തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെ വിളിച്ചു വരുത്തി തെളിവെടുക്കുവാന്‍ നിയമസഭയുടെ പ്രിവില്ലേജ് ആന്റ് എത്തിക്സ് കമ്മറ്റി തീരുമാനിച്ചു. ജെ.എസ്.എസ് നേതാവ് കെ.ആര്‍.ഗൌരിയമ്മയെ കുറിച്ച് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. അടുത്ത മാസം എട്ടാം തിയതി തെളിവെടുപ്പ് നടത്തുവാനാണ് തീരുമാനം. ജോര്‍നെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയെ തുടന്നാണ് നടപടി. സ്പീക്കര്‍ പരാതി എത്തിക്സ് കമ്മറ്റിക്ക് വിടുകയായിരുന്നു.
ജോര്‍ജ്ജ് നടത്തിയ പരാമര്‍ശത്തിനെതിരെ ജെ.എസ്.എസ് രംഗത്തെത്തിയിരുന്നു. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്നും അവര്‍ യു.ഡി.എഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു എം.എല്‍.എ പോലും ഇല്ലാത്ത ചെറിയ കക്ഷിയായ ജെ.എസ്.എസിന്റെ ആവശ്യം യു.ഡി.എഫ് നേതൃത്വം ഇനിയും ഗൌരവമായി എടുത്ത് ജോര്‍ജ്ജിനെതിരെ എന്തെങ്കിലും നടപടിയെടുക്കുവാന്‍ തയ്യാറായിട്ടില്ല്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം, സ്ത്രീ