കെ. എസ്. ആർ. ടി. സി. ഇനി മൂന്നു മേഖലകള്‍

July 24th, 2018

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. ഇനി മുതല്‍ സൗത്ത്, സെൻട്രൽ, നോർത്ത് എന്നീ മൂന്നു മേഖല കള്‍ ആയി പ്രവര്‍ ത്തിക്കും.

തിരു വനന്ത പുരം, കൊല്ലം, എറണാ കുളം, തൃശ്ശൂര്‍, കോഴി ക്കോട് എന്നിങ്ങനെയുള്ള നില വിലെ അഞ്ചു സോണുകള്‍ ഇനി മുതല്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെ യാകും.

സൗത്ത് സോണില്‍ തിരു വനന്ത പുരം, കൊല്ലം, പത്തനം തിട്ട ജില്ലകളും സെന്‍ട്രല്‍ സോണില്‍ കോട്ടയം, എറണാ കുളം, ഇടുക്കി, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളും നോര്‍ത്ത് സോണില്‍ പാല ക്കാട്, മലപ്പുറം, കോഴിക്കോട്, വയ നാട്, കണ്ണൂര്‍, കാസർ കോട് ജില്ല കളും ഉള്‍പ്പെടുത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശബരിമല യില്‍ പ്ലാസ്റ്റിക് നിരോധിച്ചു

July 23rd, 2018

no-plastic-bags-epathram കൊച്ചി : ശബരിമല യിലും പരിസരത്തും സമ്പൂർണ്ണ പ്ലാസ്റ്റിക്‌ നിരോധന ത്തിന് ഹൈക്കോടതി ഉത്തരവ്. ഇരു മുടി ക്കെട്ടില്‍ അടക്കം ഒരു തര ത്തിലും പെട്ട പ്ലാസ്റ്റിക്‌ ഉൽപന്ന ങ്ങൾ കൊണ്ടു പോകു വാൻ പാടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരി മല സ്പെഷ്യൽ കമ്മീഷ്ണ റുടെ റിപ്പോർട്ട് പരി ഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദ്ദേശം.

അടുത്ത മണ്ഡല കാലം മുതൽ നിയമം നടപ്പിലാക്കണം എന്ന് ജസ്റ്റിസു മാരായ പി. ആർ. രാമചന്ദ്ര മേനോനും ദേവൻ രാമ ചന്ദ്രനും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഷിഗെല്ല രോഗ ബാധ : രണ്ടു വയസ്സു കാരൻ മരിച്ചു

July 23rd, 2018

coliform-shigella-bacteria-in-kerala-ePathram
കോഴിക്കോട് : ഷിഗല്ല ബാക്ടീരിയ ബാധിച്ച് കോഴി ക്കോട് ജില്ല യിലെ പുതുപ്പാടി യില്‍ രണ്ടു വയസ്സു കാരന്‍ മരിച്ചു. അടിവാരം സ്വദേശി ഹർഷാദിന്റെ മകൻ സിയാനാണ് മരിച്ചത്. സിയാന്റെ ഇരട്ട സഹോ ദരന്‍ സയാന്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡി ക്കല്‍ കോളജ് ആശു പത്രി യിൽ ചികിത്സ യിലാണ്.

വയറിളക്കം ബാധിച്ച് കഴിഞ്ഞ ബുധനാഴ്ച സ്വകാര്യ ആശു പത്രി യില്‍ ചികിത്സ തേടി എങ്കിലും അസുഖം ഭേദം ആവാത്ത തിനാൽ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുക യായിരുന്നു

തിരുവനന്ത പുരത്തും കോഴി ക്കോട്ടു മായി കേരള ത്തിൽ ഈ വര്‍ഷം നാലു പേര്‍ക്ക് രോഗം സ്ഥിരീ കരി ച്ചിട്ടുണ്ട്.

കോളി ഫോം ബാക്ടീരിയ കലര്‍ന്ന ഭക്ഷണ ത്തിലൂ ടെ യും വെള്ള ത്തിലൂടെ യുമാണ് ഷിഗല്ല എന്ന ബാക്ടീ രിയ കുട ലിൽ രോഗം പകര്‍ ത്തുന്നത്. കുട്ടി കളെ യാണ് രോഗം പെട്ടെന്നു ബാധിക്കു ന്നത്.

സാധാ രണയായി കണ്ടു വരുന്ന വയറിളക്കം എന്ന നില യില്‍ ചികിത്സ നല്‍കാതി രിക്കു ന്നതോ ചികിത്സ വൈ കു ന്നതോ വലിയ അപകട ത്തി ലേക്ക് വഴി വെച്ചേക്കാം എന്നതു കൊണ്ടു തന്നെ വയറിളക്കം ഉണ്ടാ യാല്‍ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാന പരിഹാര മാര്‍ഗം.

ഫല പ്രദമായ ചികിത്സ കൃത്യ സമയത്ത് നല്‍കിയില്ല എങ്കില്‍ രോഗം തല ച്ചോറി നെയും വൃക്ക യെയും ബാധിക്കും എന്ന് ആരോഗ്യ വിദ ഗ്ധര്‍ പറയുന്നു.

രോഗ ബാധ സംശ യിക്കുന്ന പ്രദേശ ത്തുള്ളവര്‍ തിള പ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക എന്നും കിണറു കളില്‍ ക്ലോറി നേഷന്‍ നടത്തണം എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

July 18th, 2018

kerala-police-epathram
കൊച്ചി : മഹാരാജാസ് കോളേജി ലെ എസ്. എഫ്. ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവ ത്തിൽ മുഖ്യ പ്രതി പിടി യിൽ. മഹാ രാജാ സിലെ കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡണ്ട് കൂടിയായ മുഹമ്മദ് എന്ന മൂന്നാം വർഷ ബിരുദ വിദ്യാർ ത്ഥി യാണ് പിടി യിലാ യത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിലിനെ ചോദ്യം ചെയ്ത പ്പോള്‍ കിട്ടിയ വിവര ങ്ങളുടെ അടി സ്ഥാന ത്തി ലാണ് മുഖ്യ പ്രതി യായ മുഹ മ്മദിനെ പോലീസ് പിടി കൂടിയത്.

കൊലപാതകം നടന്ന ദിവസം അഭിമന്യു വിനെ കോളേജി ലേക്ക് വിളിച്ചു വരുത്തിയത് ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടു കൂടി യായ മുഹമ്മദ് ആയി രുന്നു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കാല വര്‍ഷ ക്കെടുതി : നഷ്ട പരിഹാര വിതരണ ത്തിന് കാല താമസം ഉണ്ടാ വരുത് എന്ന് മുഖ്യമന്ത്രി

July 16th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കാല വര്‍ഷ ക്കെടുതികള്‍ വില യി രുത്തി നഷ്ട പരിഹാര വിതരണ ത്തിന് കാല താമസം ഉണ്ടാവരുത് എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  സംസ്ഥാന ത്തെ കാല വർഷ ക്കെടുതികൾ വീഡിയോ കോൺഫറൻസ് വഴി ജില്ലാ കളക്ടർ മാരു മായി മുഖ്യമന്ത്രി വില യിരുത്തി.

ജില്ലാ കളക്ടര്‍മാരു മായി വീഡിയോ കോണ്‍ ഫറന്‍സ് വഴി നടത്തിയ യോഗ ത്തിലാണ് മുഖ്യ മന്ത്രി നിര്‍ദ്ദേ ശം നല്‍കിയത്.

ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാന മാണ്. ജില്ലാ കളക്ടർമാർ കൂടുതൽ ജാഗ്രത പുലർ ത്തണം. വെള്ള പ്പൊക്കം ഉണ്ടാവുന്ന ചില സ്ഥല ങ്ങളിൽ കുടി വെള്ളം എത്തി ക്കേണ്ടി വരും. അതി നാവശ്യ മായ നടപടി സ്വീകരി ക്കണം. പകർച്ച വ്യാധികൾക്കെ തിരെ മുൻ കരുതലു കൾ സ്വീകരി ക്കണം.

അടിയന്തര സാഹ ചര്യം നേരിടു ന്നതിന് ആശുപത്രി കൾ സജ്ജ മായിരി ക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ അസുഖ മുള്ള വരു ണ്ടെങ്കിൽ അവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദ്ദേ ശിച്ചു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഴയിൽ കുതിർന്ന കേരളം : ഹര്‍ത്താല്‍ കരി ദിനമാക്കി എസ്. ഡി. പി. ഐ.
Next »Next Page » അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine