
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ. ടി. എം. ഇട പാടു കള്‍ 2020 ജൂണ്‍ 30 വരെ സൗജന്യം ആയിരിക്കും ബാങ്ക് അധികൃതര്‍. സേവിംഗ്സ് ബാങ്ക് എക്കൗണ്ടു കാര്‍ക്ക് സൗജന്യ മായി എട്ട് എ. ടി. എം. ഇടപാടു കളാണ് അനുവദിച്ചിരുന്നത്.
അതിനു മുകളി ലുള്ള ഓരോ എ. ടി. എം. ഇടപാടിനും 20 രൂപ യും ജി. എസ്. ടി. യും ഈടാക്കിയിരുന്നു.
എ. ടി. എം. നിരക്കുകള്‍ താല്‍ക്കാലികമായി നിര്‍ത്ത ലാക്കണം എന്നുള്ള ധനകാര്യ വകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്റെ നിര്‍ദ്ദേശത്തെ തുടര്‍ ന്നാണ് എസ്. ബി. ഐ. യുടെ ഈ നടപടി. എക്കൗണ്ടിലെ മിനിമം ബാലന്‍സ് നിബന്ധന യും എസ്. എസ്ം. എസ്. ചാര്‍ജ്ജും കഴിഞ്ഞ മാസം മുതല്‍ ബാങ്ക് ഒഴിവാക്കിയിരുന്നു.
എസ്. ബി. ഐ. നെറ്റ് ബാങ്കിംഗ് പേജിന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി എക്കൗണ്ട് ഉടമ കളുടെ വിവര ങ്ങള്‍ ചോര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നും ബാങ്ക് അയക്കുന്നതു പോലെ തന്നെ എക്കൗണ്ട് ഉടമകളൂടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന എസ്. എം. എസ്. ലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത് എന്നും ജാഗ്രത പാലിക്കണം എന്നു മാണ് ബാങ്കിന്റെ മുന്നറിയിപ്പ്.
പാസ്സ് വേഡും എക്കൗണ്ട് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യണം എന്നാണ് ഈ ലിങ്ക് തുറന്നാല്‍ ആവശ്യപ്പെടുക.
ലോക്ക്ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ സജീവ മായ തോടെ യാണ് സൈബര്‍ തട്ടിപ്പു കാര്‍ രംഗത്ത് എത്തിയത് എന്ന് കരുതുന്നു. ഇത്തരം തട്ടിപ്പു കള്‍ ശ്രദ്ധയില്‍ പ്പെട്ടാല്‍ epg.cms @ sbi. co. in, phishing @ sbi. co. in എന്നീ ഇ – മെയിൽ വിലാസ ങ്ങളിൽ വിവരം അറി യിക്കണം എന്നും ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടു.