കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഷൈജു, സുബീഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാനൂരിലെ ബോംബ് സ്ഫോടനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാനൂരിലെ ബോംബ് സ്ഫോടനത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സി.പി.എം പ്രവര്‍ത്തകരാണ് ഇത്തരക്കാരെ പുറത്താക്കുവാന്‍ സി.പി.എം തയ്യാറാകണമെന്നും ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കുവാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, ക്രമസമാധാനം, ചരമം, പോലീസ്, രാഷ്ട്രീയ അക്രമം