ഒറീസയില്‍ 3 ലക്ഷം കോടി രൂപയുടെ അനധികൃത ഖനന കുംഭകോണം

September 28th, 2011

illegal-mining-orissa-epathram

ഭുവനേശ്വര്‍ : കേന്ദ്ര ഖനി, പരിസ്ഥിതി വകുപ്പുകളുടെ സഹായത്തോടെ ഒറീസയില്‍ വന്‍ തോതില്‍ അനധികൃത ഖനനം നടക്കുന്നതായി വെളിപ്പെട്ടു. സംസ്ഥാന നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് ഒരു പ്രതിപക്ഷ എം. എല്‍. എ. യുടെ ചോദ്യത്തിന്റെ ഉത്തരത്തിലൂടെ ഇത് വെളിപ്പെട്ടത്. മൂന്നു ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ഇവിടെ നടക്കുന്നത് എന്ന് അനധികൃത ഖനനത്തിനെതിരെ സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ടു വിവരാവകാശ പ്രവര്‍ത്തകനായ ബിശ്വജിത് മൊഹന്തി നല്‍കിയ പൊതു താല്പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ഈ കുംഭകോണം നടക്കുന്നത് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ട വിജിലന്‍സ്‌ അന്വേഷണം കൊണ്ട് കാര്യമുണ്ടാവില്ല എന്ന് ഹരജിക്കാരന്‍ വ്യക്തമാക്കി. ഖനന ലോബിയെ സഹായിക്കാനുള്ള തന്ത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ്‌ അന്വേഷണം. ഖനനം ചെയ്തെടുക്കുന്ന ഇരുമ്പയിരിന് ടണ്ണിന് കേവലം 78 രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. എന്നാല്‍ ഖനനം ചെയ്യുന്ന കമ്പനികള്‍ ഇത് അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ടണ്ണിന് 8000 രൂപയ്ക്കാണ് വില്‍ക്കുന്നത്‌.

ഇവിടെ നടക്കുന്ന ഖനനത്തിന്റെ തോതും ആശങ്കയ്ക്ക് വക നല്‍കുന്നു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഖനന തോത് ഇവിടെ പാലിക്കപ്പെടുന്നില്ല. ഈ തോതില്‍ ഖനനം നടക്കുന്ന പക്ഷം അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇവിടത്തെ ധാതു നിക്ഷേപങ്ങള്‍ നാമാവശേഷമാവും എന്ന് കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 ജി സ്പെക്ട്രം : മന്‍മോഹന്‍ സിങ്ങിന് എല്ലാം അറിയാമായിരുന്നു എന്ന് ബി.ജെ.പി.

September 25th, 2011

raja and pm-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി നടന്ന സാഹചര്യങ്ങള്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗിന്റെ പൂര്‍ണ്ണ അറിവോടെയാണ് നടന്നത് എന്ന് ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കി. അഴിമതിയുടെ വിവിധ ഘട്ടങ്ങളില്‍ നേരത്തെ നിശ്ചയിച്ച നടപടി ക്രമങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വേളകളില്‍ എല്ലാം തന്നെ ഇപ്പോള്‍ പിടിയില്‍ ആയ മുന്‍ മന്ത്രി എ. രാജ പ്രധാന മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു എന്ന് രാജ സിങ്ങിന് എഴുതിയ കാതുകള്‍ പരാമര്‍ശിച്ച് ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു. മാക്സിസ് കമ്പനിക്ക് ഇന്ത്യന്‍ ടെലികോം രംഗത്തേയ്ക്ക് കടന്നു വരുവാനുള്ള സാഹചര്യം ഒരുക്കാനായി രാജയെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ദയാനിധി മാരനെയും മന്മോഹന്‍ സിംഗ് അനുവദിക്കുകയായിരുന്നു. “2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ പങ്ക് പുറത്തായി” എന്ന പേരില്‍ ബി.ജെ.പി. പ്രസിദ്ധപ്പെടുത്തിയ ലഘുലേഖയിലാണ് ഈ കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലക്ഷ്മണ രേഖ മറികടക്കരുത്‌ എന്ന് സുപ്രീംകോടതിക്ക് സര്‍ക്കാരിന്റെ താക്കീത്‌

September 22nd, 2011

supremecourt-epathram

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത സുപ്രീംകോടതിയെ താക്കീത്‌ ചെയ്യുന്നത് വരെ എത്തി. 2 ജി സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിനും പങ്കുണ്ടെന്നും അതിനാല്‍ ചിദംബരത്തിനെതിരെ അന്വേഷണം നടത്താന്‍ സി. ബി. ഐ. യോട് ആവശ്യപ്പെടണം എന്നും കാണിച്ച് സുബ്രമണ്യം സ്വാമി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് നാടകീയമായ രംഗങ്ങള്‍ സുപ്രീം കോടതിയില്‍ അരങ്ങേറിയത്‌. സുപ്രീം കോടതി ലക്ഷ്മണ രേഖ മറി കടക്കരുത്‌ എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ താക്കീത്‌ ചെയ്തു. എന്നാല്‍ ലക്ഷ്മണ രേഖയ്ക്ക് ചില പരിമിതികള്‍ ഉണ്ട് എന്നാണ് ഇതിനു മറുപടിയായി ജഡ്ജി പറഞ്ഞത്‌. സീത ലക്ഷ്മണ രേഖ മറി കടന്നില്ലായിരുന്നു എങ്കില്‍ രാവണന്‍ വധിക്കപ്പെടുമായിരുന്നില്ല എന്ന് കോടതി അഭിഭാഷകനെ ഓര്‍മ്മിപ്പിച്ചു. അതിനാല്‍ ചില ഘട്ടങ്ങളില്‍ ലക്ഷ്മണ രേഖ മറി കടക്കേണ്ടത് ആവശ്യമാണ്‌ എന്നും കോടതി ചൂണ്ടിക്കാട്ടി.

സ്പെക്ട്രം അഴിമതി നടക്കുന്ന കാലത്ത്‌ ധന മന്ത്രി ആയിരുന്ന പി. ചിദംബരത്തിന് അഴിമതിയില്‍ പ്രത്യക്ഷമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ ഡോ. സുബ്രമണ്യന്‍ സ്വാമി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിദംബരത്തിനെതിരെ അന്വേഷണം : സുപ്രീം കോടതിയുടെ അധികാരം ചോദ്യം ചെയ്തു

September 20th, 2011

chidambaram-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം കേസില്‍ കേന്ദ്ര അഭ്യന്തര മന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെടാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല എന്ന് സി. ബി. ഐ. സുപ്രീം കോടതിയെ ബോധിപ്പിച്ചു. പോലീസ്‌ ആരെ പ്രതിയാക്കണം എന്ന് പറയുവാനോ ഈ കാര്യത്തില്‍ ഇടപെടാനോ കോടതിക്ക് അധികാരമില്ല എന്നാണ് സി. ബി. ഐ. യുടെ പക്ഷം. ജനതാ പാര്‍ട്ടി അദ്ധ്യക്ഷന്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ചിദംബരത്തിനെതിരെ സി. ബി. ഐ. അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജിയിലാണ് സി. ബി. ഐ. തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്‌. അന്നത്തെ ധന മന്ത്രിയായിരുന്ന ചിദംബരത്തിന്റെ അറിവോടും അനുമതിയോടും കൂടിയാണ് രാജ 2 ജി സ്പെക്ട്രം അനുവദിക്കുന്ന വേളയില്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുത്തത്‌ എന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ പരാതി നല്‍കിയിരുന്നു. 2008 ജനുവരിക്കും ജൂലൈക്കും ഇടയില്‍ നാല് തവണ നിരക്ക് തീരുമാനിക്കാനായി രാജ ചിദംബരത്തെ കണ്ടതിന്റെ രേഖകളും കോടതിക്ക് മുന്‍പില്‍ ഹാജരാക്കിയിട്ടുണ്ട്.

എന്നാല്‍ ആരെ പ്രതിയാക്കണം എന്നത് തീരുമാനിക്കുവാന്‍ കോടതിക്ക് അധികാരമില്ല എന്ന സര്‍ക്കാര്‍ നിലപാട്‌ സി. ബി. ഐ. സുപ്രീം കോടതിയെ അറിയിക്കുകയാണ് ഉണ്ടായത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രിതം : കിരണ്‍ ബേദി

September 10th, 2011

kiran-bedi-epathram

പൂനെ : രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രണത്തിന് വിധേയമാണെന്നും അതിനാല്‍ അഴിമതി അന്വേഷണത്തിന് തികച്ചും സ്വതന്ത്രമായ ഒരു ഏജന്‍സി ആവശ്യമാണെന്നും അണ്ണാ ഹസാരെ സമരത്തിന്റെ മുഖ്യ സൂത്രധാരകരില്‍ ഒരാളായ മുന്‍ ഐ. പി. എസ്. ഉദ്യോഗസ്ഥ കിരണ്‍ ബേദി പറഞ്ഞു. അഴിമതിക്കെതിരെ ഫലപ്രദമായ അന്വേഷണത്തിന് തികച്ചും സ്വതന്ത്രമായ ഒരു ഏജന്‍സി ആവശ്യമാണ്‌. സി.ബി.ഐ. അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രിതമാണ്. കല്‍മാഡി കേസ്‌ പോലുള്ള കേസുകള്‍ തങ്ങള്‍ക്ക് തോന്നുന്ന പോലെ അന്വേഷിക്കുവാന്‍ വേണ്ടി കോണ്ഗ്രസ് സി. ബി. ഐ. യെ ഉപയോഗിക്കുകയാണ് എന്നും ബേദി ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡല്‍ഹിയില്‍ കനത്ത മഴ : ബാലിക കൊല്ലപ്പെട്ടു
Next »Next Page » ഈമെയില്‍ ഭീഷണികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine