ബോംബു നിര്‍മ്മാണത്തിനിടയില്‍ സ്ഫോടനം; രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

June 7th, 2015

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഷൈജു, സുബീഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാനൂരിലെ ബോംബ് സ്ഫോടനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാനൂരിലെ ബോംബ് സ്ഫോടനത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സി.പി.എം പ്രവര്‍ത്തകരാണ് ഇത്തരക്കാരെ പുറത്താക്കുവാന്‍ സി.പി.എം തയ്യാറാകണമെന്നും ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കുവാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബുദ്ധിസന്യാസിമാര്‍ക്കൊപ്പമുള്ള ഫോട്ടോ;നടി അന്‍സിബ ഹസനെതിരെ മുസ്ലിം വര്‍ഗ്ഗീയവാദികള്‍

June 6th, 2015

തിരുവനന്തപുരം: മുസ്ലിം വര്‍ഗ്ഗീയവാദികളുടെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അന്‍സിബ ഹസനോളം ഇരയായ ഒരു നടി മലയാളത്തില്‍ വേറെ ഇല്ല. അന്‍‌സിബ തട്ടം ഇടാത്തതും ഫ്രണ്ട്സിനൊപ്പം നില്‍ക്കുന്നതുമെല്ലാം ഇക്കൂട്ടര്‍ക്ക് അസഹനീയമായ കാര്യമാണ്. പലപ്പോഴും അന്‍സിബയുടെ കുടുംബാംഗങ്ങളേയും കമന്റുകള്‍ കൊണ്ട് ഇവര്‍ അധിക്ഷേപിക്കാറുണ്ട്. ഇത്തവണ ബുദ്ദസന്യാസിമാര്‍ക്കൊപ്പം അന്‍സിബ നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് മുസ്ലിം വര്‍ഗ്ഗീയ്‌വാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. മ്യാന്മറില്‍ റെഹ്യങ്ക മുസ്ലിംങ്ങളുടെ അഭയാര്‍ഥിപ്രശ്നത്തിനു കാരണക്കാരായവരാണ് ബുദ്ധസന്യാസിമാരെന്നും അവര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത അന്‍സിബ മുസ്ലിമല്ല വിശ്വാസമില്ലാത്തതിനാലാണ് ഇങ്ങനെ ഉള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. അന്‍സിബ നിന്നെ ഞങ്ങള്‍ വെറുക്കുന്നു, അസഭ്യമായത് വംശീയ അധിക്ഷേപം നിറഞ്ഞത് തുടങ്ങി അന്‍സിബയുടെ മാതാപിതാക്കളെ അധിക്ഷേപിക്കുന്നതുമായ കമന്റുകള്‍ വരെ കൂട്ടത്തില്‍ ഉണ്ട്. അന്‍സി

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രേമം പാതിയില്‍ നിലച്ചു പ്രേക്ഷകര്‍ തീയേറ്റര്‍ തകര്‍ത്തു

June 4th, 2015

കോഴിക്കോട് : മലയാളത്തിലെ വൈറല്‍ ഹിറ്റായ പ്രേമം എന്ന സിനിമയുടെ പ്രദര്‍ശനം ഇടയ്ക്ക് വച്ച് നിലച്ചതോടെ കാണികള്‍ തീയേറ്റര്‍ തകര്‍ത്തു. കോഴിക്കോട് അപ്സര തീയേറ്ററിലാണ് സംഭവം. ബുധനാഴ്ച രാത്രി 10.45 ഓടെയാണ് സംബവം. ഇടവേള കഴിഞ്ഞ് ഡിജിറ്റല്‍ തകരാറിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം നിലച്ചു .ഇതേ തുടര്‍ന്ന് പ്രേക്ഷകര്‍ വ്യാപകമായ അക്രമം അഴിച്ചു വിടുകയായിരുന്നു. സ്ക്രീന്‍ കുത്തിക്കീറുകയും കസേരകളും വാതിലുകളും തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ ആരോ സീറ്റുകള്‍ക്ക് തീയിടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. അവര്‍ തീയേറ്ററിനു പുറത്തേക്ക് ഇറങ്ങിയോടി. അക്രമം വ്യാപകമായതോടെ പോലീസ് എത്തിയെങ്കിലും രംഗം ശാന്തമായില്ല. തുടര്‍ന്ന് പോലീസ് ലാത്തി വീശി ഇതോടെ അക്രമികള്‍ തീയേറ്ററിനു നേരെ കല്ലേറ് ആരംഭിച്ചു.കല്ലേറില്‍ തീയേറ്ററിന്റെ ചില്ലുകള്‍ തകരുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവം നിയന്ത്രണ വിധേയമാക്കുവാന്‍ എ.ആര്‍.ക്യാമ്പില്‍ നിന്നും പോലീസ് സംഘം എത്തി. നൂറോളം പേരെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലം സിനിമ കാണുവാന്‍ അവസരം നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യുമെന്ന് തീയേറ്റര്‍ ഉടമ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പറവൂർ പെൺകുട്ടിക്ക് മഫ്റ്റിയിൽ മതി സംരക്ഷണം എന്ന് കോടതി

June 2nd, 2015

violence-against-women-epathram

കൊച്ചി: പറവൂർ പീഡന കേസിലെ ഇരയായ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം മഫ്റ്റിയിൽ മതി എന്ന് കോടതി ഉത്തരവിട്ടു. പെൺകുട്ടി സമർപ്പിച്ച അപേക്ഷയിൽ അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്. തന്നോടൊപ്പം നിരന്തരം മൂന്ന് പോലീസുകാർ യൂനിഫോം ധരിച്ച് അനുഗമിക്കുന്നത് താൻ പീഡന കേസിലെ ഇരയാണെന്നത് പൊതു സ്ഥലങ്ങളിൽ തനിക്ക് ബുദ്ധിമുട്ട് ഉളവാക്കുന്നു എന്ന് പെൺകുട്ടി കോടതിയെ ബോധിപ്പിച്ചിരുന്നു. തനിക്ക് ജീവിക്കാനായി സർക്കാർ ജോലി തന്നെങ്കിലും ജോലി സ്ഥലത്ത് തന്റെ അടുത്ത് സദാ സമയവും യൂനിഫോം ധരിച്ച പോലീസുകാർ കാവൽ നിൽക്കുന്നത് തന്റെ സ്വകാര്യതയ്ക്കും ഭീഷണി ആവുന്നു എന്ന് പെൺകുട്ടി പറഞ്ഞതിനെ തുടർന്നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പെൺകുട്ടിയെ അനുഗമിക്കുന്ന പോലീസുകാർ മഫ്റ്റിയിൽ ആയിരിക്കണം എന്നും ഒരു വനിതാ പോലീസും ഒരു പുരുഷ പോലീസും മാത്രം മതി പെണ്കുട്ടിയുടെ സംരക്ഷണത്തിന് എന്നും കോടതി ഉത്തരവായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹൃദ്രോഗ ചികിൽസാ രംഗത്ത് കൊള്ള ലാഭം

June 1st, 2015

stethescope-epathram

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നടന്നു വരുന്ന വൻ കൊള്ളയ്ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ സംഘടന നടപടികൾ ആരംഭിച്ചു. ഹൃദ്രോഗ ചികിൽസയ്ക്കായി വൻ തുകകൾ ഈടാക്കുന്ന സ്വകാര്യ ആശൂപത്രികൾക്ക് എതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ ആരോഗ്യ വകുപ്പ് മേധാവികളോട് സംസ്ഥാന മനുഷ്യാവകാശ സംഘടനാ അദ്ധ്യക്ഷൻ ജെ. ബി. കോശി ഉത്തരവിട്ടു.

ഹൃദ്രോഗ ചികിൽസയ്ക്കായി ഉപയോഗിക്കുന്ന സ്റ്റെന്റ് വാങ്ങുവാൻ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തന്റെ അച്ഛനോട് അമിത തുക ഈടാക്കി എന്ന് കാണിച്ച് കെ. എം. ഗോപകുമാർ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 80,000 രൂപ വില വരുന്ന സ്റ്റെന്റ് വാങ്ങുവാനായി 2.85 ലക്ഷം രൂപയാണ് തങ്ങളോട് ആശുപത്രി ആവശ്യപ്പെട്ടത്. ഡെൽഹിയിൽ പൊതു ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഗോപകുമാർ അതേ ആശുപത്രിയിലെ തന്നെ പർച്ചേസ് വകുപ്പ് മുഖാന്തരം സ്റ്റെന്റ് വിൽക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് കേവലം 80,000 രൂപ മാത്രമേ ഇതിന് വില വരൂ എന്ന് മനസ്സിലാക്കിയത്. ഇതിനെ തുടർന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ട തുക 1.7 ലക്ഷമാക്കി ചുരുക്കി.

തന്റെ പക്കൽ നിന്നും 90,000 രൂപ അമിതമായി ഈടാക്കി എന്ന് കാണിച്ചാണ് ഗോപകുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി ബോധിപ്പിച്ചത്.

ഹൃദ്രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന അവസ്ഥയിൽ കണ്ണിൽ ചോരയില്ലാതെ സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നതിനെതിരെ അന്വേഷണം നടത്തണം എന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികൾ ഈടാക്കുന്ന ഫീസുമായി താരതമ്യം ചെയ്താൽ ഇതിന് വ്യക്തത ലഭിക്കും എന്നും ഉത്തരവിൽ പറയുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അരുവിക്കരയില്‍ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി
Next »Next Page » പറവൂർ പെൺകുട്ടിക്ക് മഫ്റ്റിയിൽ മതി സംരക്ഷണം എന്ന് കോടതി »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine