ലക്നൗ : അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഉത്തർ പ്രദേശിൽ 2,500 കോടി രൂപയുടെ മൂന്നു പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ലക്നൗവിൽ നടക്കുന്ന മൂന്നാമത് നിക്ഷേപക ഉച്ചകോടിയിലാണ് ലുലു ഗ്രൂപ്പിൻ്റെ പ്രഖ്യാപനം.
വാരണാസിയിലും പ്രയഹാരാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡ യിൽ ലുലു ഫുഡ് പ്രോസ്സസിംഗ് ഹബ്ബും നിർമ്മിക്കുവാനാണ് പദ്ധതി. ലക്‌നൗവിൽ ലുലു ഗ്രൂപ്പ് ഇതിനകം 2,000 കോടി രൂപയുടെ ലുലു മാൾ പണി കഴിപ്പിച്ചിട്ടുണ്ട്.
യു, പി, യിലെ പുതിയ പദ്ധതികളെപ്പറ്റി സമ്മേളന നഗരി യിലെ ലുലു പവലിയൻ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി വിശദീകരിച്ചു കൊടുത്തു. മറ്റു മൂന്ന് പുതിയ പ്രോജക്ടുകൾ രണ്ടു വർഷത്തിനകം പൂർത്തീകരിക്കും എന്ന് എം. എ. യൂസഫലി അറിയിച്ചു.
Absolute honor to receive Shri. @narendramodi ji along with @myogiadityanath ji @rajnathsingh ji to Lulu pavilion & explain our various upcoming projects in #UttarPradesh during the #GroundBreakingCeremony3 in Lucknow @CMOfficeUP @InvestInUp @PMOIndia @UPGovt @navneetsehgal3 pic.twitter.com/UiYSCVC6Eu
— Yusuffali M. A. (@Yusuffali_MA) June 4, 2022
മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ നേതൃത്വത്തിൽ യു. പി. യിൽ നടപ്പാക്കുന്ന മികച്ച വികസന സംരംഭങ്ങളെ യൂസഫലി പ്രശംസിക്കുകയും ചെയ്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യ ത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി യാണ് നിക്ഷേപ സമ്മിറ്റിനും തറക്കലിടൽ ചടങ്ങിനും തുടക്കം കുറിച്ചത്. 600-ല്‍ അധികം നിക്ഷേപകർ വിവിധ സംരംഭങ്ങൾ, മെഗാ പ്രോജക്ടുകൾ, സാങ്കേതിക കണ്ടു പിടിത്തങ്ങൾ എന്നിവ ഉച്ച കോടി യിൽ പ്രദർശിപ്പിക്കുന്നുണ്ട്.