കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്

May 9th, 2019

supreme-court-epathram

ദില്ലി: കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി.

തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു.

ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃശൂര്‍ പൂരത്തിനു ആനകളെ നല്‍കില്ല : ആന ഉടമകള്‍

May 8th, 2019

heavy-temperature-restriction-for-elephant-in-kerala-festivals-ePathram
തൃശൂര്‍ : ഗജ വീരനായ തെച്ചിക്കോട്ടു കാവ് രാമ ചന്ദ്രനെ തൃശൂർ പൂര ത്തി ൽ വിലക്ക് ഏർപ്പെടുത്തി യ വനം വകു പ്പിന്റെ നടപടി യില്‍ പ്രതി ഷേധിച്ച് തൃശൂർ പൂര ത്തിന് മറ്റു ആന കളെ വിട്ടു കൊടുക്കുക യില്ല എന്ന് ആന ഉടമകള്‍.

മെയ് 11 ശനിയാഴ്ച മുതൽ ഒരു പൊതു പരി പാടി കൾ ക്കും നൽകുക യില്ല. ഉത്സ വ ങ്ങള്‍ തകര്‍ ക്കാനുള്ള ശ്രമ മാണ് വനം വകുപ്പിന്റെ നേതൃത്വ ത്തില്‍ നടക്കു ന്നത് എന്നും ആനയുടമ സംഘം ഭാര വാഹി കള്‍ ആരോ പിച്ചു.

ആരോഗ്യ പരമായ കാരണ ങ്ങളാല്‍ ഉത്സവ ങ്ങ ള്‍ക്ക് എഴുന്നള്ളി ക്കുന്ന തില്‍ തെച്ചി ക്കോട്ട് കാവ് രാമ ചന്ദ്രനെ വിലക്കി ക്കൊണ്ട് സര്‍ ക്കാര്‍ ഉത്തരവ് ഇറ ക്കിയി രുന്നു. എന്നാല്‍ ഈ നീക്ക ത്തില്‍ പ്രതി ഷേധിച്ചു കൊണ്ടാണ് തൃശൂര്‍ പൂര ത്തിന് ആനകളെ വിട്ട് നല്‍കില്ല എന്ന് ആന യുടമ കള്‍ പ്രഖ്യാ പിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലയാള സർവ്വ കലാശാല എം. എ. കോഴ്സു കളി ലേക്ക് മെയ് 15 വരെ അപേക്ഷിക്കാം

May 8th, 2019

aa- malayalam-compulsory-in-kerala-schools-ePathram
തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വ കലാ ശാല യുടെ 2019 അദ്ധ്യ യന വർഷത്തെ ബിരു ദാനന്തര ബിരുദ കോഴ്സുകളിലേക്ക് മേയ് 15 വരെ അപേ ക്ഷിക്കാം. സർവ്വ കലാ ശാല യുടെ വെബ് സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

SSLC പരീക്ഷയിൽ 100 ശതമാനം വിജയവുമായി 599 സർക്കാർ സ്കൂളുകൾ

May 6th, 2019

School-Kerala_epathram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ SSLC പരീക്ഷയിൽ 100 ശതമാനം വിജയം നേടിയത് 599 സർക്കാർ സ്കൂളുകൾ. കഴിഞ്ഞ വർഷത്തേതിനേക്കാൾ 82 സർക്കാർ സ്കൂളുകൾ ഇത്തവണ 100 ശതമാനം വിജയം നേടിയതിൽ ഉൾപ്പെടുന്നു. കഴിഞ്ഞവർഷം 517 സ്കൂളുകൾക്ക് ആയിരുന്നു 100 ശതമാനം വിജയം നേടാനായത്.

ഇത്തവണ, ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ റവന്യൂജില്ല പത്തനംതിട്ടയാണ് – 99.33 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം നേടിയ റവന്യൂജില്ല വയനാട് – 93.22 ശതമാനം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസജില്ല കുട്ടനാടാണ് – 99. 9 ശതമാനം. വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് – 93.22 ശതമാനം.

ഏറ്റവും കൂടുതൽ വിദ്യർഥികൾ പരീക്ഷയെഴുതിയ സ്കൂൾ പികെഎം എച്ച് എസ് എസ് എടരിക്കോടാണ് – കുട്ടികളുടെ എണ്ണം 24019.
രണ്ട് കുട്ടികൾ പരീക്ഷയെഴുതിയ പത്തനംതിട്ട ജില്ലയിലെ ഗവ. ഗേൾസ് എച്ച് എസ് എസ്, പെരിങ്ങരയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത്.

- അവ്നി

അഭിപ്രായം എഴുതുക »

ഭക്ഷ്യവിഷബാധ: അങ്കമാലി സ്വദേശി മരിച്ചു, 13 പേര്‍ ആശുപത്രിയില്‍

May 6th, 2019

food poison death_epathram

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അങ്കമാലിയില്‍ ഒരാള്‍ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി അനിൽകുമാർ (30)ആണ് മരിച്ചത്. അങ്കമാലിയില്‍ നിന്ന് രാമക്കൽ മേട്ടിൽ വിനോദയാത്ര പോയ സംഘത്തിലെ ഒരാളാണ് മരിച്ചത്.

30 അംഗ സംഘം അങ്കമാലിയിൽ നിന്ന് ഇന്നലെയാണ് യാത്രി തിരിച്ചത്. സംഘത്തിലെ മൂന്ന് പേർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യാത്രാ സംഘം സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുകയായിരുന്നു. അനില്‍ കുമാറിന്‍റെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം സംസ്കരിക്കും

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവി : കാന്ത പുര ത്തിന്റെ അവകാശ വാദം വ്യാജം
Next »Next Page » SSLC പരീക്ഷയിൽ 100 ശതമാനം വിജയവുമായി 599 സർക്കാർ സ്കൂളുകൾ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine