അധിക്ഷേപം : ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി

November 22nd, 2018

police-cap-epathram
തിരുവനന്തപുരം : ശബരി മല യിലെ പ്രശ്ന ങ്ങളുടെ പശ്ചാ ത്തല ത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ അധി ക്ഷേ പിക്കു ന്നതിന് പരിഹാരം കാണണം എന്ന് ആവശ്യ പ്പെട്ട് ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രി ക്കും ഡി. ജി. പി. ക്കും പരാതി നല്‍കി.

വ്യക്തിപര മായുള്ള അധി ക്ഷേപങ്ങള്‍ നേരിട്ടു കൊണ്ട് ജോലി ചെയ്യുന്നത് ദുസ്സഹമാണ് എന്നും ഉദ്യോഗ സ്ഥരെ ജാതി പറഞ്ഞ് വരെ അധി ക്ഷേപിക്കു ന്നുണ്ട് എന്നും പരാതി യില്‍ പറയുന്നു.

നിലവിലെ സാഹചര്യ ത്തില്‍ ശബരി മല യുമായി ബന്ധ പ്പെട്ട ഹര്‍ജി കളില്‍ ഹൈക്കോടതി യില്‍ നിന്നും ഇട ക്കിടെ പരാ മര്‍ ശം ഉണ്ടാകുന്നുണ്ട്. ഈ വിഷയവു മായി ബന്ധപ്പെട്ട് സുപ്രീം കോടതി യെ സമീപിക്കേണ്ടി വരും എന്നതിനാല്‍ സര്‍ക്കാര്‍ അടി യന്തി രമായി ഇട പെടണം എന്നും ഐ. പി. എസ്. അസോസ്സി യേഷന്‍ ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. ഐ. ഷാനവാസ് എം. പി. അന്തരിച്ചു

November 21st, 2018

congress-leader-mi-shahnavas-passed-away-ePathram
കൊച്ചി : കോണ്‍ഗ്രസ്സ് നേതാവും വയനാട് ലോക്‌ സഭാ മണ്ഡലം എം. പി. യും കെ. പി. സി. സി. വര്‍ക്കിംഗ് പ്രസി ഡണ്ടു മായ എം. ഐ. ഷാ നവാസ് (67) അന്തരിച്ചു. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ യെ തുടർന്ന് ചെന്നൈ യിലെ സ്വകാര്യ ആശുപത്രി യിൽ ചികിത്സ യില്‍ ആയി രുന്നു. ഇന്നു പുലര്‍ച്ചെ ഒന്നര മണി യോടെ യായിരുന്നു അന്ത്യം. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ എറണാ കുളം തോട്ടത്തും പടി പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.

പ്രശസ്ത അഭിഭാഷകൻ എം. വി. ഇബ്രാഹിം കുട്ടി – നൂർജഹാൻ ബീഗം ദമ്പതി കളുടെ രണ്ടാ മത്തെ മകന്‍ ആയി 1951 സെപ്റ്റംബർ 22 ന് കോട്ടയത്ത് ജനിച്ചു.

ആലപ്പുഴ എസ്. ഡി. വി. ഹൈസ്കൂൾ, എസ്. ഡി. കോളജ് എന്നി വിട ങ്ങളിലെ പഠന ശേഷം കോഴിേക്കാട് ഫാറൂഖ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യ ത്തിൽ ബിരുദവും ബിരു ദാന ന്തര ബിരുദവും കരസ്ഥ മാക്കി. തുടര്‍ന്ന് എറണാകുളം ലോ കോളജിൽ നിന്നും നിയമ ബിരുദവും നേടി.

സ്കൂൾ പഠന കാലത്ത് കെ. എസ്. യു. വിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. കെ. എസ്. യു. അമ്പല പ്പുഴ താലൂക്ക് പ്രസിഡണ്ട് (1969), കെ. എസ്. യു. ആലപ്പുഴ ജില്ലാ സെക്ര ട്ടറി (1970), കോഴി ക്കോട് ജില്ലാ സെക്രട്ടറി ( 1971) എന്നീ നില കളില്‍ പ്രവര്‍ ത്തിച്ചു. തുടര്‍ന്ന് 1972 – 73 കാലത്ത് കാലിക്കറ്റ് യൂണി വേഴ്‌സിറ്റി യൂണിയന്‍ ചെയര്‍ മാന്‍, 1978 ല്‍ യൂത്ത് കോണ്‍ ഗ്രസ്സ് വൈസ് പ്രസി ഡണ്ട്, 1983 ല്‍ കെ. പി. സി. സി. ജോയന്റ് സെക്ര ട്ടറി, 1985 ല്‍ കെ. പി. സി. സി. വൈസ് പ്രസിഡണ്ട് എന്നീ പദവി കള്‍ വഹിച്ചി രുന്നു.

1987 ലും 1991 ലും വടക്കേ ക്കര യിലും 1996 ല്‍ പട്ടാമ്പി നിയമ സഭാ തെരഞ്ഞെ ടുപ്പു കളിലും 1999 – 2004 വര്‍ഷ ങ്ങളില്‍ ചിറയന്‍ കീഴ് ലോക് സഭാ മണ്ഡല ത്തിലും മത്സരിച്ച് പരാജയ പ്പെട്ടു എങ്കിലും 2009 ലും 2014 ലും വയനാട് ലോക് സഭാ മണ്ഡല ത്തില്‍ നിന്നും വിജയിച്ച് പാര്‍ല മെന്റ് മെംബര്‍ ആയി.

ഭാര്യ: ജുബൈരിയത്ത് ബീഗം.

മക്കൾ : അമീന ഷാനവാസ്, ഹസീബ് ഷാനവാസ്. മരു മക്കള്‍ : മുഹമ്മദ് ഹനീഷ് ഐ. എ. എസ്., തെസ്ന.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എംപ്ലോയ്‌മെന്റില്‍ പേര് പുതുക്കാം

November 20th, 2018

logo-government-of-kerala-ePathram
തിരുവനന്തപുരം : 1998 ജനുവരി ഒന്ന് മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെ യുള്ള കാലയളവില്‍ വിവിധ കാരണ ങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജി സ്‌ട്രേഷന്‍ പുതു ക്കാന്‍ കഴിയാതെ സീനി യോ റിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ ത്ഥികള്‍ക്ക് അവരുടെ സീനി യോറിറ്റി നഷ്ടപ്പെടാതെ രജി സ്‌ട്രേഷന്‍ പുതു ക്കുന്ന തിന് ഡിസം ബര്‍ 31 വരെ സമയം അനു വദിച്ചതായി ടൗണ്‍ എംപ്ലോയ്‌ മെന്റ് ഓഫീ സര്‍ അറിയിച്ചു.

ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ 90 ദിവസ ത്തിനുള്ളില്‍ തൊഴില്‍ പരിചയ സര്‍ട്ടി ഫിക്കറ്റ് ചേര്‍ ക്കാതെ സീനി യോ റിറ്റി നഷ്ട പ്പെട്ട വര്‍ക്കും ഈ അവ സരം പ്രയോജനപ്പെടുത്താം.

വകുപ്പിന്റെ വെബ് സൈറ്റിലെ സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ നേരിട്ടോ പുതുക്കാം.
(പി. ആര്‍. പി. 2667/2018) 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ ലൈനില്‍ മാത്രം

November 20th, 2018

kerala-civil-supplies-ration-card-ePathram
പത്തനം തിട്ട : റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷ കളും ഇനി മുതല്‍ ഓണ്‍ ലൈന്‍ ആയി അക്ഷയ കേന്ദ്ര ങ്ങള്‍ വഴിയും സിറ്റിസണ്‍ ലോഗിന്‍ വഴിയും മാത്രമേ സ്വീകരിക്കുകയുള്ളൂ.

അപേക്ഷ സമര്‍പ്പി ക്കുന്നവര്‍ മൊബൈല്‍ മെസ്സേജ് ലഭി ക്കുന്നത് അനു സരിച്ച് ബന്ധപ്പെട്ട റേഷന്‍ കാര്‍ഡു മായി താലൂക്ക് സപ്ലൈ ഓഫീ സില്‍ എത്തി പണം അടച്ച് പുതിയ റേഷന്‍ കാര്‍ഡും സര്‍ട്ടി ഫിക്കറ്റു കളും കരസ്ഥ മാക്കണം

അടിയന്തിര സ്വഭാവമുള്ള അപേക്ഷ കള്‍ ഓണ്‍ ലൈനാ യി രജിസ്റ്റര്‍ ചെയ്ത ശേഷം അതിന്റെ പ്രിന്റ് ഔട്ടും അടിയന്തിര ആവശ്യം വ്യക്ത മാക്കുന്ന രേഖ കളും സഹിതം ആഫീസില്‍ നേരിട്ട് ഹാജരാക്കി യാന്‍ മുന്‍ ഗണന ലഭിക്കും. അല്ലാതെയുള്ള അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സ്വീകരിക്കില്ല.
(പി. എന്‍. പി. 3753/18)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി മലയാളി കൾക്ക് നിയമ സഹായ പദ്ധതി യുമായി നോർക്ക റൂട്ട്സ്

November 20th, 2018

ogo-norka-roots-ePathram
തിരുവനന്തപുരം : പ്രവാസി മലയാളി കൾ അഭി മുഖീ കരിക്കുന്ന നിയമ പ്രശ്ന ങ്ങളിൽ ആവശ്യ മായ സഹായ ങ്ങൾ നൽകു ന്നതിന്നു വേണ്ടി കേരള സർക്കാർ നോർക്ക – റൂട്ട്സ് വഴി ‘പ്രവാസി നിയമ സഹായ പദ്ധതി‘ ക്ക് (PLAC) തുടക്കം കുറിക്കുന്നു.

ജോലി, പാസ്സ് പോർട്ട്, വിസ, മറ്റു സാമൂഹ്യ പ്രശ്ന ങ്ങൾ ഇവയെല്ലാം ഈ സഹായ പദ്ധതി യുടെ പരിധി യിൽ വരും. ജി. സി. സി. രാജ്യങ്ങളിലും ഇറാഖ്, മധ്യ പൂർവ്വേ ഷ്യൻ രാജ്യ ങ്ങൾ എന്നി വിട ങ്ങളിൽ ജോലി ചെയ്യുന്ന മല യാളി കൾക്ക് വേണ്ടി യാണ് അതാതു രാജ്യ ങ്ങളിലെ പ്രവാസി മലയാളി സാംസ്കാരിക സംഘ ടന കളു മായി സഹ കരിച്ചു കൊണ്ട് നോർക്ക – റൂട്ട്സ് ‘പ്രവാസി നിയമ സഹായ സെൽ‘ രൂപം കൊടുക്കുക.

കുറഞ്ഞത് രണ്ടു വർഷം കേരള ത്തിൽ അഭി ഭാഷ കര്‍ ആയി ജോലി  ചെയ്തിട്ടുള്ള വരും അതാതു രാജ്യ ങ്ങ ളിൽ നിയമ പ്രശ്ന ങ്ങൾ കൈ കാര്യം ചെയ്ത അനുഭവം ഉള്ള വരു മായ അഭി ഭാഷ കർ ക്കാണ് ലീഗൽ ലൈസൺ ഓഫീ സർ മാരായി നിയമനം ലഭിക്കുക. നോർക്ക – റൂട്ട്സ് ഇതിനു വേണ്ടി പ്രത്യേക അപേക്ഷ ക്ഷണിക്കും.

അപേക്ഷ കരിൽ നിന്നും അർഹരായ വരെ തെരഞ്ഞെടു ക്കുന്ന തിന് ഒരു പ്രത്യേക സമിതി യെ സർക്കാർ നിശ്ച യിച്ചിട്ടുണ്ട്.  മറ്റു വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശബരിമല യിൽ പൊലീസ്​ അതിരു കടക്കുന്നു : ഹൈക്കോടതി
Next »Next Page » റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ ലൈനില്‍ മാത്രം »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine