ന്യൂഡൽഹി : പുതിയ 1000 രൂപ നോട്ടുകൾ ഉടനെ ഉണ്ടാകില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ബാങ്ക് കൗണ്ടറുകളിൽ നിന്നും ദിവസേന പിൻവലിക്കാവുന്ന തുക 4500 ൽ നിന്നും 2000 ആയി കുറച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പണം ദുരുപയോഗം ചെയ്യുന്നത് കണ്ടതിനാലാണ് തുക കുറച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
സ്വകാര്യ ആശുപത്രികൾക്ക് അസാധുവാക്കിയ നോട്ടുകൾ കൈകാര്യം ചെയ്യാനാകില്ലെന്നും വിവാഹ ആവശ്യങ്ങൾക്ക് വേണ്ടി രണ്ടര ലക്ഷം രൂപ വരെ പിൻവലിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.