വാതക ചോര്‍ച്ച : 120 പേര്‍ ആശുപത്രിയില്‍

March 9th, 2011

bromine leak cudallore-Epathram

കൂടല്ലൂര്‍ : സിപ്ക്കോട്ട് വ്യാവസായിക മേഖലയിലെ ഒരു ഫാക്ടറിയില്‍ നിന്നും തിങ്കളാഴ്ച രാത്രി ഉണ്ടായ ബ്രോമിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കം 120 പേര്‍ ആശുപത്രിയിലായി.
ഷാസുന്‍ കെമിക്കല്സ് എന്ന ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന കൂടിക്കാട്‌, ഈച്ചന്‍ഗഡ്, നോച്ചികാട്‌ എന്നി ഗ്രാമങ്ങളിലെ നിവാസികള്‍ രാത്രി 9 മണിയോടെ ശര്‍ദ്ദിയും, ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് കൂടല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് റോഡില്‍ കൂടി അനേകം പേര്‍ പരിഭ്രാന്തരായി ഓടുവാന്‍ തുടങ്ങിയതോടെ സംഭവത്തിന്റെ ഗൌരവസ്ഥിതി മനസിലാക്കി ജില്ല കളക്ടര്‍ പി.സീതാരാമന്‍ പോലീസ് സംഘത്തോടൊപ്പം ഉടന്‍ സ്ഥലം സന്ദര്‍ശിച്ചു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന 1500 പേരെ ഉടനടി ദൂരെയുള്ള കല്യാണ ഹാള്കളിലും സ്കൂളുകളിലും ആയി മാറ്റി പാര്‍പ്പിച്ചു.ഉച്ച ഭാഷിണിയിലൂടെ ജനങ്ങള്‍ക്ക്‌ വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും ഇദ്ദേഹം നല്‍കി. ഒരു മെഡിക്കല്‍ ക്യാമ്പ്‌ ഉടന്‍ തന്നെ സംഘടിപ്പിക്കുക ഉണ്ടായി.

ജന പ്രക്ഷോഭത്തെ തുടര്‍ന്ന് കൂടല്ലൂര്‍ – ചിദംബരം റോഡില്‍ ഗതാകതം തടസ്സപ്പെടുക ഉണ്ടായി. എന്നാല്‍ പോലീസും കളക്ടറും ഇടപെട്ടു ജനങ്ങളെ ശാന്തരാക്കി മടക്കി അയച്ചു.ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന 70 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ 30 പേരോളം ഇന്നലെ അസ്വസ്തകളെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പുതുതായി പ്രവേശിപ്പിച്ചു.

ഒത്തിരി കാലം പഴക്കം ചെന്ന ബ്രോമിന്‍ വാതക കുറ്റികള്‍ അന്തരീക്ഷ ഈര്‍പ്പം വലിച്ചെടുക്കുകയും ഇതേ തുടര്‍ന്ന് ചോര്‍ച്ച സംഭവിക്കുകയും ചെയ്യുകയായിരുന്നു എന്ന് കളക്ടര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ അഗ്നി ശമന സേന പ്രവര്‍ത്തകര്‍ വെള്ളം തളിച്ച് വാതകം നിര്‍വീര്യം ആക്കി.എന്നാല്‍ ഫാക്ടറിയില്‍  ഈ പ്രദേശത്ത് ജോലിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ എല്ലാവരും തന്നെ മാസ്ക് ധരിച്ചിരുന്നതിനാല്‍ ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായില്ല. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്ടിനോട് ഈ സംഭവത്തിലേക്ക് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഊട്ടി യിലെ ആയുധ നിര്‍മ്മാണ ശാലയില്‍ സ്ഫോടനം

November 26th, 2010

ootty-explosion-epathram

കോയമ്പത്തൂര്‍:  ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ ത്തിന്‍റെ ആയുധ നിര്‍മ്മാണ ശാലയില്‍ ഇന്നലെ ഉണ്ടായ സ്ഫോടന ത്തില്‍ ഏഴു തൊഴിലാളികള്‍ മരണപ്പെട്ടു. നീലഗിരി ജില്ലയിലെ  ഊട്ടിക്കു സമീപം  അറുവങ്കാട്ടുള്ള പ്രതിരോധ സേനാ വെടിക്കോപ്പു നിര്‍മ്മാണ ശാല യിലാണ് വ്യാഴാഴ്ച ഉച്ചക്ക് ശേഷം സ്‌ഫോടനം ഉണ്ടായത്‌. പ്രദേശം പൂര്‍ണമായും സൈനിക നിയന്ത്രണ ത്തിലാണ്. പ്രതിരോധ സേനയ്ക്കു വേണ്ടി രാസ വസ്തുക്കളും സ്‌ഫോടക വസ്തുക്കളും നിര്‍മ്മിക്കുന്നത് ഇവിടെയാണ്.
 
വെടിക്കോപ്പി നായുള്ള രാസ വസ്തുക്കളുടെ അവസാന ഘട്ട മിശ്രണ ത്തില്‍ ഏര്‍പ്പെട്ടിരുന്ന ജീവനക്കാരാണ് മരിച്ചത്. മരിച്ച വരെല്ലാം തമിഴ്‌ നാട്ടുകാരാണ്. മലയാളി കളായ പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. നിരവധി മലയാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ പ്രധാന കവാടം അടച്ചു. ഭീമന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ന്ന മന്ദിരത്തിന്‍റെ ഭാഗങ്ങള്‍ നീക്കുന്നുണ്ട്.
 

കോര്‍ഡയ്റ്റ് ഫാക്ടറി യുടെ പ്രധാന കവാട ത്തില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ഉള്ളിലായാണ് സേ്ഫാടന ത്തില്‍ തകര്‍ന്ന സി. ഡി. സെക്ഷന്‍ മന്ദിരം. ഇന്ത്യന്‍ പ്രതിരോധ സേന യുദ്ധ സമയ ങ്ങളില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ പീരങ്കി കളില്‍ നിറയ്ക്കുന്ന കോര്‍ഡയ്റ്റ് ആണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇത് മിശ്രണ പ്പെടുത്തി പായ്ക്കറ്റു കളാക്കാനുള്ള ശ്രമത്തി ലായിരുന്നു ജീവനക്കാര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാട്ടാന സംരക്ഷണത്തിനു ഏഴു കോടി

October 3rd, 2010

train-hit-elephants-epathram

കൊല്‍ക്കത്ത: അടുത്തിടെ ചരക്ക് തീവണ്ടി ഇടിച്ച് ഏഴു ആനകള്‍ ചരിഞ്ഞ പശ്ചിമ ബംഗാളിലെ ജല്പൈഗുരി മേഖലയില്‍ കാട്ടന സംരക്ഷണത്തിനായി ഏഴു കോടി രൂപ അനുവദിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് വ്യക്തമാക്കി. ഇവിടെ നിരീക്ഷണ ടവറുകള്‍, കമ്പി വേലികള്‍, കിടങ്ങുകള്‍ തുടങ്ങിയവ സ്ഥാപിക്കുവാന്‍ ആയിരിക്കും ഈ തുക ചിലവിടുക. കൂടാതെ ഇവിടെ കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകളെയും നിയോഗിക്കും. ഈ പ്രദേശത്തു കൂടെ കടന്നു പോകുന്ന ട്രെയിനുകളുടെ വേഗത കുറയ്ക്കുവാന്‍ വെണ്ട നടപടിയെടുക്കുവാന്‍ റെയില്‍‌വേ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

സെപ്റ്റംബര്‍ ഇരുപത്തി രണ്ടാം തിയതി രാത്രിയില്‍ റെയില്‍വേ ട്രാക്ക് കടക്കുകയായിരുന്ന ആനക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ വന്ന ചരക്കു തീവണ്ടി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ഏഴ് ആനകള്‍ കൊല്ലപ്പെട്ടിരുന്നു. മുതിര്‍ന്ന ആനകള്‍ അടക്കം ഉള്ള സംഘം ട്രാക്ക് കടന്നിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ രണ്ടു ആനക്കുട്ടികള്‍ ട്രാക്കില്‍ കുടുങ്ങി. അവയെ രക്ഷപ്പെടുത്തുവാന്‍ എത്തിയ ആനകള്‍ക്കാണ് അപകടം പിണഞ്ഞതെന്നും കരുതുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെക്സിക്കോ ഉരുള്‍പൊട്ടലില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു

September 30th, 2010

mexico-landslide-epathram

മെക്സിക്കോ സിറ്റി : കനത്ത മഴയെ തുടര്‍ന്ന് നടന്ന ഉരുള്‍ പൊട്ടലില്‍ മെക്സിക്കോയില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. മുന്നൂറോളം വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടു പോയതായി അധികൃതര്‍ അറിയിച്ചു. ഒവക്സാക്ക സംസ്ഥാനത്ത് ഒരു മലയിടിഞ്ഞതാണ് ഇത്രയേറെ പേര്‍ മരിക്കാന്‍ ഇടയായത്. സൈനികരും ദുരിതാശ്വാസ പ്രവര്‍ത്തകരും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട് എന്ന് പ്രസിഡണ്ട് ഫെലിപ് കാല്‍ദേറോണ്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്രെയിനിടിച്ച് ഏഴ് ആനകള്‍ കൊല്ലപ്പെട്ടു

September 25th, 2010

train-hit-elephants-epathram

പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളിലെ ജല്‍‌പെ‌യ്ഗുരി ജില്ലയില്‍ ബിന്നാഗുരിയില്‍ ചരക്കു തീവണ്ടിയിടിച്ച് ഏഴ്  കാട്ടാനകള്‍ കൊല്ലപ്പെട്ടു. റെയില്‍വേ ട്രാക്ക് കടക്കുകയായിരുന്ന ആനക്കൂട്ട ത്തിലേക്ക് അതിവേഗത്തില്‍ വന്ന ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. മുതിര്‍ന്ന ആനകള്‍ അടക്കം ഉള്ള സംഘം ട്രാക്ക് കടന്നിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ രണ്ടു ആനക്കുട്ടികള്‍ ട്രാക്കില്‍ കുടുങ്ങി. അവയെ രക്ഷപ്പെടുത്തുവാന്‍ എത്തിയ ആനകള്‍ക്കാണ് അപകടം പിണഞ്ഞതെന്നും കരുതുന്നു.  ഇടിയുടെ ആഘാതത്തില്‍ അഞ്ച് ആനകള്‍ ഉടനെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് ആനകള്‍ വ്യാഴാഴ്ച രാവിലെയാണ് ചരിഞ്ഞത്. പരിക്കുകളോടെ ഒരാന രക്ഷപ്പെട്ടു.

ആനത്താരയിലൂടെ കടന്നു പോകുന്ന ഈ റെയില്‍ പാളത്തില്‍ മുമ്പും അപകടം ഉണ്ടായിട്ടുണ്ട്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഇതേ പ്രദേശത്ത് ട്രെയിനിടിച്ച് മറ്റൊരു കാട്ടാന കൊല്ലപ്പെട്ടിരുന്നു. ട്രെയിനുകളുടെ വേഗത കുറയ്ക്കണം എന്ന് നിരവധി തവണ വനം വകുപ്പ് റെയില്‍‌വേ അധികൃതരോട് ആവശ്യപ്പെട്ടതാണ്. ബുധനാഴ്ചത്തെ അപകടത്തിന്റെ ആഘാതം ഇത്രയും കൂടുവാന്‍ കാരണം ട്രെയിനിന്റെ അമിത വേഗതായായിരുന്നു. കൂടിയ വേഗതയില്‍ വന്ന വണ്ടിക്ക് ആനക്കൂട്ടത്തെ കണ്ടപ്പോള്‍ പെട്ടെന്ന് നിര്‍ത്തുവാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ പെട്ട ഒരു ആനയെ 200 മീറ്ററോളം വലിച്ചു കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്. റെയില്‍‌വേ യ്ക്കെതിരെ വന്യ മൃഗ സംരക്ഷണ നിയമം അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ഈ മേഖലയില്‍ കുറേ നേരത്തേക്ക് തീവണ്ടി ഗതാഗതം നിര്‍ത്തി വെച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് ആനകളുടെ ശരീരാവശിഷ്ടങ്ങള്‍ ട്രാക്കില്‍ നിന്നും നീക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

14 of 1810131415»|

« Previous Page« Previous « സി.ബി.ഐ. തന്നെ ഭീഷണിപ്പെടുത്തി എന്ന് സാക്ഷി
Next »Next Page » ഇറോം ഷര്‍മിളയുടെ ആരോഗ്യനില ഗുരുതരം »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine