മുംബൈ : ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രത്നവ്യാപാരി നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും സ്ഥാപനങ്ങളും വീടുകളും റെയ്ഡ് ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ 44 കോടിയുടെ വസ്തുക്കൾ കൂടി പിടിച്ചെടുത്തു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടിൽ നിന്നു 30 കോടി രൂപയാണ് കണ്ടെത്തിയത്.
വിദേശവാച്ചുകളുടെ വലിയ ശേഖരമാണ് നീരവ് മോദിക്കുള്ളത്. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ഇവ പിടികൂടാൻ പോലീസിന് കഴിഞ്ഞു. നീരവ് മോദി ഗ്രൂപ്പിന്റെ 100 കറന്റ് അക്കൗണ്ടുകൾ മരവിപ്പിച്ചു.
ആഗ്ര : താജ് മഹൽ ശിവ ക്ഷേത്രമല്ല എന്ന് പുരാവസ്തു വകുപ്പിന്റെ സത്യവാങ്മൂലം. ആഗ്ര യിലെ സൗധം ഷാജ ഹാൻ പണി കഴിപ്പിച്ച താജ് മഹൽ അല്ലാ എന്നും ശിവ ക്ഷേത്ര മായ തേജോ മഹാലയ ആണന്നും രജ പുത്ര രാജാ വായ രാജാമാന്‍ സിംഗ് പണി കഴിപ്പിച്ചതാണ് എന്നും അവകാശം ഉന്നയിച്ച് ചിലര്‍ രംഗത്തു വന്നി രുന്നു.
താജ്മഹല്‍ ശിവ ക്ഷേത്ര മായി രുന്ന തിനാൽ ഹിന്ദു ക്കള്‍ക്ക് താജ്മഹലില്‍ ആരാധന നടത്താന്‍ അവ കാശം ഉണ്ടെന്നും കാണിച്ച് നിലവില്‍ ആഗ്ര കോടതിയില്‍ കേസ്സുണ്ട്.
ന്യൂഡൽഹി : ഒരു അഡാർ ലവ് എന്ന സിനിമ യിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിന് എതിരെ കേസ്സ് എടു ക്കുന്നത് വിലക്കി ക്കൊണ്ട് സുപ്രീം കോടതി വിധി.
‘മാണിക്യ മലരായ പൂവി’ എന്നു തുട ങ്ങുന്ന ഇൗ ഗാനം മത വികാരം വ്രണ പ്പെടുത്തി എന്നും ഇസ്ലാ മിനെ അധി ക്ഷേപി ക്കുന്നു എന്നുമുള്ള ആരോപണ വുമായി ഹൈദ രാബാദിൽ റാസ അക്കാ ദമിയും മഹാ രാഷ്ട്ര യിൽ ജൻ ജാഗരൺ സമിതി യും നൽ കിയ പരാതി കളി ലാണ് ഗാന ത്തിന്ന് എതിരെ കേസ് റജിസ്റ്റർ ചെയ്തി ട്ടുള്ളത്.
കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ചിത്ര ത്തി ന്റെ സംവി ധായകന്‍ ഒമർ ലുലു വും നടി പ്രിയ വാര്യരും നൽകിയ ഹരജി യിലാണ്സുപ്രീം കോടതി യുടെ വിധി.
മറ്റു സംസ്ഥാന ങ്ങളിലും പാട്ടിന് എതിരെ കേസ്സ് എടു ക്കരുത് എന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്ത മാക്കി.
ചിത്രീകരണം പൂർത്തി യാവാത്ത ഒരു അഡാർ ലവ് എന്ന സിനിമ യിലെ ഗാന ത്തിന്ന് എതിരെ കേസ്സ് എടു ക്കരുത് എന്ന് മുഴു വൻ സംസ്ഥാ നങ്ങൾക്കും നിർദ്ദേശം നൽകണം എന്നും ഹര്‍ജി ക്കാര്‍ ആവശ്യ പ്പെട്ടി രുന്നു. തുടർന്നാണ് ‘മാണിക്യ മലരായ പൂവി’ എന്നു തുട ങ്ങുന്ന ഇൗ പാട്ടിന്ന് എതിരെ യുള്ള എല്ലാ നടപടി കളും തടഞ്ഞു കൊണ്ട് സുപ്രീം കോടതി ഇന്ന് ഉത്തരവ് ഇറക്കിയത്.
ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണ ത്തിന്റെ മുഖ്യ സൂത്ര ധാരന്‍ ഹാഫിസ് സഈദിനെ ഭീകര വാദിയായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു.
ലഷ്കറെ ത്വൈബ, ജമാ അത്തു ദ്ദഅവ, ഹർ ക്കത്ത് ഉൽ മുജാഹിദീൻ എന്നിവ ഉൾ പ്പെടെ യു. എൻ. രക്ഷാ സമിതി യുടെ നിരോധിത പട്ടിക യിൽ പ്പെട്ട എല്ലാ വ്യക്തി കളെ യും സംഘടന കളെയും 1997 ലെ ഭീകര വിരുദ്ധ നിയമ ത്തി ന്റെ പരിധി യിൽ കൊണ്ടു വരുന്ന നിയമ ഭേദ ഗതി യില്‍ പാകിസ്ഥാന്‍ പ്രസിഡണ്ട് മംനൂന്‍ ഹുസൈന്‍ ഒപ്പു വെച്ചു.
പനാജി : പെണ്‍ കുട്ടികള്‍ മദ്യം കഴിക്കുന്നത് തന്നെ ഭയ പ്പെടു ത്തുന്നു എന്ന് ഗോവ മുഖ്യ മന്ത്രി മനോഹര്‍ പരീ ക്കര്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച യുവ ജന പാര്‍ല മെന്റില്‍ സംസാരി ക്കുക യായി രുന്നു മുഖ്യ മന്ത്രി.
ഗോവയിലെ കോളജുകളിലെ ലഹരി ഉപ യോഗം പുറത്തു കേൾക്കുന്നത്ര ഭീകരമല്ല എങ്കിലും ആശങ്ക പ്പെടേ ണ്ടതുണ്ട്. ‘ലഹരി ഉപ യോഗം ഇക്കാലത്തെ മാത്രം പ്രതിഭാസമല്ല. ഐ. ഐ. ടി. യിൽ ഞാൻ പഠിക്കുന്ന സമയ ത്തും കഞ്ചാവ് ഉപയോഗി ക്കുന്ന ചെറു സംഘ ങ്ങൾ ഉണ്ടാ യി രുന്നു. ലഹരി മാഫിയക്ക് എതിരെ കരുതി യി രി ക്കണം.
ഗോവ യിലെ മയക്കു മരുന്നു മാഫിയ കള്‍ക്ക് എതിരെ യുള്ള നടപടി കള്‍ ശക്ത മായി തുടരു കയാണ് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.