
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം തുടങ്ങുന്നതിന്റെ ഭാഗമായി അസ്സം, പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ് എന്നീ നാലു സംസ്ഥാന ങ്ങളില്‍ ഡ്രൈ – റണ്‍ നടത്തുന്നു. ഇവിട ങ്ങളിലെ രണ്ടു ജില്ലകളില്‍ വീതം അഞ്ച് സെഷനുകളില്‍ ആയിട്ടാണ് തിങ്കൾ ചൊവ്വ എന്നീ രണ്ടു ദിവസ ങ്ങളി ലായി ഡ്രൈ – റണ്‍ നടപ്പാക്കുക.
വാക്സിന്‍ ഉപയോഗിക്കാതെ പൊതു ജന ങ്ങൾ ക്ക് വാക്സിന്‍ നൽകുന്ന തിനുള്ള പ്രവർ ത്തനങ്ങൾ എല്ലാം നടത്തുന്ന മോക്ക് ഡ്രിൽ ആണ് ഡ്രൈ – റണ്‍. വാക്സിന്‍ ശേഖരണം, ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീ കരണ ങ്ങള്‍, ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കു വാന്‍ ഉള്ള ഒരുക്കം തുടങ്ങിയവ യുടെ കൃത്യത ഡ്രൈ – റണ്ണില്‍ പരിശോധിക്കും.
വാക്സിന്‍ വിതരണത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗ രേഖ കള്‍ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുവാനും കൂടിയാണ് ഡ്രൈ – റണ്‍ നടത്തുന്നത്. യഥാര്‍ത്ഥ വാക്സിന്‍ കുത്തി വെപ്പ് ഒഴികെയുള്ള എല്ലാ നടപടി ക്രമങ്ങളും ഡ്രൈ – റണ്ണില്‍ ഉണ്ടാകും.





ന്യൂഡല്‍ഹി : ബിരുദാനന്തര ബിരുദം നേടിയ ആയുര്‍ വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതിക്ക് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ രംഗത്ത്.
























