തെച്ചിക്കോട്ടു കാവ് രാമ ചന്ദ്രനെ എഴു ന്നെള്ളിപ്പു കളിൽ നിന്നും ഒഴിവാക്കണം

March 26th, 2019

heavy-temperature-restriction-for-elephant-in-kerala-festivals-ePathram
തൃശ്ശൂർ : ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള തിനാല്‍ ആന കളി ലെ പ്രമുഖന്‍ തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്രനെ എഴു ന്നെ ള്ളി പ്പു കളില്‍ നിന്നും ഒഴി വാ ക്കുവാന്‍ ഉത്തരവ്. എഴു ന്നെള്ളി പ്പിനുള്ള ശാരീ രിക ശേഷി ഇല്ലാ എന്നു കാണിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡ നാണ് ഉത്തരവ് ഇറക്കി യത്.

ആരോഗ്യ പര മായ കാരണ ങ്ങളാല്‍ ഉത്സവ എഴു ന്നെ ള്ളി പ്പുകൾ അടക്ക മുള്ള പരി പാടി കളിൽ പങ്കെടു പ്പി ക്കരുത് എന്നും നിര്‍ദ്ദേശി ച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രു വരി യില്‍ ഗുരുവായൂരി ലെ ഒരു ഗൃഹ പ്രവേശന ചട ങ്ങില്‍ എത്തിച്ച തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്രൻ, പടക്കം പൊട്ടി യതിനെ ത്തുടർന്ന് ഇടഞ്ഞോടു കയും രണ്ടു പേരുടെ മരണ ത്തിനു കാരണം ആവു കയും ചെയ്തു.

ഇൗ സംഭവ ത്തിലുള്ള പരാതി യിലെ അന്വേഷണം ആണ് എഴു ന്നെള്ളി പ്പിൽ നിന്നും ഒഴി വാക്കു ന്നതിന് കാര ണം ആയത്.

കേരള ത്തിലെ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്രന്‍. തൃശ്ശൂർ പൂര ത്തിന് നാന്ദി കുറിച്ചു കൊണ്ട് തെക്കേ ഗോപുര നട തുറക്കുന്ന ചടങ്ങ് നടത്തി യിരു ന്നത് തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്ര നാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സർക്കാരിന് തിരിച്ചടി: ശബരിമല ഹർജികൾ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല

March 26th, 2019

sabarimala-epathram

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവിധിയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല. വിവിധ ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി. സര്‍ക്കാരിന് ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിവാദം സ‍ൃഷ്ടിച്ച ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട 33 ഹര്‍ജികളാണ് സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശബരിമല നിരീക്ഷണ സമിതിയ്ക്കെതിരായ ഹര്‍ജിയും ഇക്കൂട്ടത്തിൽ ഉള്‍പ്പെടും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിൻ്റെ ഹര്‍ജികള്‍ പരിഗണിച്ചത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു തെറ്റായ സന്ദേശം നൽകുന്നു: മുഖ്യമന്ത്രി

March 23rd, 2019

pinarayi-vijayan-epathram

കണ്ണൂര്‍ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു തെറ്റായ സന്ദേശമാണു നൽകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ രാഷ്ട്രീയസത്തയ്ക്കു യോജിച്ചതല്ല കോണ്‍ഗ്രസ് നീക്കം. ബിജെപിക്കു പകരം ഇടതുപക്ഷത്തെ നേരിടുന്നതിലൂടെ ഇടതുപക്ഷത്തെയാണു തകർക്കേണ്ടതെന്ന സന്ദേശമാണ് രാഹുൽ ഗാന്ധി നൽകുന്നത്.

അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ എൽഡിഎഫ് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.രാഹുൽ ഗാന്ധി മത്സരിച്ചാൽ സിപിഐ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വി.എം.സുധീരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു; ആര്‍എംപി നേതാക്കള്‍ക്കെതിരെ പി ജയരാജന്‍ വക്കീല്‍ നോട്ടീസയച്ചു

March 20th, 2019

Jayarajan.P-epathram

കോഴിക്കോട്: വടകര മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്നുകാട്ടി ആര്‍എംപി നേതാക്കള്‍ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു. സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കെ.കെ. രമ, എന്‍. വേണു, പി. കുമാരന്‍കുട്ടി എന്നിവര്‍ക്കെതിരെ അഡ്വ. കെ. വിശ്വന്‍ മുഖേനയാണ് വക്കീല്‍നോട്ടീസ് അയച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കോഴിക്കോട് ചേര്‍ന്ന യോഗത്തിന് ശേഷം ആര്‍എംപി നേതാക്കള്‍ പി. ജയരാജനെ കൊലയാളിയെന്ന് അധിക്ഷേപിച്ചത്. വടകര പാര്‍ലമെന്‍റ് മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റായി സ്വാധീനിക്കാനുള്ള പ്രസ്താവനയാണിതെന്ന് ജയരാജന്‍ ആര്‍എംപി നേതാക്കള്‍ക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്.നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ്‌കമ്മീഷണര്‍ക്കും ജയരാജന്‍ പരാതി നല്‍കും. അപകീര്‍ത്തികരവും കെട്ടിച്ചമച്ചതുമായ ആക്ഷേപത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തെരഞ്ഞെടുപ്പ്കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബിജെപിയിലേക്ക് പോകാൻ കെ വി തോമസ് ടോം വടക്കനല്ല : കെ സുധാകരൻ

March 17th, 2019

k-sudhakaran-epathram

മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന് സീറ്റ് നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കണ്ണൂർ ഡിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കെ വി തോമസിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റി നിർത്തിയ നടപടി അൽപം കൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. കെ വി തോമസിനെ പോലെ മുതിർന്ന ഒരു നേതാവിന് സീറ്റ് നൽകാനാവില്ലെങ്കിൽ അക്കാര്യം അദ്ദേഹത്തെ നേരെത്തെ അറിയിക്കണമായിരുന്നെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

സോണിയ ഗാന്ധി വരച്ച വരയിൽ കെ വി തോമസ് വരും. മാനസിക പ്രയാസം മൂലമാണ് അദ്ദേഹം ഇന്നലെ നേതൃത്വത്തിനെതിരെ പ്രതികരിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിന്‍റെ പേരിൽ ബിജെപിയിലേക്ക് പോകാൻ കെ.വി തോമസ് ടോം വടക്കൻ അല്ലെന്നും കെ സുധാകരൻ പറഞ്ഞു

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല
Next » — Next Page » അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു; ആര്‍എംപി നേതാക്കള്‍ക്കെതിരെ പി ജയരാജന്‍ വക്കീല്‍ നോട്ടീസയച്ചു »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine