എണ്ണ ഖനനം: കൊച്ചി തുറമുഖത്തിന് അനുമതി ലഭിച്ചില്ല

March 25th, 2012

kochi-oil-exploration-epathram

ന്യൂഡല്‍ഹി: കൊച്ചി തുറമുഖത്ത് എണ്ണഖനന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയില്ല. ഒ. എന്‍. ജി. സി, ബി. പി. ആര്‍. എല്‍ കമ്പനികള്‍ സംയുക്തമായാണ് കൊച്ചി തുറമുഖത്ത് എണ്ണ ഖനനത്തിന് അനുമതി തേടിയിരുന്നത്. പദ്ധതി ലാഭകരമാകില്ല എന്ന സാമ്പത്തിക കാര്യ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. കൊച്ചിയിലേതുള്‍പ്പെടെ 14 എണ്ണ ഖനന പദ്ധതികള്‍ക്കാണ് കേന്ദ്ര മന്ത്രിസഭ അനുമതി നിഷേധിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി സോളില്‍

March 25th, 2012

Manmohan-Singh-epathram

സോള്‍: മാര്‍ച്ച് 26, 27 തീയതികളില്‍ നടക്കുന്ന ആണവസുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കുന്നത് ഉള്‍പ്പെടെ നാലു ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെത്തി. ദ. കൊറിയന്‍ പ്രസിഡന്‍റ് ലീ മ്യുങ് ബാകുമായി പ്രധാനമന്ത്രി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. കൊറിയയുമായി ഇന്ത്യയുടെ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളായിരിക്കും മന്‍മോഹന്‍-ലീ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവരുക. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഉള്‍പ്പെടെ 57 ലോക നേതാക്കള്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്. പാക് ആണവ സുരക്ഷയെ പറ്റി പ്രധാനമന്ത്രി ആണവസുരക്ഷാ ഉച്ചകോടി ഇന്ത്യയുടെ ആശങ്ക അറിയിക്കും.  ആണവ ഭീകരത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സച്ചിന്റെ നൂറാം സെഞ്ചുറി അഭിമാന നേട്ടം

March 17th, 2012

sachin-tendulkar-epathram

ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നൂറാം സെഞ്ചുറി തികച്ചു. ഒരാണ്ടു നീണ്ട കാത്തിരിപ്പിനു വിരാമമിട്ട്‌ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേ മിര്‍പുരിലെ ഷേരെ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ്‌ സച്ചിന്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നേട്ടം കുറിച്ചത്‌. 138 പന്തുകളില്‍ ഒരു സിക്‌സറും 12 ഫോറുകളുമടക്കമായിരുന്നു സച്ചിന്‍ നൂറക്കം കടന്നത്‌. 14 റണ്‍സ്‌ കൂടി ചേര്‍ത്ത ശേഷം മഷ്‌റഫെ മൊര്‍ത്താസയുടെ പന്തില്‍ പുറത്താകുകയും ചെയ്‌തു. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറി അപൂര്‍വ നേട്ടത്തിന് ഉടമയായി സച്ചിന്‍. 461 ഏകദിനങ്ങളില്‍നിന്നായി 49 സെഞ്ചുറികളും 95 അര്‍ധ സെഞ്ചുറികളും 188 ടെസ്‌റ്റുകളില്‍നിന്ന്‌ 51 സെഞ്ചുറിയും 65 അര്‍ധ സെഞ്ചുറികളും സച്ചിന്‍ നേടിയിട്ടുണ്ട്. ഇതില്‍  ടെസ്‌റ്റിലെ 51 സെഞ്ചുറികളില്‍ 29 ഉം വിദേശ പിച്ചിലായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സച്ചിന്റെ ഈ നൂറാം സെഞ്ചുറി രാജ്യത്തിന്റെ നേട്ടമായാണ് ക്രിക്കറ്റ്‌ പ്രേമികള്‍ ആഘോഷിക്കുന്നത്. ഇന്ത്യ ഈ ബംഗ്ലാദേശിനോട്‌  മല്‍സരത്തില്‍ പരാജയപ്പെട്ടതോന്നും അവര്‍ കാര്യമാക്കുന്നില്ല.1994 സെപ്‌റ്റംബര്‍ ഒന്‍പതിന്‌ കൊളംബോയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയായിരുന്നു സച്ചിന്റെ കന്നി ഏകദിന സെഞ്ചുറി. 1990 ഓഗസ്‌റ്റ് 14 ന്‌ മാഞ്ചസ്‌റ്ററില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ആദ്യ ടെസ്‌റ്റ് സെഞ്ചുറി. കൂടാതെ ഏകദിനത്തില്‍ 154 വിക്കറ്റും ടെസ്‌റ്റില്‍ 45 വിക്കറ്റുകളും സച്ചിന്‍ നേടിയിട്ടുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ആണ്‌ സച്ചിന്‍ കൂടുതല്‍ സെഞ്ചുറി നേടിയത്‌. 35 ടെസ്‌റ്റില്‍നിന്ന്‌ 11 സെഞ്ചുറി. പിന്നാലെ ശ്രീലങ്കക്കെതിരേ 25 ടെസ്‌റ്റില്‍നിന്ന്‌ ഒന്‍പതു സെഞ്ചുറി. ഇംഗ്ലണ്ടിനെതിരെ 28 ടെസ്‌റ്റില്‍നിന്ന്‌ ഏഴ്‌ സെഞ്ചുറിയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 25 ടെസ്‌റ്റില്‍നിന്ന്‌ ഏഴ്‌ സെഞ്ചുറിയും ബംഗ്ലാദേശിനെതിരേ ഏഴ്‌ ടെസ്‌റ്റില്‍നിന്ന്‌ അഞ്ച്‌ സെഞ്ചുറിയും സച്ചിന്‍ നേടി. ന്യൂസിലന്‍ഡിനെതിരേ 22 ടെസ്‌റ്റില്‍ നിന്നും നാലും, പാകിസ്‌താനെതിരേ 18 ടെസ്‌റ്റില്‍ നിന്ന്  രണ്ടു സെഞ്ചുറികളും നേടി. വിന്‍ഡീസിനെതിരേ 19 ടെസ്‌റ്റില്‍നിന്ന്‌ മൂന്നും സിംബാബ്‌വേയ്‌ക്കെതിരേ ഒന്‍പതു ടെസ്‌റ്റില്‍നിന്ന്‌ മൂന്ന്‌ സെഞ്ചുറിയും നേടി. ലോകത്ത്‌ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് സച്ചിന്‍. ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് റെക്കോര്‍ഡുകളുടെ തോഴനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യയുടെ അഭിമാനം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നവരെ അംഗീകരിക്കുവാന്‍ സമൂഹം തയ്യാറാവണമെന്ന് ശാന്തിഭൂഷന്‍

March 13th, 2012
Shanti-Bhushan-epathram
ഗാസിയാബാദ്: വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നവരെ (live-in relationships) അംഗീകരിക്കുവാന്‍ സമൂഹം തയ്യാറാവണമെന്ന് മുന്‍‌കേന്ദ്രമന്ത്രിയും അണ്ണാഹസാരെ സംഘാംഗവുമായ ശാന്തിഭൂഷന്‍. സമൂഹം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും  മാറിയ സാമൂഹിക സാഹചര്യത്തില്‍ ഇത്തരം ബന്ധങ്ങളെ എതിര്‍ക്കുന്നതിനു പകരം ഉള്‍ക്കൊള്ളുവാന്‍ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.  ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഗാസിയാബാദില്‍ എത്തിയതായിരുന്നു ശാന്തിഭൂഷന്‍. അണ്ണാഹസാരെ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പിന്റെ ഫലങ്ങളില്‍ പ്രതിഫലിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൂടംകുളം സമരം: നിരവധി എന്‍. ജി. ഒകള്‍ നിരീക്ഷണത്തില്‍

March 2nd, 2012

koodamkulam-NGOs-epathram

ന്യൂഡല്‍ഹി: വിദേശ പണം സ്വീകരിച്ചു കൂടംകുളം ആണവനിലയത്തിനെതിരേ എന്‍. ജി. ഒകള്‍ സമരം നടത്തി എന്നാരോപണം നിലനില്‍ക്കെ 77 എന്‍. ജി. ഒകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. കൂടംകുളം ആണവ സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്‌. രാജ്യത്തെ   യു. എസ്, യൂറോപ്പ് എന്നിവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍. ജി.ഒകള്‍ക്ക്  ലഭിക്കുന്ന പണത്തിന്‍റെ സ്രോതസ്, പ്രവര്‍ത്തന രീതി എന്നിവയാണ് നിരീക്ഷിക്കുന്നത്. കൂടംകുളം സമരമടക്കം ഇന്ത്യയിലെ മിക്ക സംഘടനകള്‍ക്കെല്ലാം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യു. എസില്‍ നിന്നും വന്‍ തോതില്‍ പണം ലഭിക്കുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളുടെ വിസകള്‍ വിശദമായി പരിശോധിക്കാന്‍ വിദേശ കാര്യമന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന 16 എന്‍. ജി. ഒകള്‍ക്കെതിരേ നടപടി സ്വീകരിച്ചു കഴിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ നാലെണ്ണം കൂടംകുളം ആണവനിലയത്തിനെതിരേ സമരം ചെയ്യുന്നവരാണ്. എന്നാല്‍ ഇതെല്ലം ആണവ ലോബികള്‍ക്ക് വേണ്ടി ഭരണകൂടം തന്നെ നടത്തുന്ന തന്ത്രമാണെന്നും ജനകീയ സമരങ്ങളെയും സമാന്തര പ്രവര്‍ത്തനങ്ങളെ ഇല്ലാതാനുമുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും  അതിനാല്‍ ഈ  ആരോപണങ്ങള്‍ സംഘടനകള്‍ നിഷേധിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മമതാ ബാനര്‍ജിയുടെ മരുമകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
Next »Next Page » കെട്ടിടങ്ങളുടെ ഉയരം: പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ »



  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine