ക്രിക്കറ്റിലെ ഒത്തുകളിയില്‍ പങ്കില്ലെന്ന് ബോളുവുഡ് നടി നൂപുര്‍ മേഹ്‌ത

March 13th, 2012
Nupur-Mehta-epathram

ന്യൂഡെല്‍ഹി: ക്രിക്കറ്റിലെ ഒത്തുകളിയുമായി തനിക്ക് ബന്ധമില്ലെന്ന് ബോളിവുഡ് നടി നൂപുര്‍ മേഹ്‌ത. 2011-ലെ ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സെമിഫൈനലില്‍ ഒത്തുകളിനടന്നതായും ഇതില്‍ ഒരു ബോളിവുഡ് നടി ഉള്‍പ്പെട്ടതായുമുള്ള വാര്‍ത്തകള്‍ സണ്‍‌ഡേ ടൈംസില്‍  വന്നിരുന്നു.  കളിക്കാരെ സ്വാധീനിക്കുവാന്‍ ബോളിവുഡ്ഡ് നടി ഇടപെട്ടുവെന്ന പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. നൂപുറിനോട് സാമ്യമുള്ള ഒരു സ്ത്രീയുടെ ചിത്രം റിപ്പോര്‍ട്ടിനൊപ്പം വന്നതാണ് നടിയെ ചൊടിപ്പിച്ചത്. പത്രത്തിനെതിരെ കേസുകൊടുക്കുവാന്‍ ആലോചിക്കുന്നതായി നടി പറഞ്ഞു

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മദ്യപിച്ചു വന്ന എയർ ഇന്ത്യാ വൈമാനികനെ സസ്പെൻഡ് ചെയ്തു

March 10th, 2012

air-india-maharaja-epathram

മുംബൈ : മദ്യപിച്ച് ജോലിക്ക് എത്തിയ വൈമാനികനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. സിവിൽ ഏവിയേഷൻ വകുപ്പിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് എയർ ഇന്ത്യാ അധികൃതർ ഈ നടപടി സ്വീകരിച്ചത് എന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ ഒരു അപേക്ഷയുടെ മറുപടിയിലാണ് വെളിപ്പെട്ടത്. മദ്യപിച്ചു ജോലിക്ക് ഹാജരാവുന്ന ഉദ്യോഗസ്ഥരെ ബ്രെത്തലൈസർ (മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന യന്ത്രം) ഉപയോഗിച്ച് പരിശോധിക്കണം എന്നാണ് ചട്ടം. എന്നാൽ എയർ ഇന്ത്യ ഇത്തരം പരിശോധന നടത്തുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ വെച്ച് പലപ്പോഴും ഇത്തരം പരിശോധനകൾ എയർ ഇന്ത്യ നടത്തുന്നില്ല. 2011ൽ ഇത്തരം പരിശോധനകൾ ആകെ ദുബായിൽ മാത്രമേ നടത്തിയിട്ടുള്ളൂ. ഇതിലാകട്ടെ ഒരു ഉദ്യോഗസ്ഥനെ മദ്യ ലഹരിയിൽ പിടിക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖനിമാഫിയ ഐ.പി.എസ്. ഉദ്യോഗസ്ഥനെ ട്രാക്ടര്‍ കയറ്റിക്കൊന്നു

March 9th, 2012

ഗ്വാളിയോര്‍: ഐ.പി.എസ്. ഉദ്യോഗസ്ഥനെ ഖനിമാഫിയ ട്രാക്ടര്‍ കയറ്റിക്കൊന്നു. അനധികൃത ഖനനത്തിനെതിരെ ശക്തമായ നടപടികളെടുത്ത മധ്യപ്രദേശിലെ ബാന്‍മോറില്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറായ നരേന്ദ്രകുമാറാണ് (30) വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ബാന്‍മോറിനടുത്ത് മുംബൈ-ആഗ്ര ദേശീയപാതയില്‍ അനധികൃതമായി കല്ലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ട്രോളി തടയാന്‍ ശ്രമിക്കുമ്പോള്‍ ഡ്രൈവര്‍ അദ്ദേഹത്തിന്റെ മേല്‍ വണ്ടി കയറ്റുകയായിരുന്നു ഖനി മാഫിയകളുടെ അഴിഞ്ഞാട്ടം ഏറെ കൂടുതലുള്ള മേഖലയാണ് ഇത്. ട്രാക്ടര്‍ ഡ്രൈവര്‍ മനോജ് ഗുര്‍ജാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ ഖനി മാഫിയയാണ് കൊലയ്ക്ക് പിന്നിലെന്ന് ഡി.ഐ.ജി. ഡി.പി. ഗുപ്ത പറഞ്ഞു. ഖനി മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ഗുപ്ത പറഞ്ഞു. 2009 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് നരേന്ദ്രകുമാര്‍. മധ്യപ്രദേശ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ മധുറാണി തെവാതിയ ആണ് ഭാര്യ

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോടതിയോട് അനാദരവ്; മുഹമ്മദ് അസ്‌ഹറുദ്ദീന് 15 ലക്ഷം രൂപ പിഴശിക്ഷ

March 8th, 2012
Mohammed-Azharuddin-epathram
ന്യൂഡല്‍ഹി: വണ്ടിച്ചെക്ക് കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന കോണ്‍ഗ്രസ്സ് എം. പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ മുഹമ്മദ് അസ്‌ഹറുദ്ദീനെ 15 ലക്ഷം രൂപ പിഴയടക്കുവാന്‍ കോടതി ശിക്ഷിച്ചു. ഡല്‍ഹിയിലെ വ്യവസായി അസ്‌ഹറുദ്ദീനെതിരെ നല്‍കിയ വണ്ടിചെക്ക് കേസില്‍ കോടതിയില്‍ ഹാജരാകുവാനുള്ള സമന്‍സ് മാനിക്കാതെ കോടതിയെ പുച്ഛിക്കും വിധം  നിയമ വ്യവസ്ഥയോട് അനാദരവ് കാട്ടിയതും കോടതിയുടെ സമയം പാഴാക്കിയതിനും കോടതി ചിലവിന്റെ വിഹിതവുമായാണ് ഈ തുക പിഴയൊടുക്കുവാന്‍ ദല്‍ഹി മെട്രോപോളിറ്റന്‍ കോടതി വിധിച്ചത്.  വണ്ടിച്ചെക്ക് കേസ് കോടതിക്ക് പുറത്തു വച്ച് രമ്യമായി പരിഹരിച്ചെന്നും ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു വേണ്ടി പ്രചാരണം നടത്തുകയാണെന്നുമല്ലാം പറഞ്ഞാണ് അസ്‌ഹറുദ്ദീന്‍ കോടതി നടപടികളില്‍നിന്നും ഒഴിഞ്ഞു മാറുവാ‍ന്‍ ശ്രമിച്ചിരുന്നത്. വണ്ടിച്ചെക്ക് കേസില്‍ അസ്‌ഹറുദ്ദീനു വേണ്ടി ജാമ്യം നിന്ന സുഹൃത്തിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷ കോടതി വിധിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബി. എസ്. യദിയൂരപ്പക്കെതിരായ എഫ്. ഐ. ആര്‍ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി

March 7th, 2012

yeddyurappa-epathram

ബാംഗ്ലൂര്‍:അനധികൃത ഖനനക്കെസില്‍ മുന്‍‌ കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യദിയൂരപ്പക്കെതിരെ  ലോകായുക്ത പോലീസ്  റജിസ്റ്റര്‍ ചെയ്ത എഫ്. ഐ. ആര്‍ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി.  വിശദീകരണം നല്‍കുവാന്‍ തനിക്ക് അവസരം നല്‍കാതെയാണ് തനിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന യദിയൂരപ്പയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഖനന വിവാദവുമായി ബന്ധപ്പെട്ട കേസിലെ എഫ്. ഐ. ആറില്‍ പേരു ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് യദിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. തനിക്ക് അനുകൂലമായ കോടതി വിധിയുടെ  പശ്ചാത്തലത്തില്‍ വീണ്ടും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടുവാന്‍ സാധ്യതയുണ്ട്. ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥനത്ത്  അധികാരത്തിലെത്തിയ ബി. ജെ. പിക്ക് ഖനന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കേണ്ടി വന്നത് രാഷ്ടീയമായി ഒത്തിരി ക്ഷീണം വരുത്തിവച്ചിരുന്നു

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തിരഞ്ഞെടുപ്പ് തോല്‍‌വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി രാഹുല്‍ ഗാന്ധി
Next »Next Page » കോടതിയോട് അനാദരവ്; മുഹമ്മദ് അസ്‌ഹറുദ്ദീന് 15 ലക്ഷം രൂപ പിഴശിക്ഷ »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine