കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന വൈസ്‌പ്രസിഡണ്ടായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ച കേസ് പുനരന്വേഷിക്കുവാന്‍ ഉത്തരവായി. പതിമൂന്ന് വര്‍ഷം മുമ്പാമുന്‍പ് 1999 ഡിസംബര്‍ ഒന്നിനാണ് മോകേരി ഈസ് സ്കൂളില്‍ ക്ലാസെടുക്കുകയായിരുന്ന ജയകൃഷ്ണന്‍ മാഷെ ക്ലാസ് മുറിയിലേക്ക് ഇരച്ചു കയറിയ ഒരു സംഘം അക്രമികള്‍ വിദ്യാര്‍ഥികളുടെ മുമ്പിലിട്ട് അതിക്രൂരമായി വധിച്ചത്. വധഭീഷണി നിലനിന്നിരുന്നതിനാല്‍ പോലീസ് പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നു എങ്കിലും അവരുടെ കണ്ണുവെട്ടിച്ചായിരുന്നു അക്രമികള്‍ ക്ലാസ് മുറിയില്‍ കയറിയത്. ഈ കേസുമായി സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറു പേര്‍ പ്രതികളാക്കപ്പെട്ടു. ഇതില്‍ രണ്ടു പേര്‍ കോടതിയില്‍ നിന്നും വിധി വരുന്നതിനു മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. രാജന്‍ എന്ന പ്രതിയെ കോടാത്തീ വ്വേറുതെ വിട്ടു. നാലു പേര്‍ ശിക്ഷിക്കപ്പെട്ടു. ഇതില്‍ അച്ചാരമ്പത്ത് പ്രതീപന് ഹൈക്കോടതി വധശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു. പിന്നീട് വന്ന എല്‍.ഡി.എഫ് ഗവണ്മെന്റ് പ്രതീപന്റെ ശിക്ഷയില്‍ ഇളവു നല്‍കി വിട്ടയച്ചു.
ആര്‍.എം.പി നേതാവ് കെ.ടി.ജയകൃഷ്ണനെ വധിച്ച കേസില്‍ നാലാം പ്രതി ടി.കെ രജീഷ് പോലീസിനു നല്‍കിയ മൊഴിയെ തുടര്‍ന്നാണ് കെ.ടി.ജയകൃഷ്ണന്‍ വധക്കേസില്‍ പുനരന്വേഷണത്തിനു വഴിയൊരുക്കിയത്. താനുള്‍പ്പെടെ 16 പേര്‍ അടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്നും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പ്രതീപന്‍ ഒഴികെ മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നും രജീഷ് പറഞ്ഞു. പത്തോളം കൊലപാതകങ്ങളില്‍ പങ്കെടുക്കുകയും എന്നാല്‍ ഒന്നില്‍ പോലും പ്രതിചേര്‍ക്കപ്പെടാതെ പോകുകയും ചെയ്ത വ്യക്തിയെ കുറിച്ചും രജീഷ് പോലീസിനു മൊഴിനല്‍കി. യഥാര്‍ഥ പ്രതികള്‍ കേസില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയും ബി.ജെ.പിയും കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ ലോക്കല്‍ പോലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം അസാധ്യമാണെന്ന് ആഭ്യന്തര വകുപ്പിന് നിയമോപദേശം ലഭിക്കുകയായിരുന്നു.
ഇടുക്കിയിലെ അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എം.എം. മണി നടത്തിയ തുറന്നു പറച്ചിലുകളെ തുടര്‍ന്ന് പുനരന്വേഷണം ആരംഭിച്ചതിന്റെ തൊട്ടു പിന്നാലെയാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറായത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയും ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘാംഗവുമായ എ.പി.ഷൌക്കത്തലിയാണ് അന്വേഷണ സംഘത്തലവന്‍. കേസന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു പോയാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ അറസ്റ്റിലാകുവാന്‍ ഇടയുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി, കോടതി, ക്രമസമാധാനം, പോലീസ്, വിവാദം