വോട്ടർ കാർഡും പാൻ കാർഡും ഇല്ലാതാവും : കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി

March 24th, 2017

arun_epathram
ന്യൂദൽഹി : വോട്ടർ കാർഡും പാൻ കാർഡും അടക്കം എല്ലാ തിരി ച്ചറിയൽ കാർഡു കളും സമീപ ഭാവി യിൽ ഒഴി വാക്കു കയും പകരം എല്ലാ ആവശ്യ ങ്ങൾക്കും ആധാർ കാർഡ് മാത്രം മതി യാകുന്ന സാഹചര്യം വരും എന്നും കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി.

ധന ബിൽ ചർച്ച ക്കിടെ പ്രതി പക്ഷ ത്തിെൻറ ചോദ്യത്തിന് ലോക് സഭ യിൽ മറു പടി പറ യുക യായിരുന്നു അദ്ദേഹം.

ആദായ നികുതി റിട്ടേണ്‍ സമർപ്പി ക്കുന്ന തിനും പാൻ കാർഡി ന് അപേക്ഷി ക്കുന്ന തിനും ആധാർ നിർബന്ധ മാക്കി യതിന് എതിരായ പ്രതിപക്ഷ ത്തിെ ന്റെ എതിർപ്പ് ജെയ്റ്റ്ലി തള്ളി. അഞ്ചിലധികം പാൻ കാർഡുകൾ സ്വന്ത മാക്കി അതു പയോ ഗിച്ച് നികുതി വെട്ടിപ്പ് നടത്തുക യാണ് പലരും. അത്തരം വെട്ടിപ്പ് തടയു ന്നതി നാണ് പാൻ കാർഡി നുള്ള അപേക്ഷക്കും ആദായ നികുതി റിട്ടേ ണിനും ആധാർ നിർബന്ധ മാക്കു ന്നത്.

98 ശതമാനം പേർക്കും ആധാർ നമ്പർ നൽകി ക്കഴിഞ്ഞു. നികുതി വെട്ടിപ്പു കാരെ പിടിക്കുവാനുള്ള നട പടിയെ പ്രതിപക്ഷം എതിർ ക്കേണ്ട തില്ല എന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടു : മണിശങ്കര്‍ അയ്യര്‍

March 16th, 2017

mani sankar

ന്യൂഡല്‍ഹി : ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടതാണ് നിയമസഭാ തെരെഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നും നേതൃത്വം മാറണമെന്നും മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. ഗോവയില്‍ മനോഹര്‍ പരീക്കര്‍ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ് അയ്യരുടെ പ്രതികരണം.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് യുവാക്കള്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതി സ്ഥാനങ്ങളിലും ഉണ്ടാകണം. യു.പിയിലും ഉത്തരാഖണ്ഡിലും കനത്ത പരാജയം ഏറ്റുവാങ്ങിയതിന് കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണിപ്പൂർ മുഖ്യമന്ത്രി യായി ബി​രേ​ൻ സിംഗ് സ​ത്യ ​പ്ര​തി​ജ്​​ഞ ചെയ്​തു

March 15th, 2017

n-biren-singh-first-bjp-cm-of-manipur-ePathram
ഇംഫാൽ : ബി. ജെ.പി. നേതാവ് എൻ. ബിരേൻ സിംഗ് മണിപ്പൂർ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ബി. ജെ. പി. നിയമ സഭാ കക്ഷി നേതാ വായി തെരഞ്ഞെ ടുത്ത ബിരേൻ സിംഗിനെ സര്‍ക്കാര്‍ രൂപീ കരി ക്കുവാ നായി മണി പ്പൂർ ഗവര്‍ണ്ണര്‍ നജ്മ ഹെപ്തുള്ള ക്ഷണി ക്കുക യായി രുന്നു.

മന്ത്രിസഭയിൽ എത്ര അംഗങ്ങള്‍ ഉണ്ടാവു മെന്നത് ഇതു വരെ വ്യക്ത മായിട്ടില്ല. എന്നാല്‍ സഖ്യ കക്ഷി കളെ മന്ത്രി സഭ യില്‍ എടുക്കും എന്നറി യുന്നു. എൻ. ഡി. എ. യിലെ സഖ്യ കക്ഷി യായ നാഗ പീപ്പിൾസ് ഫ്രണ്ടി ന്റെ (എൻ. പി. എഫ്.) നാല്എം. എൽ. എ. മാര്‍ ബി. ജെ. പി. ക്ക് പിന്തുണ പ്രഖ്യാപിച്ചു.

60 അംഗ നിയമ സഭ യില്‍ 32 എം. എല്‍. എ. മാരുടെ പിന്തുണ യാണ് ബി. ജെ. പി. അവകാശ പ്പെടുന്നത്. 28 സീറ്റു കള്‍ നേടി കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും പ്രാദേശിക പാര്‍ട്ടി കളു ടെ പിന്തുണ യോടെ ബി. ജെ. പി. അധികാര ത്തില്‍ എത്തുക യായി രുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു

March 14th, 2017

manohar-parrikar-ePathram.jpg
പനാജി : മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എട്ട് മന്ത്രി മാരും പരീക്കറിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

കേന്ദ്ര പ്രതി രോധ മന്ത്രി സ്ഥാനം രാജി വെച്ച ശേഷ മാണ് പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. ഈ മാസം 16 ന് പരീക്കർ സർക്കാർ സഭയിൽ ഭൂരി പക്ഷം തെളി യിക്കണം. നാലാം തവണയാണ് പരീക്കർ മുഖ്യ മന്ത്രി യാകുന്നത്. രാജ്ഭവ നിൽ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങു കളിൽ മുൻ മുഖ്യ മന്ത്രി ലക്ഷ്മി കാന്ത് പർസേകർ അടക്കമുള്ള പ്രമുഖർ സംബന്ധിച്ചു.

40 അംഗ നിയമ സഭ യില്‍ 22 അംഗ ങ്ങളുടെ പിന്തുണ യാണ് ബി. ജെ. പി. ക്കുള്ളത്. ബി. ജെ. പി. യുടെ 13 അംഗ ങ്ങള്‍ക്ക് പുറമെ, മഹാ രാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവയുടെ മൂന്നംഗങ്ങള്‍ വീതവും എന്‍. സി. പി. യുടെ ഒരംഗ ത്തിന്റെയും രണ്ട് സ്വതന്ത്ര രുടെയും പിന്തുണ യാണ് ബി. ജെ. പി. ക്ക് ലഭി ച്ചിട്ടുള്ളത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലപ്പുറം ലോക്‌ സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് ഉപ തെരഞ്ഞെടുപ്പ് – 17ന് വോട്ടെണ്ണൽ

March 9th, 2017

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : മലപ്പുറം ലോക്‌ സഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പ്, 2017 ഏപ്രില്‍ 12 ന് നടത്തുവാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. മുൻ കേന്ദ്ര മന്ത്രി ഇ. അഹ മ്മദിന്‍റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് തെര ഞ്ഞെ ടുപ്പു നടത്തു ന്നത്.

ഇതു സംബന്ധിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16 ന് കേന്ദ്ര തെര ഞ്ഞെ ടുപ്പ് കമീഷൻ പുറപ്പെടുവിക്കും.

മാർച്ച് 23 വരെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. മാർച്ച് 24 ന് സൂക്ഷ്മ പരിശോധന നടത്തും. പത്രിക പിൻ വലി ക്കുവാ നുള്ള അവസാന തീയ്യതി മാർ ച്ച് 27. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും.

മലപ്പുറം ലോക്‌ സഭാ മണ്ഡല ത്തോ ടൊപ്പം ജമ്മു -കശ്മീരിലെ ശ്രീ നഗര്‍, അനന്ത്നാഗ് എന്നീ മണ്ഡല ങ്ങളിലെ ഉപ തെരഞ്ഞെ ടുപ്പും വിവിധ സംസ്ഥാ നങ്ങളിലെ 12 നിയമ സഭാ മണ്ഡല ങ്ങളി ലേക്കും ഉപ തെരഞ്ഞെടുപ്പ് നടക്കു ന്നുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിണറായി വിജയനെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ആര്‍. എസ്. എസ്. നേതാവ്
Next »Next Page » നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരം »



  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine