തിരുവനന്തപുരം : എല്ലാവര്ക്കും ഇന്റര്‍ നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ – ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്, അഥവാ കെ – ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു നിയമ സഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 14,000 വീടുകളിലും കെ – ഫോണ്‍ ഇന്റര്‍ നെറ്റ് എത്തും.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യം ആയും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍ നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് കെ – ഫോണ്‍ പദ്ധതിയിലൂടെ.
#Kerala has realized the dream of becoming the first state with its own internet service!
CM @pinarayivijayan dedicated #KFON to the people. It offers free internet connections to 20 lakh families, ending the digital divide by ensuring internet for all.pic.twitter.com/w9HpLryEAy— Kerala Government | കേരള സർക്കാർ (@iprdkerala) June 5, 2023
ജനങ്ങളുടെ അവകാശമാണ് ഇന്റര്‍ നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തുവാന്‍ കൂടിയാണ് സര്‍ക്കാര്‍ കെ – ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. അതിലൂടെ എല്ലാവര്ക്കും ഇന്റര്‍ നെറ്റ് ലഭ്യമാക്കുന്നതിനു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്. അങ്ങനെ ഇന്റര്‍ നെറ്റ് എന്ന അവകാശം എല്ലാവര്ക്കും പ്രാപ്യമാകുന്നു.
ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് എതിരെയുള്ള ജനകീയ ബദല്‍ മാതൃക കൂടിയാണ് കെ – ഫോണ്‍ പദ്ധതി. സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവന ദാതാക്കളു ടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കണം എന്ന നിശ്ചയ ദാര്‍ഢ്യത്തോടെയാണ് കെ – ഫോണ്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.
മറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ കെ – ഫോണ്‍ സേവനങ്ങള്‍ ലഭ്യമാകും. നഗര-ഗ്രാമ വ്യത്യാസം ഇല്ലാതെ കേരളത്തില്‍ ആകമാനം ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണ നിലവാര ത്തോടു കൂടിയും കെ-ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കാനും കഴിയും എന്നും മുഖ്യ മന്ത്രി പറഞ്ഞു.
- P R D, FACE BOOK, Twitter
- കെ – ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5 ന്
- കെ-ഫോണ്‍ : കേരളത്തിന്റെ സ്വന്തം ഇന്റര്‍ നെറ്റ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, social-media, telecommunication, ഇന്റര്‍നെറ്റ്, മനുഷ്യാവകാശം, മാധ്യമങ്ങള്‍, സാങ്കേതികം, സാമൂഹ്യക്ഷേമം