കൊല്‍ക്കത്ത : 2024-ല്‍ നടക്കുന്നത് ബി. ജെ. പി. യെ അധികാരത്തില്‍ നിന്ന് പുറത്താക്കുവാനുള്ള തെരഞ്ഞെടുപ്പ് ആയിരിക്കണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. തിരസ്കരണത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരിക്കണം അത് എന്നും അവർ ആഹ്വാനം ചെയ്തു.
കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച രക്തസാക്ഷി ദിന ആചരണത്തോട് അനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ബി. ജെ. പി. യുടെ ചങ്ങലകള്‍ പൊട്ടിക്കണം എന്നും അവരുടെ കഴിവില്ലായ്മയെ തകര്‍ത്ത് എറിയണം എന്നും മമത ആഹ്വാനം ചെയ്തു. ബി. ജെ. പി.ക്ക് സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു.
വറുത്ത അരിക്ക് പോലും ജി. എസ്. ടി. ആയിരിക്കുന്നു. മധുര പലഹാര ത്തിനും സംഭാരത്തിനും തൈരിനും ജി. എസ്. ടി. യാണ്. ഇനി ഒരു രോഗിയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചാല്‍ അതിനു പോലും ചിലപ്പോള്‍ ജി. എസ്. ടി. ചുമത്തിയേക്കാം. കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെയും അവർ രൂക്ഷമായി വിമർശിച്ചു.