- ലിജി അരുണ്‍
ന്യൂഡല്‍ഹി: ഐ. എസ്. ആര്‍. ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേരെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി. എസ്-ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് വിലക്ക്. മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. ആര്‍ ശ്രീധര മൂര്‍ത്തി, ഐ. എസ്. ആര്‍. ഒ സാറ്റ്‌ലൈറ്റ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ കെ. എന്‍. ശങ്കര എന്നിവരാണ് വിലക്ക് ലഭിച്ച മറ്റു മൂന്നു പേര്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടുകളിലും ഇനി ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യൂഷ് സിന്‍ഹയുടെ ആധ്യക്ഷ്യത്തിലുള്ള ഉന്നതാധികാര സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്റര്‍നെറ്റ്, ശാസ്ത്രം
ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം തകര്‍ത്ത ശ്രീലങ്കയില്‍ 100 കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതികള്‍ ഇന്ത്യ പ്രഖ്യാപിച്ചു. മനുഷ്യ വിഭവ ശേഷി വികസനത്തില്‍ ശ്രീലങ്കയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായമെന്ന് തമിഴ് മേഖലകളില്‍ സന്ദര്‍ശനം നടത്തവെ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച ഗള്ളി മുതല്‍ ഇന്ദുരുവ വരെയുള്ള 50 കിലോമീറ്റര്‍ റെയില്‍ പാത ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് എസ്. എം. കൃഷ്ണ ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മൗലാനാ ആസാദ്, ജവാഹര്‍ലാല്‍ നെഹ്രു, മഹാത്മാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പേരുകളിലാണ് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, വിദ്യാഭ്യാസം
- ലിജി അരുണ്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, പ്രതിഷേധം
ന്യൂദല്‍ഹി: ഇന്ന് രാവിലെയുണ്ടായ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന അഞ്ച് വിമാനങ്ങള്‍ റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ദല്‍ഹിയില്‍ റെയില്‍, വ്യോമ ഗതാഗതം വീണ്ടും തടസപ്പെട്ടിരിക്കുകയാണ്. ഇതിനാല്‍ 44ഓളം തീവണ്ടികള്‍ വൈകിയോടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.കനത്ത മൂടല്‍ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
- ന്യൂസ് ഡെസ്ക്