട്ര നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ക്രമേണ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം, സ്റ്റേറ്റ്‌ തന്നെ ഓരോ പൌരനോടും ജാതി ചോദിച്ച്‌, അത് അവന്റെ ദേശീയ സ്വത്വ ബോധത്തിന്റെ ഭാഗമാക്കി മാറ്റി, അവന്റെ രാഷ്ട്രീയ ബോധത്തിന് തന്നെ തുരങ്കം വെയ്ക്കാന്‍ ഉള്ള ഈ ശ്രമം പിന്നോക്ക വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ചു മാത്രമുള്ളതാണ്. കുറ്റവാളികളെ പോലെ തങ്ങളുടെ വിരലടയാളവും മറ്റും സ്റ്റേറ്റിനു കൈമാറാനുള്ള നീക്കം പോലും അപലപിക്കപ്പെടാത്ത രാജ്യത്ത്‌ ജാതി സെന്‍സസ്‌ വിഷയം രാഷ്ട്രീയ കക്ഷികള്‍ കൈകാര്യം ചെയ്ത രീതി തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

സോറന്റെ മകന്‍ അധികാരത്തില്‍

September 8th, 2010

hemant-soran-epathramജാര്‍ഖണ്ഡ് : ഏറെ നാളത്തെ രാഷ്ട്രപതി ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് ജാര്‍ഖണ്ഡില്‍ വീണ്ടും ബി.ജെ.പി. യും ഷിബു സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കൂട്ടുകക്ഷികളായി ഭരണത്തില്‍ ഏറി. രാഷ്ട്രീയ അനിശ്ചിതാവസ്ഥ അവസാനിപ്പിച്ചു കൊണ്ട് ഷിബു സോറനുമായി ബി.ജെ.പി. ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കമായത്. 18 സീറ്റുകള്‍ ഉള്ള ബി. ജെ. പി. യും 18 സീറ്റുകള്‍ ഉള്ള സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും തമ്മില്‍ നിലനിന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുകയും സോറന്‍ ബി. ജെ. പി. ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

5 അംഗങ്ങള്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡനസ് യൂണിയനും, 2 സീറ്റ് ജനതാ ദള്‍ യുനൈറ്റഡും നേരത്തെ തന്നെ ബി.ജെ.പി. യുടെ പക്ഷത്തായിരുന്നു. സോറനെ കൂടെ തങ്ങളുടെ കൂടെ നിര്‍ത്തിയതോടെ 82 സീറ്റുകളുള്ള സഭയില്‍ ബി. ജെ. പി. ക്ക് 45 അംഗങ്ങളുടെ പിന്തുണയായി.

ഇടഞ്ഞു നിന്ന മുതിര്‍ന്ന നേതാക്കളായ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി എന്നിവരെ മെരുക്കിയെടുത്ത് സോരനുമായി കൂട്ടു ഭരണത്തിന് തയ്യാറാക്കാന്‍ മുന്‍കൈ എടുത്തത് മുന്‍ ബി. ജെ. പി. അദ്ധ്യക്ഷന്‍ രാജ് നാഥ് സിംഗ് ആണ്.

ബി. ജെ. പി. യുടെ അര്‍ജുന്‍ മുണ്ട മുഖ്യമന്ത്രിയും ഷിബു സോറന്റെ മകന്‍ ഹേമന്ത്‌ ഉപ മുഖ്യമന്ത്രിയും ആവുന്നതോടെ ജാര്ഖണ്ടില്‍ വീണ്ടും ഒരു ജനകീയ ഭരണം നിലവില്‍ വരും.

കൂട്ടു ഭരണത്തിന്റെ നിബന്ധനകള്‍ കാറ്റില്‍ പരത്തി കൊണ്ട് ഭരണം വിട്ടു കൊടുക്കാന്‍ തയ്യാര്‍ ആവാതെ ഷിബു സോറന്‍ മുഖ്യ മന്ത്രി സ്ഥാനത്ത് തുടര്ന്നതിനാലാണ് നേരത്തേ ബി. ജെ. പി. സോറനുള്ള പിന്തുണ പിന്‍വലിക്കുകയും ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നതും. ഭിന്നതകള്‍ മറന്നു വീണ്ടും അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ക്ക് വേണ്ടി കൂട്ടു കൂടുന്ന ഇവര്‍ എത്ര നാള്‍ ഭരണത്തില്‍ തുടരും എന്ന് കാത്തിരുന്നു കാണാം. ഒന്നിലേറെ കൊലപാതക കുറ്റങ്ങള്‍ തനിക്കെതിരെ നിലനില്‍ക്കുന്ന സോറനു പക്ഷെ കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ അധികാരത്തിന്റെ തണല്‍ അത്യാവശ്യമായതിനാല്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി തന്നെയാവും ഇപ്പോഴത്തെ കൂട്ടുകൂടല്‍ എന്ന് കരുതപ്പെടുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

“ഗാന്ധി വംശ” ഭരണം തുടരുന്നു

September 4th, 2010

sonia-gandhi-epathram

കൊല്‍ക്കത്ത : കോണ്ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതാണോ എന്ന് സംശയിക്കാവുന്നതാണ് എന്ന് ബി. ജെ. പി. നേതാവ് വെങ്കയ്യ നായഡു പ്രസ്താവിച്ചു. കൊല്‍ക്കത്തയില്‍ നടക്കുന്ന പാര്‍ട്ടി പരിശീലന ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിദ്ധ്യമാര്‍ന്ന മേഖലകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ അലങ്കരിച്ച അദ്ധ്യക്ഷ പദം എന്ന ആരോഗ്യകരമായ പാരമ്പര്യം ഉണ്ടായിരുന്നു കോണ്ഗ്രസിന്. അതും രണ്ട് തവണയിലേറെ ഒരാളും ഈ പദവി കൈയ്യാളിയിട്ടുമില്ല. ഈ കീഴ്വഴക്കങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് സോണിയാ ഗാന്ധി ഇപ്പോള്‍ വീണ്ടും അദ്ധ്യക്ഷ പദവി സ്വന്തമാക്കിയിരിക്കുന്നത്. കൊണ്ഗ്രസിലെ “വംശാധിപത്യ” പ്രവണതയുടെ പിന്തുടര്ച്ചയാണിത്.

ദാരിദ്ര്യം, നിരക്ഷരത, ഭക്ഷ്യ ക്ഷാമം, പട്ടിണി മരണം, വിലക്കയറ്റം എന്നീ വിഷയങ്ങള്‍ നേരിടാന്‍ കോണ്ഗ്രസ് പരാജയപ്പെട്ടിരിക്കുന്നു. വിഘടന വാദം, ഭീകരത, നുഴഞ്ഞു കയറ്റം എന്നീ വിഷയങ്ങളുടെ നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് കൊണ്ഗ്രസിന്റേത് എന്നും അദ്ദേഹം ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « പ്രവാസി വോട്ടവകാശം അംഗീകരിച്ചു
Next » — Next Page » സോറന്റെ മകന്‍ അധികാരത്തില്‍ »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine