കൊവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ലഭ്യമാകും

September 29th, 2020

logo-ministry-of-health-government-of-india-ePathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ലഭ്യമാകും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കൊവിഡ് പ്രതിരോധ വാക്സിന്‍ ഗവേഷണം ദ്രുതഗതി യില്‍ പുരോഗമിക്കുന്നു. നിലവില്‍ മൂന്നു വ്യത്യസ്ത ഗവേഷണ ങ്ങള്‍ ക്ലിനിക്കല്‍ പരീക്ഷണ ത്തിന്റെ ഘട്ട ത്തിലാണ്. അടുത്ത വര്‍ഷം ആദ്യത്തില്‍ വാക്‌സിന്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷ എന്നും കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ വ്യക്തമാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം : അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ

September 20th, 2020

new-law-in-india-to-punish-those-attacking-doctors-health-care-workers-ePathram
ന്യൂഡല്‍ഹി : ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ യുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്ന വര്‍ക്ക് 3 മാസം മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്ന നിയമം രാജ്യസഭ പസ്സാക്കി. തടവു ശിക്ഷ കൂടാതെ 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ള പിഴ ശിക്ഷയും നിയമം അനുശാസിക്കുന്നു.

പകര്‍ച്ച വ്യാധികളേയും കൊവിഡ് പോലെയുള്ള മഹാമാരി കളെയും നേരിടുന്ന ആരോഗ്യ പ്രവര്‍ത്ത കര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിന്നു വേണ്ടി യാണ് ഇത്തരമൊരു നിയമം കൊണ്ടു വന്നത്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, കൂടാതെ പകര്‍ച്ച വ്യാധികള്‍ തടയാന്‍ നിയോഗിക്കപ്പെട്ട വിവിധ വകുപ്പു കളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിയമ ത്തിലൂടെ സംരക്ഷണം ലഭിക്കുക.

ആരോഗ്യ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തി അവിടത്തെ വസ്തു വകകള്‍ നശിപ്പിക്കുന്ന വര്‍ക്കും ക്വറന്റൈൻ സെന്ററു കൾ, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവക്കും നാശ നഷ്ടം ഉണ്ടാക്കുന്നവര്‍ക്കും ഈ നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ ശിക്ഷ നല്‍കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആയുര്‍വേദം പിന്തുടരുക : കൊവിഡ് മുക്തര്‍ക്ക് മാർഗ്ഗ നിർദ്ദേശ ങ്ങളു മായി കേന്ദ്ര ആരോഗ്യ വകുപ്പ്

September 13th, 2020

logo-ministry-of-health-government-of-india-ePathram
ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തി റക്കിയ, കൊവിഡ് മുക്തരാ യവര്‍ ക്കുള്ള മാർഗ്ഗ നിർദ്ദേശ ങ്ങളില്‍ ആയുര്‍ വേദത്തിനു പ്രാമുഖ്യം നല്‍കി യിരിക്കുന്നു.

കൊവിഡ് മുക്തര്‍ പാലിക്കേണ്ടതായ ആരോഗ്യ പരി പാലന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പ്രതി രോധ ശക്തി വര്‍ദ്ധിപ്പിക്കു വാന്‍ ആയുഷ് മന്ത്രാലയം ശുപാര്‍ശ ചെയ്യുന്ന ച്യവന പ്രാശം ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കണം എന്നും മഞ്ഞള്‍ ചേര്‍ത്ത ചൂടു പാല്‍ കുടിക്കണം എന്നും പറയുന്നു.

അലോപ്പതി ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നു കള്‍ പോലെ തന്നെ പ്രതിരോധ ശക്തി വര്‍ദ്ധി പ്പിക്കു വാന്‍ ആയുര്‍ വേദ മരുന്നു കള്‍ക്കും കഴിയും എന്നും ആരോഗ്യ മന്ത്രാലയം വ്യക്ത മാക്കി. നിത്യവും യോഗാ പരിശീലനം, നടത്തം, വിശ്രമം, നന്നായി ഉറങ്ങുക തുടങ്ങിയ നിര്‍ദ്ദേ ശങ്ങള്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടി ക്കാണി ക്കുന്നു.

രോഗ മുക്തി നേടിയവരുടെ ആരോഗ്യ സംര ക്ഷണ ത്തിനായി സമഗ്രമായ രീതി കളും ശീല ങ്ങളുമാണ് വേണ്ടത്.

സന്തുലിതവും പോഷക സമ്പന്നവു മായി ഭക്ഷണ ശീലം പിന്തുടരുക, ധാരാളം ചൂടു വെള്ളം കുടിക്കുക, മദ്യവും പുകവലിയും ഉപേക്ഷി ക്കുക, വരണ്ട ചുമ, തൊണ്ട വേദന തുടങ്ങിയ വക്ക് ആവി പിടിക്കുകയോ വെള്ളം കവിള്‍ ക്കൊണ്ട് തൊണ്ട കഴുകുകയും ചെയ്യുക.

അതോടൊപ്പം മാസ്‌ക്, സാനിറ്റൈ സര്‍, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മാന ദണ്ഡങ്ങളും പാലിക്കുക എന്നും മന്ത്രാ ലയം ഓര്‍മ്മ പ്പെടുത്തുന്നു.

* Ministry Pess Release 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒറ്റക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉടന്‍ പെന്‍ഷന്‍ നല്‍കണം

August 4th, 2020

supremecourt-epathram
ന്യൂഡല്‍ഹി : ഏകാന്തവാസം നയിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ ആവശ്യ ങ്ങള്‍ പരി ഹരി ക്കുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരു കള്‍ മുന്‍ഗണന നല്‍കണം എന്നും കൊവിഡ് കാലത്ത് ഏകാന്ത വാസം നയിക്കുന്ന ഇത്തര ക്കാർക്ക് ഉടന്‍ തന്നെ വാര്‍ദ്ധക്യ കാല പെന്‍ഷന്‍ നല്‍കണം എന്നും സുപ്രീം കോടതി വിധി.

മുതിര്‍ന്ന പൗരന്മാര്‍ താമസിക്കുന്ന വൃദ്ധ സദനങ്ങളില്‍ മാസ്‌കുകള്‍, പി. പി. ഇ. കിറ്റു കള്‍, സാനി റ്റൈസറു കള്‍ എന്നിവ യുടെ ലഭ്യത ഉറപ്പു വരുത്തണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. വരുന്നു : ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം

August 3rd, 2020

logo-ministry-of-health-government-of-india-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ഓരോ പൗരന്റേയും വ്യക്തി ഗത ആരോഗ്യ വിവരങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. പ്രാബല്ല്യത്തില്‍ കൊണ്ടു വരുന്ന ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയുടെ പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടാവും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യ സംബന്ധമായ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഹെല്‍ത്ത്‌ ഐ. ഡി., മറ്റു ബന്ധപ്പെട്ട രേഖ കളുടെ ഡിജിറ്റല്‍ വത്കരണം, ഡിജി ഡോക്ടര്‍, രാജ്യത്തെ ആരോഗ്യ സംവിധാന ങ്ങളുടെ വിശദ വിവര ങ്ങള്‍ എന്നിവ അടങ്ങിയത് ആയിരിക്കും ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ National Digital Health Mission (NDHM) പദ്ധതി.

ടെലി മെഡിസിന്‍ സര്‍വ്വീസ്, ഇ- ഫാര്‍മസി എന്നിവയും ഇതിന്റെ ഭാഗമായി നടപ്പില്‍ വരുത്തും. കൂടുതല്‍ സുതാര്യതക്കു വേണ്ടി വ്യക്തി കള്‍ക്കു നേരിട്ടു കൈ കാര്യം ചെയ്യാ വുന്ന ആപ്ലിക്കേഷനും വിഭാവനം ചെയ്യുന്നുണ്ട്.

അതാത് ആശുപത്രികളും ഡോക്ടര്‍ മാരും വേണം ആരോഗ്യ വിവര ങ്ങള്‍ ആപ്പുമായി പങ്കുവെക്കുവാന്‍. ഓരോ വ്യക്തിയുടെയും സമ്മതത്തോടെ മാത്രമേ ആരോഗ്യ രേഖകള്‍ കൈ മാറുകയുള്ളൂ.

വ്യക്തികളുടെ സമ്മതം ഇല്ലാതെ വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കാന്‍ ഡോക്ടര്‍ മാര്‍ക്ക് സാധിക്കില്ല എന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബി. എസ്. യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു
Next »Next Page » ഒറ്റക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉടന്‍ പെന്‍ഷന്‍ നല്‍കണം »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine