പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

January 26th, 2012

padma awards 2012-epathram

ന്യൂഡല്‍ഹി : 2012ലെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലുമായി 109 പേര്‍ക്കാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുരസ്കാരം ലഭിച്ചവരില്‍ ഇത്തവണ 19 വനിതകള്‍ ഉള്‍പ്പെടുന്നു. ശബാന അസ്മി, ഖാലിദ് ചൌദരി, ജതിന്‍ ദാസ്, ബുദ്ധദേവ് ദാസ് ഗുപ്ത, ധര്‍മ്മേന്ദ്ര, ടി. വി. ഗോപലകൃഷ്ണന്‍, മീരാ നായര്‍, എം എസ് ഗോപാലകൃഷ്ണന്‍, എം എസ് രഘുനാഥന്‍, ഡോ. ദേവിപ്രസാദ് ഷെട്ടി, ഡോ. ഹോമി. കെ. ഭാഭ, എന്‍. വിറ്റല്‍ തുടങ്ങിയവര്‍ പത്മഭൂഷന്‍ പുരസ്കാരത്തിന് അര്‍ഹരായി. കെ ജി സുബ്രഹ്‌മണ്യന്‍‍, മരിയോ മിരാന്‍ഡ, ഭൂപന്‍ ഹസാരിക, ഡോ. കാന്തിലാല്‍ ഹസ്തിമാല്‍ സഞ്ചേതി, ടി. വി. രാജേശ്വര്‍ എന്നിവര്‍ക്ക് പത്മവിഭൂഷന്‍ ലഭിക്കും.  മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, ഡോ. ഹരീന്ദ്രന്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെടെ 77 പേര്‍ക്ക് പത്മശ്രീ‌യും ലഭിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കനത്ത ജാഗ്രത

January 25th, 2012
republic-day-security-epathram
ദില്ലി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച്  ദില്ലിയുള്‍പ്പെടെ ഇന്ത്യയില്‍ പല ഭാഗങ്ങളിലും കനത്ത ജാഗ്രത. ദില്ലിയില്‍ റിപ്പബ്ലിക് ദിന റാലി നടക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ സൈന്യവും അര്‍ദ്ധ സൈനീക വിഭാഗവും പോലീസുമെല്ലാം ചേര്‍ന്ന് കനത്ത സുരക്ഷാ വലയമാണ് തീര്‍ത്തിരിക്കുന്നത്. തീവ്രവദികളുടെ നുഴഞ്ഞു കയറ്റ ഭീഷണി നേരിടുന്ന രാജ്യത്തിന്റെ വിവിധ അതിര്‍ത്തികളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. വിവിധ എയര്‍പോര്‍ട്ടുകള്‍, മെട്രോ സ്റ്റേഷനുകള്‍, പ്രധാനപ്പെട്ട നഗരങ്ങള്‍, വ്യാപാര കെട്ടിടസമുച്ചയങ്ങള്‍ എന്നിവയിലെല്ലാം സുരക്ഷയുടെ ഭാഗമായി നിരീക്ഷണത്തിലാണ്.  അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍-ബംഗ്ലാദേശ് എന്നിവടങ്ങളില്‍ സൈനീക അട്ടിമറിശ്രമങ്ങളും രാഷ്ടീയ അനിശ്ചിതത്വവും നിലനില്‍ക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേര്‍ക്ക് വിലക്ക്

January 25th, 2012

G_MADHAVAN_NAIR-epathram

ന്യൂഡല്‍ഹി: ഐ. എസ്. ആര്‍. ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേരെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി. എസ്-ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് വിലക്ക്. മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. ആര്‍ ശ്രീധര മൂര്‍ത്തി, ഐ. എസ്. ആര്‍. ഒ സാറ്റ്‌ലൈറ്റ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ കെ. എന്‍. ശങ്കര എന്നിവരാണ് വിലക്ക് ലഭിച്ച മറ്റു മൂന്നു പേര്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടുകളിലും ഇനി ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യൂഷ് സിന്‍ഹയുടെ ആധ്യക്ഷ്യത്തിലുള്ള ഉന്നതാധികാര സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ വിദ്യാഭ്യാസ സഹായം

January 20th, 2012

sm-krishna-epathram

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം തകര്‍ത്ത  ശ്രീലങ്കയില്‍ 100 കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതികള്‍ ഇന്ത്യ പ്രഖ്യാപിച്ചു.  മനുഷ്യ വിഭവ ശേഷി വികസനത്തില്‍ ശ്രീലങ്കയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായമെന്ന് തമിഴ്‌ മേഖലകളില്‍ സന്ദര്‍ശനം നടത്തവെ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച  ഗള്ളി മുതല്‍ ഇന്ദുരുവ വരെയുള്ള 50 കിലോമീറ്റര്‍ റെയില്‍ പാത ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് എസ്. എം. കൃഷ്ണ ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മൗലാനാ ആസാദ്, ജവാഹര്‍ലാല്‍ നെഹ്രു, മഹാത്മാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പേരുകളിലാണ് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രി സുഖ്‌റാം കീഴടങ്ങി

January 7th, 2012
sukhram-epathram
ന്യൂഡല്‍ഹി: ടെലിക്കോം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സുഖ്‌റാം കോടതിയില്‍ കീഴടങ്ങി. അസുഖ ബ്‍ാധയെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് സുഖറാം എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതിക്ക് ബോധ്യപ്പെട്ടു. ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും എന്ന് കോടതി മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് സുഖ്‌റാം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ആംബുലസില്‍ എത്തിയ സുഖറാമിനെ പ്രത്യേക സി. ബി. ഐ കോടതിയിലെ ജഡ്‌ജി സഞ്ജീവ് ജെയില്‍ കോടതിക്ക് പുറത്ത് വന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  അദ്ദേഹത്തെ പിന്നീട് തീഹാര്‍ ജയിലിലേക്ക് അയച്ചു. സുഖ്‌റാമിനാവശ്യമായ ചികിത്സാസൌകര്യം ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
1993-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നരസിംഹറാവു മന്ത്രിസഭയില്‍ ടെലിക്കോം മന്ത്രിയായിരിക്കെ ഒരു കരാറുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്ന കേസിലാണ് കഴിഞ്ഞ നവമ്പറില്‍ സുഖ്‌റാമിനെ കഠിന തടവിനു ശിക്ഷിച്ചത്.  വേണ്ടത്ര യോഗ്യതയില്ലാത്ത ഹരിയാന ടെലികോം ലിമിറ്റഡ് (എച്ച്. ടി. എല്‍) എന്ന കമ്പനിക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് കേബിള്‍ വാങ്ങുന്നതിനായി സുഖ്‌റാം കരാര്‍ നല്‍കുകയായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജയലളിതയുടെ അനുയായികള്‍ നക്കീരന്‍ വാരികയുടെ ഓഫീസ്‌ അടിച്ചുതകര്‍ത്തു‍
Next »Next Page » മായാവതിയുടെ പ്രതിമകള്‍ മൂടാന്‍ നിര്‍ദ്ദേശം »



  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine