ന്യൂദല്‍ഹി: ഇന്ന് രാവിലെയുണ്ടായ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന അഞ്ച് വിമാനങ്ങള്‍ റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ദല്‍ഹിയില്‍ റെയില്‍, വ്യോമ ഗതാഗതം വീണ്ടും തടസപ്പെട്ടിരിക്കുകയാണ്. ഇതിനാല്‍ 44ഓളം തീവണ്ടികള്‍ വൈകിയോടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.കനത്ത മൂടല്‍ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.