ന്യൂഡല്‍ഹി : ഇന്ത്യക്കാര്‍ ലോകത്തിലെ ഏറ്റവും വലിയ പൗര സമൂഹമാണ്. ജാതി, മതം, ഭാഷ, പ്രദേശം എന്നിവക്കും മേലെയാണ് ഇന്ത്യൻ പൗരന്‍ എന്ന നമ്മുടെ സ്വത്വം എന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു. നമ്മൾ വെറും വ്യക്തികള്‍ അല്ല ! മറിച്ച് ലോകത്തിലെ മികച്ച ജനാധിപത്യ രാജ്യത്തിലെ പൗരന്മാരുടെ ഒരു വലിയ സമൂഹം തന്നെയാണ്. നമ്മുടെ കുടുംബവും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഒരു സ്വത്വം കൂടിയുണ്ട് നമുക്ക്. എന്നാൽ എല്ലാറ്റിനും ഉപരിയായി മറ്റൊരു സ്വത്വം നമുക്കുണ്ട്. അതാണ് ഇന്ത്യൻ പൗരന്‍ എന്ന സ്വത്വം എന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകണം. നമ്മുടെ സഹോദരിമാരും പെൺ മക്കളും എല്ലാത്തരം വെല്ലു വിളികളെയും അഭിമുഖീകരിച്ച് ജീവിതത്തിൽ മുന്നോട്ട് പോകണം എന്നാണ് ആഗ്രഹം.
ഇന്ന് സ്ത്രീകൾ എല്ലാ മേഖലയിലും വിപുലമായ സംഭാവനകൾ നൽകുകയും രാജ്യത്തിന്‍റെ അഭിമാനം ഉയർത്തുകയും ചെയ്യുന്നുണ്ട്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ശ്രദ്ധിക്കപ്പെടുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
1947 ആഗസ്റ്റ് 15 ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനം ഏറെ മഹത്തരം ആയിരുന്നു. ഗാന്ധിജിയും മറ്റ് മഹാന്മാരായ നായകന്മാരും ഇന്ത്യ യുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയും നമ്മുടെ മഹത്തായ നാഗരികതയുടെ മൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.
ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒരു ന്യായമായ ഇടം നേടി എന്ന് നാം കാണുന്നു. ലോകത്ത് മാനുഷിക മൂല്യങ്ങൾ സ്ഥാപിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന സംഭാവനയാണ് നൽകുന്നത്. ലോകം എമ്പാടുമുള്ള വികസന ലക്ഷ്യങ്ങളും മാനുഷിക സഹകരണവും പ്രോത്സാഹി പ്പിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. G20 ലോക ജനസംഖ്യ യുടെ മൂന്നിൽ രണ്ട് ഭാഗത്തെയും പ്രതിനിധീകരിക്കുന്നു, അതിനാൽ ആഗോള മുൻഗണനകളെ ശരിയായ ദിശ യിലേക്ക് മാറ്റുന്നതിനുള്ള ഒരു സവിശേഷ അവസരം ആണിത്.
കാലാവസ്ഥാ വ്യതിയാനം എന്നത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. കഴിഞ്ഞ വർഷങ്ങളിൽ ചിലയിടങ്ങളിൽ കനത്ത മഴയും ചിലയിടങ്ങളിൽ വരൾച്ചയും നേരിടേണ്ടി വന്നിരുന്നു. ആഗോള താപനം മൂലമാണ് ഇതെല്ലാം സംഭവിച്ചത്. ഇന്ത്യയും ഇക്കാര്യ ത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതം എന്ന മന്ത്രം നമ്മൾ ലോകത്തിന് നൽകി. അത്യാഗ്രഹത്തിന്‍റെ സ്വഭാവം നമ്മെ പ്രകൃതിയിൽ നിന്ന് വേർതിരിക്കുന്നു. പല ആദിവാസി സമൂഹങ്ങളും ഇപ്പോഴും പ്രകൃതി യുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.
ആദിവാസി സമൂഹത്തിന് പ്രകൃതിയുമായുള്ള ബന്ധവും അതിന്‍റെ അസ്തിത്വം നില നിർത്തലും ഒറ്റവാക്കിൽ പറഞ്ഞാല്‍ സഹതാപം എന്നാണ്. സ്ത്രീകൾ കൂടുതൽ ആഴത്തിൽ സഹാനുഭൂതി അനുഭവിക്കുന്നു എന്നും രാഷ്ട്ര പതി ചൂണ്ടിക്കാട്ടി.