പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ധര്‍മ ശാസ്താ ക്ഷേത്രവളപ്പില്‍ ഗര്‍ഭിണിയായ പശുവിനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കണ്ടന്തറ മുഹമ്മദ് കുഞ്ഞ് (48), അനസ് (24) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. ക്ഷേത്രപരിസരത്ത് അലഞ്ഞു നടക്കുകയായിരുന്ന പശു കഴിഞ്ഞ ദിവസം അസുഖം ബാധിച്ച് കിടപ്പിലായി. തുടര്‍ന്ന് ഭക്തരുടേയും ജീവനക്കാരുടെയുടെ സംരക്ഷണയിലായിരുന്നു. ഇതിനിടയിലാണ് പോലീസ് പിടിയിലായവര്‍ ക്ഷേത്രവളപ്പില്‍ കടന്ന് രോഗാവസ്ഥയില്‍ കിടന്ന പശുവിനെ കൊന്ന് ഇറച്ചിയെടുക്കുവാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട ഭക്തരും ക്ഷേത്ര ജീവനക്കാരും ഇരുവരേയും തടഞ്ഞു വച്ചു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കുവാന്‍ ശ്രമിച്ചെങ്കിലും കളക്ടറോ ആര്‍. ഡി. ഓ യോ സംഭവസ്ഥലത്തെത്തിയാലെ ഇരുവരേയും വിട്ടു നല്‍കൂ എന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ദ്രുത കര്‍മ്മസേനയടക്കം ഉള്ളവര്‍ എത്തിയാണ് ബലപ്രയോഗത്തിലൂടെ കുറ്റാരോപിതരേയും പശുവിന്റെ ജഡത്തെയും കസ്റ്റഡിയില്‍ എടുത്തത്.
ക്ഷേത്രവളപ്പില്‍ കടന്ന് പശുവിനെ കൊന്നത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകളും ഇടപെട്ടതോടെ സംഭവത്തിന്റെ ഗൌരവം വര്‍ദ്ധിച്ചു. ക്ഷേത്രവളപ്പില്‍ നടത്തിയ ഗോവധത്തിനെതിരെ ഭക്തരും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധ ജാഥ നടത്തി. മൂവ്വാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം പ്രദേശങ്ങളില്‍ പ്രതിഷേധത്തിന് വിവിധ ഹിന്ദു സംഘടനകള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് സംഘര്‍ഷ മേഘലയില്‍ വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, പോലീസ് അതിക്രമം, മതം
INNU PASHUKKALE. NAALE HINDUKKALE MOTHATTHIL KOLLUM . KARANAM, KAAFARE KONNAL SWARKHAM KITTUMALLO. UNARU HINDUKKALE . “JAI HINDU IKYAVEDI “, ” JAI SASIKALA TEACHER”, “JAI KUMMANAM RAJASEKHAR”
ഈ സമുദായത്തില്‍ പെട്ടവരെ കൊണ്ട് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി ആയിട്ടുണ്ട്