ഡൽഹി : അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ സ്കൂളുകൾക്ക് 3 ദിവസത്തെ അവധി പ്രഖ്യാപിച്ചു. കഴിവതും ആരും വീടിനു പുറത്തേക്ക് ഇറങ്ങരുതെന്നും വീട്ടിൽ നിന്നുകൊണ്ട് തന്നെ ജോലി ചെയ്യാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജനങ്ങളോട് ആവശ്യപ്പെട്ടു.
അന്തരീക്ഷം മലിനമായതിനെ തുടർന്ന് ഡൽഹിയിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കഴിഞ്ഞ 17 വർഷത്തിനിടെ ഇത്രയും വലിയൊരു വായുമലിനീകരണം ഇതാദ്യമാണ്. പുകമഞ്ഞു നിലനിൽക്കുന്നതു കാരണം 2 രഞ്ജി മത്സരങ്ങൾ റദ്ദാക്കി. ആസ്മ രോഗികളും കുട്ടികളും കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകി.