ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ ഉന്നതികളില്‍ എത്തിച്ചതില്‍ സുപ്രധാന പങ്കു വഹിച്ച ഐ. എസ്. ആര്‍. ഓ. ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ വിരമിക്കുന്നു. ഈ മാസം കൂടിയേ അദ്ദേഹം ജോലിയില്‍ ഉണ്ടാവൂ. ഇദ്ദേഹം ബഹിരാകാശ വകുപ്പില്‍ സെക്രട്ടറി കൂടിയാണ്. 2009ല്‍ രാഷ്ട്രം ഇദ്ദേഹത്തിന് പദ്മ വിഭൂഷണ്‍ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. 1967 മുതല്‍ അദ്ദേഹം ബഹിരാകാശ ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നു. 2003 മുതല്‍ ഐ. എസ്. ആര്‍. ഓ. യുടെ ചെയര്‍മാനാണ്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ മുന്നേറ്റം തടയാന്‍ ലെഷ്കര്‍ എ തൊയ്ബ ഇദ്ദേഹത്തെ വധിക്കാന്‍ പരിപാടി ഇട്ടിരുന്നതായി പിടിയിലായ ഒരു ഭീകരന്‍ വെളിപ്പെടു ത്തിയിരുന്നു.