കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന്‍ ആകാശ് ബാനര്‍ജിയെയും കൂട്ടു പ്രതികളായ മറ്റു മൂന്നു പേരേയും മാര്‍ച്ച് രണ്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പൊലിസുകാരനെ തല്ലിയ കേസിലാണ് കസ്റ്റഡിയിലെടുത്തത്. കൊല്‍ക്കത്തയിലെ കിദ്ദര്‍പൂരില്‍ ട്രാഫിക് നിയമം തെറ്റിച്ച് അമിത വേഗതയില്‍ കാറോടിച്ച ആകാശിനെ തടഞ്ഞ് നിര്‍ത്തി പിഴ ചുമത്താന്‍ ശ്രമിച്ച പൊലിസുകാരനെ തല്ലിയെന്നായിരുന്നു കേസ്. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്‍ക്കത്ത കോടതി തള്ളി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.