ഔദ്യോഗിക രേഖ കളില്‍ ‘ട്രാൻസ് ജെൻഡർ’എന്നു മാത്രം

July 7th, 2019

transgenders-or-third-gender-ePathram
കണ്ണൂർ : ഒൗദ്യോഗിക രേഖ കളിൽ ഭിന്ന ലിംഗ വിഭാഗ ങ്ങളില്‍ ഉള്ള വരെ ക്കുറിച്ച് പരാ മര്‍ശി ക്കുമ്പോള്‍ ഇനി മുതല്‍ ‘ട്രാൻസ് ജെൻഡർ’ എന്നു മാത്രം ഉപയോഗി ക്കണം എന്നു സര്‍ക്കാര്‍ തീരുമാനം.

ട്രാൻസ് ജെൻഡറു കളെ ഭിന്ന ലിംഗം, ഭിന്ന ലൈംഗികം, മൂന്നാം ലിംഗം എന്നീ വിവിധ പദ ങ്ങൾ ഉപ യോഗിച്ചു കൊണ്ടാണ് വിളിക്കുന്നത് എന്നതിൽ പല കോണു കളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന തോടെ ആ പദ ങ്ങള്‍ സര്‍ ക്കാര്‍ രേഖ കളില്‍ നിന്നും നീക്കണം എന്നും ആവശ്യ പ്പെട്ട് സാമുഹിക നീതി വകുപ്പ് ഡയറക്ടർ സർക്കാരിന് കത്ത് നൽകി.

കത്തിൽ പരാമർശി ക്കുന്ന കാര്യ ങ്ങൾ ശരി വെച്ചു കൊണ്ടാ ണ് നിലവിൽ ഉപ യോഗി ക്കുന്ന പദ ങ്ങൾ വിലക്കി കൊണ്ട് ഉത്തരവ് ഇറക്കിയത്. സർക്കാർ രേഖ കളിൽ നിന്ന് ഇത്തരം പദ ങ്ങൾ നീക്കാനും നിർദ്ദേശിച്ചു.

ഭിന്ന ലിംഗം, ഭിന്ന ലൈംഗികം, മൂന്നാം ലിംഗം എന്നിവ ഇനി ഒൗദ്യോ ഗിക രേഖ കളിൽ ഉപയോഗി ക്കുവാന്‍ പാടില്ല. എന്നു മാത്രമല്ല കൂടുതൽ സമത്വ പൂർണ്ണ മായ ഒരു പദം ലഭിക്കും വരെ ഭിന്ന ലിംഗ ക്കാരെ ട്രാൻസ് ജെൻഡർ എന്ന് സംബോധന ചെയ്യും എന്നുള്ള ഉത്തരവ് വിവിധ വകുപ്പു കളുടെ ഒാഫീസു കളില്‍ എത്തിച്ചി ട്ടുണ്ട് എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 * ഉഭയ ലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം 

 * ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസീറ്റ് അനുവദിച്ചു 

* ലിംഗ മാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടിക്ടോക് സൗഹൃദം : പതിനാലു കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

July 7th, 2019

man-arrested-for-raping-minor-girl-after-making-friendship-through-tik-tok-ePathram
കൊടുങ്ങല്ലൂര്‍ : ടിക് ടോക്കി ലൂടെ പരിചയപ്പെട്ട പതി നാലു വയസ്സുള്ള വിദ്യാര്‍ത്ഥി നിയെ പീഡിപ്പിച്ച കേസില്‍ പെരിങ്ങാവ് കൊട്ടേക്കാട്ടില്‍ അഖിലിനെ (23) കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തു.

മകളെ കാണാനില്ല എന്ന് കൊടുങ്ങല്ലൂര്‍ സ്വദേശി യായ പതിനാലു കാരിയുടെ അമ്മ നൽ കിയ പരാതി യില്‍ ആണ് കഴിഞ്ഞ ഞായറാഴ്ച കൊടുങ്ങല്ലൂര്‍ സി. ഐ. പദ്മ രാജന്റെ നേതൃത്വ ത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍ കുട്ടിയെ തിങ്കളാഴ്ച കുന്നം കുളത്തു നിന്നും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ലൈംഗിക മായി അഖില്‍ പീഡിപ്പിച്ചു എന്ന് പെണ്‍ കുട്ടി മൊഴി നല്‍കി.

ടിക് ടോക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭി പ്പിച്ച് അഖില്‍ തൃശ്ശൂരി ലേക്ക് വരുത്തുകയായി രുന്നു. കുട്ടിയു മായി പല സ്ഥലങ്ങളിലും കറങ്ങു കയും വൈകു ന്നേരം ഇയാളുടെ വീട്ടില്‍ കൊണ്ടു പോയി താമസി പ്പിക്കുകയും ചെയ്തു.

പോലീസ് അന്വേഷണം ആരംഭിച്ച തോടെ ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. പെണ്‍ കുട്ടി യില്‍നിന്ന് ലഭിച്ച വിവര ങ്ങളുടെ അടിസ്ഥാന ത്തില്‍ സൈബര്‍ സെല്ലി ന്റെ സഹായ ത്തോടെ യാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി. എൻ. പ്രതാപൻ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വച്ചു

July 7th, 2019

tn-prathapan-mla-ePathram
തൃശൂർ : ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടി. എൻ. പ്രതാപൻ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വച്ചു. രാജിക്കത്ത് എ. ഐ. സി. സി. ക്കും കെ. പി. സി. സി. ക്കും നല്‍കി യിട്ടുണ്ട്.

എം. പി. എന്ന നിലയിൽ പാർല മെന്റ റി പാർട്ടി ക്കു വേണ്ടി കൂടുതൽ സമയം മാറ്റി വെക്കേണ്ടി വരുന്ന തിനാല്‍ ഡി. സി. സി. പ്രസിഡണ്ടിനെ ചുമതല കൂടി കൊണ്ടു പോകാന്‍ കഴിയില്ല എന്നാണ് രാജി ക്കത്തിൽ പറയുന്നത്. കത്ത് കൈപ്പറ്റി എന്ന് കെ.പി. സി. സി. വക്താവ് പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു

July 6th, 2019

medical-entrance-kerala-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ പ്രവേശന ത്തി നുള്ള ഈ വർഷ ത്തെ ഫീസ് നിശ്ചയിച്ചു. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം രൂപ വരെ യാണ് ഫീസ്. ജസ്റ്റിസ് രാജേന്ദ്ര ബാബു ചെയര്‍മാന്‍ ആയുള്ള പ്രവേ ശന മേൽ നോട്ട സമിതി യാണ് 19 സ്വാശ്രയ മെഡിക്കല്‍ കോളേജു കളി ലേക്കുള്ള ഫീസ് നിര്‍ണ്ണയിച്ചത്.

മെഡിക്കൽ കോഴ്സു കളിലേ ക്കുള്ള ആദ്യ അലോട്ട് മെന്റ് ഏഴാം തിയ്യതി യാണ്. 12 നു മുൻപ് ഫീസ് അടക്കു കയും വേണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആവശ്യങ്ങൾ അംഗീകരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാൻ മടിയില്ല : ഭീഷണി യുമായി പി. സി. ജോർജ്ജ്

July 3rd, 2019

PC George-epathram
കോട്ടയം : കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി മുന്നോട്ടു വെക്കുന്ന ആവശ്യ ങ്ങൾ അംഗീ കരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാനും മടിയില്ല എന്ന് പി. സി. ജോർജ്ജ്. കോട്ടയ ത്ത്‌ പാർട്ടി ഭാര വാഹി തെരഞ്ഞെടുപ്പിൽ സംസാരി ക്കുക യായിരുന്നു പി. സി. ജോർജ്ജ്.

പാവപ്പെട്ടവരു ടെയും കർഷക രുടെയും ആവശ്യങ്ങൾ അംഗീകരി ക്കുകയും ന്യൂന പക്ഷ സംരക്ഷണം ഉറപ്പു വരുത്തുവാനും ബി. ജെ. പി. തയ്യാറാകണം. അല്ലാത്ത പക്ഷം എൻ. ഡി. എ. മുന്നണി വിടുന്നതിനെ കുറിച്ച് ആലോചിക്കു വാന്‍ തന്റെ പാർട്ടിക്ക് മടി ഇല്ലാ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇ. കെ. ഹസ്സൻ കുട്ടിയെ കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി ചെയർ മാന്‍ ആയി തെരഞ്ഞെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബി. ജെ. പി. യില്‍ എത്തിയത് മുജ്ജന്മ സുകൃതം : എ. പി. അബ്ദുള്ള ക്കുട്ടി
Next »Next Page » സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine